Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2018 ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വർഗിയ 12 സീറ്റുകളിൽ റിബലുകളെ നിർത്തി അവർക്ക് ഫണ്ടും നൽകി! ഉപതെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പാലം വലിക്കുമെന്നും ആരോപണം; മന്ത്രിമാരായി വീണ്ടും എംഎൽഎയാകാൻ മത്സരിക്കാൻ സിന്ധ്യാ അനുകൂലികളും; മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണപാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമാകും; മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിടുന്നത് കടുത്ത വെല്ലുവിളി; ബിജെപിയിൽ കലാപ സാധ്യത

2018 ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വർഗിയ 12 സീറ്റുകളിൽ റിബലുകളെ നിർത്തി അവർക്ക് ഫണ്ടും നൽകി! ഉപതെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പാലം വലിക്കുമെന്നും ആരോപണം; മന്ത്രിമാരായി വീണ്ടും എംഎൽഎയാകാൻ മത്സരിക്കാൻ സിന്ധ്യാ അനുകൂലികളും; മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണപാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമാകും; മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിടുന്നത് കടുത്ത വെല്ലുവിളി; ബിജെപിയിൽ കലാപ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രദേശിലെ ബിജെപിയിൽ കലാപം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പുറത്താക്കാൻ ബിജെപിയിൽ തന്നെ അട്ടിമറി തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് നീക്കം. ഇങ്ങനെ വന്നാൽ മധ്യപ്രദേശിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാകും.

ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളായ കൈലാഷ് വിജയ്വർഗിയ ശ്രമിക്കുകയാണെന്ന് മുൻ എംഎൽഎ ബൻവർ സിങ് ശെഖാവത്ത് ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിന് അമിത പ്രാധാന്യം ലഭിക്കുന്നതിനെതിരെ ശബ്ദമുയർത്തിയ ആളാണ് ശെഖാവത്ത്. ബദ്‌നാവർ മണ്ഡലത്തിൽ നിന്ന് ശെഖാവത്ത് തോറ്റിരുന്നു. അവിടെ ഗണ്യമായ വോട്ടുകൾ പിടിച്ച ബിജെപി വിമതൻ രാജേഷ് അഗർവാളിനെ വീണ്ടും പാർട്ടിയിലേക്കു തിരിച്ചെടുത്തതാണ് ശെഖാവത്തിനെ പ്രകോപിപ്പിച്ചത്. വിജയ് വർഗിയയാണ് തന്നെ തോൽപ്പിച്ചതെന്നാണ് ശെഖാവത്ത് പറയുന്നത്.

അതിനിടെ ശെഖാവത്തിന്റെ ആക്ഷേപങ്ങൾ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തെ ഭോപാലിലേക്കു വിളിച്ചുവരുത്തി അന്വേഷിക്കുമെന്നും മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി.ഡി. ശർമ പറഞ്ഞു. ശിവരാജ് സിങ് ചൗഹാനെ മാറ്റി മുഖ്യമന്ത്രിയാകാനാണ് കൈലാഷ് വിജയ്വർഗിയ ശ്രമിക്കുന്നതെന്നാണ് ശെഖാവത്തിന്റെ ആരോപണം. 2018 ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വർഗിയ 12 സീറ്റുകളിൽ റിബലുകളെ നിർത്തി അവർക്കു ഫണ്ടും നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശിൽ 24 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊറോണ വൈറസ് പ്രതിസന്ധി ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവിയിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരിത്തുന്നത്. സർക്കാറിന്റെ നിലനിൽപ്പ് ഭദ്രമാക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ് പത്തോളം സീറ്റുകൾ നേടേണ്ടതുണ്ട്. രണ്ട് സിറ്റിങ് എംഎൽഎമാരുടെ മരണവും 22 എംഎൽഎമാരും രാജിയേയും തുടർന്നാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരുടെ രാജിക്ക് ശേഷം 230 അംഗ എംപി നിയമസഭയിലെ കരുത്ത് 206 ആയി കുറഞ്ഞു. നിലവിൽ 107 അംഗങ്ങളുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്.

കൂടാതെ രണ്ട് ബിഎസ്‌പി എംഎൽഎമാരും ഒരു എസ്‌പി എംഎൽഎയും നാല് സ്വതന്ത്ര എംഎൽഎമാരും നേരത്തെ കമൽ നാഥ് സർക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവർ ബിജെപിക്കായിരുന്നു വോട്ട് ചെയ്തത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ആര് മേധാവിത്വം നേടുന്നു എന്നതിനനുസരിച്ച് ഇവരുടെ കൂറും മാറും. ഉപതിരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി കൊണ്ടായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. കോവിഡ് പ്രതിസന്ധി രാജ്യത്തുകൊടുമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അധികാരം കൈക്കലാക്കിയെങ്കിലും മന്ത്രിസഭ വികസനം പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് ആ കടമ്പ കൂടി കടക്കാനാണ് ശിവരാജ് സിങ് ചൗഹാൻ ഒരുങ്ങുന്നത്. മന്ത്രിസഭ വിപുലീകരിക്കാൻ കേന്ദ്ര നേതൃത്വവും അനുമതി നൽകിയിട്ടുണ്ട്.

മാർച്ച് 23 നായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയത്. കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും ചാടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം. രാജ്യസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി ദേശീയ നേതൃത്വമായിരുന്നു എംഎൽഎമാരെ കടത്താനുള്ള ഓപ്പറേഷൻ ലോട്ടസിന് നേതൃത്വം നൽകിയത്. ഇത് വിജയിക്കുകയും ചെയ്തു. കൊവിഡിനിടയിലെ ചൗഹാന്റെ ഒറ്റയാൾ ഭരണത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമായിരുന്നു ഉയർത്തിയത്. വിമർശനങ്ങൾ രൂക്ഷമായതോടെ ചൗഹാൻ 5 പേരേ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള മിനി കാബിനറ്റ് രൂപീകരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ രണ്ട് പേരേയും ബിജെപിയിൽ നിന്നുള്ള 3 പേരെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഇത്. ജൂൺ 30 ഓടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്താനാണ് ചൗഹാൻ ഒരുങ്ങുന്നത്. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടികയുമായി ചൗഹാൻ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

ഞായറാഴ്ചയാണ് ചൗഹാൻ ഡൽഹിക്ക് പുറപ്പെട്ടത്. നരേന്ദ്ര സിങ് തോമർ, ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ , ചൗഹാൻ, എന്നിവരുമായാണ് ചൗഹാൻ കൂടിക്കാഴ്ച നടത്തിയത്. ചൗഹാൻ സമർപ്പിച്ച ലിസ്റ്റ് ബിജെപി നേതൃത്വം അംഗീകരിച്ചതായാണ് വിവരം. കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനത്തിന്റെ സിംഹഭാഗവും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ബിജെപിയിൽ കലാപത്തിന് സാധ്യതയുണ്ടാക്കും. 10 പേർക്ക് മന്ത്രിസ്ഥാനം വേണമെന്ന് നേരത്തേ തന്നെ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടണമെങ്കിൽ മന്ത്രിസ്ഥാനം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.

പാർട്ടിയെ ചതിച്ചാണ് നേതാക്കൾ ബിജെപിയിൽ ചേർന്നതെന്ന പ്രചാരണം കോൺഗ്രസ് സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രചരണത്തിന് മുന്നിൽ പിടിച്ച് നിൽക്കണമെങ്കിൽ വിമതരിൽ പകുതി പേർക്കെങ്കിലും മന്ത്രിസ്ഥാനം വേമെന്നും ഇവർ വ്യക്തമാക്കുന്നു. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ 10 പേർക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് കൂറുമാറിയെത്തിയവർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായേക്കും. കൂറുമാറ്റവും ബിജെപി നേതാക്കൾക്കിടയിൽ ഉള്ള അതൃപ്തിയും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയം നേതാക്കൾക്കുണ്ട്.

നിലവിൽ 28 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. നേരത്തേ 20-22 പേരെ ഉൾപ്പെടുത്താനായിരുന്നു തിരുമാനിച്ചിരുന്നത്. എന്നാൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ 24-25 പേരെ ഉൾപ്പെടുത്താനാണ് പുതിയ തിരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP