Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ലൗ ജിഹാദ് എന്നു പറയുന്നതിന്റെ അർഥമെന്താണെന്ന് മനസിലാകുന്നില്ല? ബിജെപി നേതാക്കളുടെ പ്രകോപനങ്ങളെ തള്ളി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഈ ലൗ ജിഹാദ് എന്നു പറയുന്നതിന്റെ അർഥമെന്താണെന്ന് മനസിലാകുന്നില്ല? ബിജെപി നേതാക്കളുടെ പ്രകോപനങ്ങളെ തള്ളി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാൻ വർഗീയത ആവോളം ആളിക്കത്തിക്കുകയാണ് ബിജെപി ഉത്തർപ്രദേശിൽ ചെയ്തത്. ലൗ ജിഹാദ് എന്ന വിഷയം ഉയർത്തിയായിരുന്നു പ്രചരണം. ലൗ ജിഹാദിനെക്കുറിച്ച് ലഘുലേഘകൾ പോലും പുറത്തിറക്കുകയും ചെയത്ു. ബിജെപി എംപി യോഗി ആദിത്യനാഥായിരുന്നു ഈ വിഷയം യുപിയിൽ ആളിക്കത്തിച്ചത്. ഇതിന്റെ അനുരണനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ വ്യാപിക്കവേ സ്വന്തം നേതാക്കളുടെ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി.

ലൗ ജിഹാദിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞാണ് രാജ്‌നാഥ് പ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്‌നാഥ് മറുപടി നൽകിയത് ഇങ്ങനെ: ''ലൗ ജിഹാദ് എന്നാൽ എന്താണ്? ആ പറയുന്നതിന്റെ അർഥമെന്താണെന്ന് മനസ്സിലാകുന്നില്ല..''. ആഭ്യന്തരമന്ത്രാലയത്തിന്റെ നൂറുദിന നേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം.

യു.പിയിൽ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യപ്രചാരണ വിഷയമാക്കിയ 'ലൗ ജിഹാദ്' പ്രശ്‌നത്തെ പരോക്ഷമായി തള്ളിക്കളയുന്നതാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദ് സംബന്ധിച്ച് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ പേരിൽ ഗൊരഖ്പൂരിൽനിന്നുള്ള ബിജെപി എം.പിയും തീപ്പൊരി നേതാവുമായ യോഗി ആദിത്യനാഥിനെതിരെ ഇലക്ഷൻ കമീഷന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥിനെ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

അൽഖാഇദ ഇന്ത്യൻ യൂനിറ്റ് പ്രവർത്തനം തുടങ്ങിയതായി പറയുന്ന സീഡി സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചുവരുകയാണ്. വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല. ഐ.എസ്.ഐ.എസിലേക്ക് ഇന്ത്യയിൽനിന്ന് കാര്യമായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. ഇറാഖിലേക്കും സിറിയയിലേക്കും ഇന്ത്യൻ യുവാക്കൾ വ്യാപകമായി റിക്രൂട്ട്‌മെന്റ് ചെയ്യപ്പെടുന്നതായി പത്രവാർത്തകളുണ്ട്. എന്നാൽ, സർക്കാറിന് ഇതുവരെ അത്തരം വിവരം ലഭിച്ചിട്ടില്ല.

ഐ.എസിനോട് ഇന്ത്യയിലെ മുസ്ലിം സംഘടനകൾ സ്വീകരിച്ച നിലപാട് പുരോഗമനപരമാണ്. ഐ.എസ് നടത്തുന്ന ഭീകരതയെ തങ്ങൾ അനുകൂലിക്കുന്നില്‌ളെന്നും എതിർക്കുന്നെന്നും എല്ലാ പ്രമുഖ മുസ്ലിം സംഘടനകളും നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. സമാധാനവും സൗഹാർദവുമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് സിങ് വ്യക്കമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP