Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെന്ന് ചെന്നിത്തല; അര മണിക്കൂർ നേരത്തെ നാലിന് ചാടി എണീക്കുമെന്ന് ഹസൻ; രാവിലെയാണോ വൈകുന്നേരമാണോ എണീക്കുന്നതെന്ന് രാഹുലും; യുഡിഎഫ് കൺവീനറെ ട്രോളുന്നത് കേരളാ നേതാക്കളുമായി ദേശീയ നേതാവുണ്ടാക്കിയ ആത്മബന്ധത്തിന് തെളിവ്; കെപിസിസിയിൽ നിന്ന് കെപിസിസിയിലേക്ക് ജോഡോ യാത്ര കടക്കുമ്പോൾ

രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെന്ന് ചെന്നിത്തല; അര മണിക്കൂർ നേരത്തെ നാലിന് ചാടി എണീക്കുമെന്ന് ഹസൻ; രാവിലെയാണോ വൈകുന്നേരമാണോ എണീക്കുന്നതെന്ന് രാഹുലും; യുഡിഎഫ് കൺവീനറെ ട്രോളുന്നത് കേരളാ നേതാക്കളുമായി ദേശീയ നേതാവുണ്ടാക്കിയ ആത്മബന്ധത്തിന് തെളിവ്; കെപിസിസിയിൽ നിന്ന് കെപിസിസിയിലേക്ക് ജോഡോ യാത്ര കടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ കേരളാ പിസിസിയിൽ നിന്ന് കർണ്ണാടക പിസിസിയിലേക്ക്. കേരളത്തിലേക്ക് യാത്ര കയറിയപ്പോൾ എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസുകാരെ പ്രതിയാക്കി പ്രതിസന്ധി തീർക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതിശക്തമായി പ്രതികരിച്ചു. കർണ്ണാടകയിലേക്ക് യാത്ര എത്തുമ്പോൾ ആ ഘടകത്തിന്റേയും ചുരുക്കെഴുത്ത് കെപിസിസിയാണ്. കർണ്ണാടകയിൽ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിനെ പ്രതിക്കൂട്ടിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ശിവകുമാറിനെ ഇഡി നോട്ടമിടുകയാണ്. അങ്ങനെ യാത്ര തുടരുമ്പോൾ ചർച്ചയും തുടരുന്നു. ഇതിനിടെ രാഹുലിനെ ട്രോളുന്ന വീഡിയോയും വൈറലാണ്.

നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ യുഡിഎഫ് കൺവീനർ എം.എം.ഹസനോട്, രാവിലെയാണോ വൈകിട്ടാണോയെന്ന് 'ട്രോളി' കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിക്കുന്നത് നേതാക്കളിൽ ചിരി പടർത്തുന്നു. 'ഭാരത് ജോഡോ യാത്ര'യുടെ കേരള പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ചിരി പടർത്തിയ സംഭാഷണം. യാത്രയിൽ പങ്കെടുക്കാൻ രാവിലെ 4.30ന് എഴുന്നേൽക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്നായി ഹസൻ. ഈ ഘട്ടത്തിലാണ് രാവിലെയാണോ വൈകിട്ടാണോയെന്ന് ആരാഞ്ഞ് രാഹുൽ ചിരി പൊട്ടിച്ചത്. നേതാക്കളുമായുള്ള രാഹുലിന്റെ സംഭാഷണ വീഡിയോ വൈറലാണ്.

എല്ലാ പ്രധാന നേതാക്കളേയും ഒപ്പമിരുത്തിയാണ് രാഹുലിന്റെ സംഭാഷണം. കോൺഗ്രസിലെ കേരളാ നേതൃത്വവുമായി എത്രത്തോളം രാഹുൽ അടുത്തുവെന്നതിന് തെളിവാണ് വീഡിയോ. ജോഡോ യാത്ര കടന്നു പോകുന്ന ഓരോ സംസ്ഥാനത്തും ഇതുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണ്ണാടകയെ ഇളക്കി മറിക്കാനാകുമെന്നാണ് പ്രതീക്ഷ. എത്ര ആവേശത്തിലാണ് രാഹുൽ നടക്കുന്നതെന്നതിന് തെളിവാണ് പുറത്തു വന്ന വീഡിയോ. സംസ്ഥാന നേതാക്കളോട് വലുപ്പ ചെറുപ്പമില്ലാതെ ഇടപെടൽ നടത്തുന്ന ദേശീയ നേതാവ്.

ജോഡോ യാത്രയ്ക്കിടയിൽ മുട്ടുവേദനയും മറ്റും അലട്ടിയപ്പോൾ അത് മറികടന്നത് ഒപ്പമെത്തിയവർ നൽകിയ ഊർജം വഴിയാണെന്നും സംഭാഷണത്തിൽ രാഹുൽ സൂചിപ്പിച്ചു. കടുത്ത മുട്ടുവേദന മറന്നു നടന്നത് ഒരു പെൺകുട്ടിയുടെ കുറിപ്പ് വായിച്ച ശേഷമായിരുന്നുവെന്ന് പോക്കറ്റിൽ നിന്ന് ആ കത്തെടുത്തു കാട്ടി രാഹുൽ പറഞ്ഞു. ''യാത്രയ്ക്കിടയിൽ മുട്ടുവേദന കലശലായി നടക്കാൻ വയ്യാതെയിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കയ്യിലൊരു കുറിപ്പ് തരുന്നത്. എല്ലാ കഠിന പരീക്ഷണങ്ങൾക്കും ഒരു ശമനമുണ്ടാകുമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്'' എല്ലാ വേദനയും അതോടെ തീർന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മുത്തശ്ശിയുടെയും അച്ഛന്റെയും മരണം എടുത്തുപറഞ്ഞ് തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട ആക്രമണങ്ങളും വേദനയും അദ്ദേഹം പങ്കുവച്ചു. അത്തരം വെല്ലുവിളികൾ നേരിട്ട ഒരാൾക്ക് മറ്റുള്ളവരുടെ വേദന ഉടൻ മനസ്സിലാക്കാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു. ജോഡോ യാത്രയുടെ വൻ വിജയത്തിന് കെപിസിസിയെ അഭിനന്ദിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് ഭദ്രമായ കൈകളിലാണെന്നും പ്രവർത്തകർ എല്ലാം ഉറച്ച മനസുള്ളവരാണെന്നും പറഞ്ഞു.

വനിതകളെയും യുവാക്കളെയും പിന്നാക്കക്കാരെയും പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരും. യാത്രയുടെ വൻ വിജയത്തിന് നേതൃത്വം ഒന്നാകെ കേരളത്തിലെ ജനത്തെ നന്ദി അറിയിക്കണമെന്നും നേതാക്കളുമായുള്ള ആശയവിനിമയത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP