Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി: ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്; സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം; കോൺഗ്രസ് നേതാക്കാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡി.കെ ശിവകുമാറും പൊലീസ് കസ്റ്റഡിയിൽ; നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് സ്‌റ്റേഷനിൽ നിരാഹാര സമരവുമായി ദിഗ് വിജയ് സിങും

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി: ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്; സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം; കോൺഗ്രസ് നേതാക്കാളെ  അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡി.കെ ശിവകുമാറും പൊലീസ് കസ്റ്റഡിയിൽ; നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് സ്‌റ്റേഷനിൽ നിരാഹാര സമരവുമായി ദിഗ് വിജയ് സിങും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മധ്യപ്രദേശിലെ കോൺഗ്രസ് വിമത എംഎൽഎമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതിന പിന്നാലെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെയും പൊലീസ്
കസ്റ്റഡിയിൽ എടുത്തു. ശിവകുമാർ തന്നെയാണ് താൻ കസ്റ്റഡിയിലാണെന്ന വിവരം ട്വിറ്ററിലടെ അറിയിച്ചത്. പൊലീസ് എന്നെ തടങ്കലിൽ വെച്ചിരിക്കുകയാണ്. ദിഗ് വിജയ് സിങ്ങിനെയോ മറ്റ് നേതാക്കളെയോ കാണാൻ എന്നെ അനുവദിച്ചില്ല. മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ബിജെപിക്കാർ അവരെ കാണാൻ ഞങ്ങളെ അനുവദിച്ചില്ല.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി. ഇത് ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ'', ശിവകുമാർ ട്വീറ്റിൽ പറഞ്ഞു. 21 വിമത എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ് വിജയ് സിങിനെ പൊലീസ് സമ്മതിച്ചില്ല. തുടർന്ന് ഹോട്ടലിന് മുന്നിൽ ധർണയിരുന്ന അദ്ദേഹത്തെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. 'ഞാൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎൽഎമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവർക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് എന്നെ അവരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല', ധർണയിലിരുന്നുക്കൊണ്ട് ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു. മ

ബിജെപി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നൽകണമെന്ന് എനിക്കറിയാം. എന്നാൽ കർണാടകയിൽ ഒരു ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാൻ തങ്ങളില്ല' ശിവകുമാർ വ്യക്തമാക്കിയത്.

എന്നാൽ, മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ തുടരുകയാണ്. തീരുമാനം സഭയിൽ അറിയിക്കാമെന്നാണ് സ്പീക്കർ നർമദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവർണറുടെ നിർദ്ദേശമെങ്കിലും സഭാ സമ്മേളനത്തിന്റെ അജണ്ടയിൽ സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം, ദിഗ് വിജയ് സിങ് അറസ്റ്റിലായതിന് പിന്നാലെ രണ്ട് കോൺഗ്രസ് നേതാക്കളെ കൂടി കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേതാക്കളായ സച്ചിൻ യാദവ്, കാന്തിലാൽ ഭൂരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ദിഗ്‌വിജയ്സിങ്ങിനെ എത്തിച്ച അമൃതഹള്ളി പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ, മധ്യപ്രദേശ് കോൺഗ്രസ് നേതാവായ സജ്ഞൻ സിങ് വർമ എന്നിവർ എത്തിയിരുന്നു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനിൽ നിരഹാരം അനുഷ്ഠിക്കുകയാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP