Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചടുല നീക്കവുമായി ബിജെപി; എംഎൽഎമാർ നാളെ ഗവർണറെ കാണും; എൻസിപി പിൻവാങ്ങിയതെടെ ശിവസേനയുടെ ഭീഷണി അവസാനിച്ചു; സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം നിർണായകമായി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചടുല നീക്കവുമായി ബിജെപി; എംഎൽഎമാർ നാളെ ഗവർണറെ കാണും; എൻസിപി പിൻവാങ്ങിയതെടെ ശിവസേനയുടെ ഭീഷണി അവസാനിച്ചു; സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം നിർണായകമായി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചടുല നീക്കവുമായി ബിജെപി രംഗത്തെത്തി. സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചതോടെയാണ് ബിജെപി വീണ്ടും മന്ത്രിസഭ രൂപീകരണത്തിൽ സജീവമായത്.

.സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎൽഎമാർ നാളെ ഗവർണറെ കാണും. മറ്റന്നാൾ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സമവായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന ആവർത്തിച്ചു. പ്രതിപക്ഷത്തിരിക്കാൻ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുകയാണെന്ന് പവാർ പറഞ്ഞു.

രാവിലെ കൂടിക്കാഴ്ചയ്‌ക്കെത്തിയ ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാർ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചു. പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചർച്ചകളോട് സഹകരിക്കേണ്ടിവരും. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ മധ്യസ്ഥ ചർച്ചകൾക്ക് ബിജെപി നിയമിച്ചു.

ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളിൽ ചിലതും ഒപ്പം കേന്ദ്രമന്ത്രിസ്ഥാനവും ഒത്തുതീർപ്പ് ഫോർമുലയായി സേനയ്ക്ക് മുന്നിൽ വയ്ക്കുമെന്നാണ് സൂചന. കാവൽ സർക്കാരിന്റെ കാലാവധി തീരുന്ന മറ്റന്നാൾ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് ബിജെപി ക്യാമ്പിൽ നിന്നുള്ള വിവരം.

സഖ്യസർക്കാർ അനൗദ്യോഗിക ചർച്ചകൾ അല്ലാതെ വിഷയത്തിൽ ഔദ്യോഗികമായി ഒരു ഇടപെടൽ നടത്താൻ സേന തയ്യാറായിട്ടില്ല.അതുകൊണ്ട് തന്നെ 25 വർഷത്തെ സഖ്യം വിട്ട് എൻസിപിക്കൊപ്പം ശിവസേനയെത്തുമെന്ന കാര്യത്തിൽ സംശയം ഉണ്ടെന്നാണ് എൻസിപിയുമായി ബന്ധപ്പെട്ട ചില നേതാക്കൾ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP