Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുതിരക്കച്ചവടവും റിസോർട്ട് വാസവുമെല്ലാം മടുത്തു; ഭരണം പോയതോടെ രാഷ്ട്രീയം തന്നെ നിർത്താൻ ആലോചിച്ച് കുമാരസ്വാമി; ഇനി കുടുംബത്തോടൊപ്പം സമാധാന ജീവിതം മതിയെന്ന് കർണാടക മുൻ മുഖ്യമന്ത്രി

കുതിരക്കച്ചവടവും റിസോർട്ട് വാസവുമെല്ലാം മടുത്തു; ഭരണം പോയതോടെ രാഷ്ട്രീയം തന്നെ നിർത്താൻ ആലോചിച്ച് കുമാരസ്വാമി; ഇനി കുടുംബത്തോടൊപ്പം സമാധാന ജീവിതം മതിയെന്ന് കർണാടക മുൻ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ഓപ്പറേഷൻ ലോട്ടസിൽ ഭരണം തകിടം മറിഞ്ഞതോടെ മുന്മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി ആകെ നിരാശനാണ്. കുമാരസ്വാമി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ആക്‌സ്മികമായാണ് താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ മുഖ്യമന്ത്രി സ്ഥാനവും യാദൃശ്ചികമായിരുന്നു. രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി- അദ്ദേഹം പറഞ്ഞു.

രണ്ടുതവണ മുഖ്യമന്ത്രി ആകാൻ ദൈവം അവസരം നൽകി. രണ്ടു തവണയും ആരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ 14 മാസംകൊണ്ട് സംസ്ഥാനത്തിനുവേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിച്ച് വരികയാണ്. ജാതിഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നുല്ല. അധികാരത്തിൽ ഇരുന്നപ്പോൾ നല്ലത് ചെയ്തു. അത് ജനങ്ങളുടെ ഹൃദയത്തിലുണ്ടാകും - അദ്ദേഹം പറഞ്ഞു.ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാണ് ഇത്തവണ കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP