Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി പ്രഖ്യാപിച്ച് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴേയ്ക്കും ഉലകനായകന് തിരിച്ചടി; പ്രമുഖ നേതാവ് സി.കെ കുമാരവേൽ മക്കൾ നീതി മയ്യത്തിൽ നിന്നും രാജിവെച്ചതിന് പിന്നാലെ താരം ആശങ്കയിലെന്ന് റിപ്പോർട്ട്; സ്ഥാനാർത്ഥി പട്ടിക ബുധനാഴ്‌ച്ച വരാനിരിക്കേ നേതൃത്വവുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്ന് കുമാരവേൽ

പാർട്ടി പ്രഖ്യാപിച്ച് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴേയ്ക്കും ഉലകനായകന് തിരിച്ചടി; പ്രമുഖ നേതാവ് സി.കെ കുമാരവേൽ മക്കൾ നീതി മയ്യത്തിൽ നിന്നും രാജിവെച്ചതിന് പിന്നാലെ താരം ആശങ്കയിലെന്ന് റിപ്പോർട്ട്; സ്ഥാനാർത്ഥി പട്ടിക ബുധനാഴ്‌ച്ച വരാനിരിക്കേ നേതൃത്വവുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്ന് കുമാരവേൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് സിനിമാ ചക്രവർത്തി ഉലകനായകൻ കമൽഹാസൻ പാർട്ടി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്ന വേളയിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് ശക്തമാകുന്നു. ഇതിന് പിന്നാലെ പ്രമുഖ നേതാവായ സി.കെ കുമാരവേൽ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്നും രാജിവെച്ചതോടെ ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് കമലിന്റെ പാർട്ടി. വരുന്ന ബുധനാഴ്‌ച്ചയാണ് തമിഴ്‌നാട്ടിലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കുന്നത്.

ഈ സമയത്ത് ഏറെ ജനസമ്മതിയുള്ള സി.കെ കുമാരവേൽ പാർട്ടി വിട്ടത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ഉലകനായകൻ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾ തനിക്ക് ഒരു തരത്തിലും ഒത്തുപോകാൻ കഴിയുന്നതല്ലെന്നും അതിനാലാണ് രാജിവെച്ച് പോകുന്നതെന്നും സി.കെ കുമാരവേൽ പറയുന്നു.

എന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കുമാരവേൽ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. പുതുച്ചേരി ഉൾപ്പടെ തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ബുധനാഴ്ച പ്രഖ്യാപിക്കുക.

വെളിച്ചം വീശാൻ ടോർച്ച്

കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബാറ്ററി ടോർച്ച് ചിഹ്നമായി കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മാർച്ച് ഒൻപത് മുതൽ പ്രാബല്യത്തിലാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മണ്ഡലത്തിൽ ഒരു പൊതു ചിഹ്നം അനുവദിക്കണമെന്ന് എം.എൻ.എം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് കമൽഹാസൻ ട്വിറ്റർ വഴി നന്ദി അറിയിച്ചു.

'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഞങ്ങൾക്ക് 'ബാറ്ററി ടോർച്ച് 'ചിഹ്നം അനുവദിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. ടോർച്ച് വഴി ഇന്ത്യൻ രാഷ്ട്രീയത്തിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും ഒരു പുതിയ യുഗത്തിന് വഴിതുറക്കാനാകുമെന്ന് പ്രത്യാശിക്കുന്നു'. ഇതായിരുന്നു മക്കൾ നീതി മയ്യം നേതാവ് കമൽഹാസന്റെ ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP