Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധിക്ക് മമത ഇടത്പക്ഷത്തോട്; പശ്ചിമ ബംഗാളിൽ ഇടത്പക്ഷവുമായി സഖ്യത്തിന് ശ്രമിക്കണം എന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം

മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധിക്ക് മമത ഇടത്പക്ഷത്തോട്; പശ്ചിമ ബംഗാളിൽ ഇടത്പക്ഷവുമായി സഖ്യത്തിന് ശ്രമിക്കണം എന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പശ്ചിമബംഗാളിൽ മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധി ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകി. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടത് പാർട്ടികളുമായുള്ള സഖ്യസാധ്യതകൾ പരിശോധിക്കണം എന്നും പ്രാവർത്തികമാക്കണം എന്നും നിർദ്ദേശം നൽകിയത്.

സംസ്ഥാനത്ത് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമൻ മിത്ര പറഞ്ഞു. എന്നാൽ ഇടതുപാർട്ടികൾ അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമൻ മിത്ര പറഞ്ഞു.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സർക്കാരിനെതിരായാവും പോരാട്ടം എന്നതിനാലാണ് മമത ബാനർജിയുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

പശ്ചിമ ബംഗാളിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎമ്മും കോൺഗ്രസും തങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയായ മമത ബാനർജി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP