Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

നാലാം ഘട്ട ലോക്ഡൗണിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ തിരക്കിട്ട് യോഗങ്ങൾ വിളിച്ച് അമിത് ഷാ; കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും; അന്തിമരൂപം നൽകി കഴിഞ്ഞാൽ ഉടൻ പ്രഖ്യാപനം; മെയ് 31 വരെ അടച്ചിടൽ നീട്ടി മിസോറാം; നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളയരുതെന്ന് എല്ലാ സംസ്ഥാനങ്ങളും; യാത്രാ-സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ദ്ധർ

നാലാം ഘട്ട ലോക്ഡൗണിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ തിരക്കിട്ട് യോഗങ്ങൾ വിളിച്ച് അമിത് ഷാ; കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും; അന്തിമരൂപം നൽകി കഴിഞ്ഞാൽ ഉടൻ പ്രഖ്യാപനം; മെയ് 31 വരെ അടച്ചിടൽ നീട്ടി മിസോറാം; നിയന്ത്രണങ്ങൾ പൂർണമായി  എടുത്തുകളയരുതെന്ന് എല്ലാ സംസ്ഥാനങ്ങളും; യാത്രാ-സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: രണ്ടുദിവസം കൂടി കഴിഞ്ഞാൽ ലോക് ഡൗണിൽ കാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിന് മുന്നോടിയായി അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. നാലാം ഘട്ട ലോക്ഡൗണിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് മന്ത്രാലയം. ഉന്നത ഉദ്യോഗസ്ഥരുമായി ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകിവരികയാണ്. മറ്റുമൂന്നു ഘട്ടങ്ങളേക്കാൾ വ്യത്യസ്തമായ നിയമങ്ങളായിരിക്കും നാലാംഘട്ട ലോക്ഡൗണിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രവർത്തനങ്ങൾ ഉഷാറാക്കുന്നതിനായി ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ, ബിഹാർ, മിസോറാം പോലെയുള്ള ചില സംസ്ഥാനങ്ങൾ ലോക് ഡൗൺ കർശനമായി തുടരണമെന്ന് പക്ഷക്കാരാണ്. മിസോറാം മെയ് 31 വരെ ലോക് ഡൗൺ നീട്ടുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഒരുസംസ്ഥാനത്തിലും പൂർണമായി നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നില്ല. അതേസമയം, കോവിഡിന്റെ സമൂഹവ്യാപനം ഇന്ത്യ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. മെയ് 17ന് ശേഷം ലോക്ക്ഡൗണിൽ ഇളവുകൾ വരുമ്പോൾ വൈറസ് വ്യാപനം വർധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. നിലവിൽ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

യാത്രാ, സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വിദേശത്തുനിന്നു വന്നവർ, രോഗികളുടെ സമ്പർക്കം തുടങ്ങിയവയിൽ മാത്രം പരിശോധിച്ചു നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. നമ്മൾ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും എയിംസ് കാർഡിയോളജി വിഭാഗം മുൻ മേധാവിയും ഹർവാർഡ് സർവകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേർത്തു.

മഹാമാരി വലിയതോതിൽ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുൻകരുതൽ നടപടികളെടുക്കണം. കോവിഡ് ഇത്തരത്തിൽ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോൾ, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് മരണനിരക്കുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ താരതമ്യേന കുറവാണ്.

ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തിൽ കൂടുതൽ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നടപടിക്രമങ്ങൾ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിർത്തുന്നത്. എന്നാൽ ഇതിൽ മാത്രമായി പിടിച്ചുനിൽക്കാൻ നമുക്കാകില്ല. ലോക്ക്ഡൗണിൽ ഇളവുകൾ വരുമ്പോൾ ജനം കൂടുതലായി പുറത്തിറങ്ങും ഇതു വൈറസ് വ്യാപനം വർധിപ്പിക്കുമെന്നണ് മുന്നരിയിപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP