Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറിലേറെ നവജാത ശിശുക്കൾ മരിച്ചുവീണിട്ടും സോണിയയ്ക്കും പ്രിയങ്കയ്ക്കും എന്തേ മൗനം? സ്തീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലേ? രാജസ്ഥാനിലെ കോട്ട ജെ.കെ.ലോൺ ആശുപത്രിയിൽ ഉണ്ടായ ശിശുക്കളുടെ കൂട്ടമരണത്തിൽ കോൺഗസിനെ പ്രതിരോധത്തിലാക്കി ബിജെപി; സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ്; ശിശുമരണങ്ങളെ ചൊല്ലി വിവാദം കടുക്കുന്നു

നൂറിലേറെ നവജാത ശിശുക്കൾ മരിച്ചുവീണിട്ടും സോണിയയ്ക്കും പ്രിയങ്കയ്ക്കും എന്തേ മൗനം? സ്തീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലേ? രാജസ്ഥാനിലെ കോട്ട ജെ.കെ.ലോൺ ആശുപത്രിയിൽ ഉണ്ടായ ശിശുക്കളുടെ കൂട്ടമരണത്തിൽ കോൺഗസിനെ പ്രതിരോധത്തിലാക്കി ബിജെപി; സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ്; ശിശുമരണങ്ങളെ ചൊല്ലി വിവാദം കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട ജില്ലയിൽ 100 ലേറെ നവജാത ശിശുക്കൾ മരിച്ചതോടെ അശോക് ഗെലോട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം. ലോക്‌സഭാ സ്പീക്കർ ഓം ബിർള മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ആശങ്ക അറിയിച്ച് കത്തയച്ചു. കേന്ദ്രആരോഗ്യമന്ത്രാലയം, വിദഗ്ധ സംഘത്തെ അയച്ച് അടിയന്തര നടപടികൾക്ക് തുടക്കമിട്ടു. അതേസമയം, സ്ഥിതിഗതികളെ കുറിച്ച് സർക്കാരിന് ബോധ്യമുണ്ടെന്നും, സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കരുതെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ വർഷങ്ങളെ അപേക്ഷിച്ച് ശിശുക്കളുടെ മരണസംഖ്യ കുറവാണെന്നും ഗെലോട്ട് അവകാശപ്പെട്ടു.

ജെകെ ലോൺ ആശുപത്രിയിൽ നവജാത ശിശുക്കൾ മരിക്കുന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കത്തയച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2019 ൽ മരണസംഖ്യ അധികമാണ്. ഇതു സംബന്ധിച്ചു പഠനം നടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി ശിശുരോഗവിദഗ്ദ്ധരുടെ സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതെന്നാണ് ഗെലോട്ടിന്റെ വാദം.

അതേ സമയം ദുരന്തത്തിൽ രാഷ്ട്രീയ നേതാക്കൾ സർക്കാരിനെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിഎസ്‌പി മേധാവി മായാവതിയും ശിശുക്കളുടെ മരണത്തിൽ, സോണിയ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മൗനത്തെ ചോദ്യം ചെയ്തു. അമ്മമാർ ആയിട്ടും ഇതിനെതിരെ പ്രതികരിക്കാത്തതിൽ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആദിത്യനാഥ് വിമർശിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ മരിച്ച ശിശുക്കളുടെ അമ്മമാരെ കോൺഗ്രസ് അദ്ധ്യക്ഷ പ്രിയങ്ക ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെ യോഗി ആദിത്യനാഥ് വിമർശിച്ചു. യു.പി രാഷ്ട്രീയത്തിൽ ഇടപെട്ട് സമയം കളയുന്നതിന് പകരം രാജസ്ഥാനിലെ ദുഃഖിതരായ അമ്മമാരെ സന്ദർശിക്കാൻ പ്രിയങ്ക തയ്യാറാകണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ല എന്നത് ദുഃഖകരമാണ്. നിരപരാധികളായ നൂറുകണക്കിന് കുട്ടികൾ സർക്കാർ ആശുപത്രിയിൽ മരിക്കാൻ ഇടയായ സംഭവം ഹൃയഭേദകമാണെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ നിരുത്തരവാദപരമായ പ്രവർത്തനവും സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൗനവും തന്റെ ദുഃഖം വർദ്ധിപ്പിക്കുന്നുവെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദർശിക്കാൻ തയ്യാറാകാത്ത പ്രിയങ്ക പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ വീടുകൾ സന്ദർശിക്കുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്ന് പറയേണ്ടി വരുമെന്ന് മായാവതി വിമർശിച്ചിരുന്നു.

ജെകെ ലോൺ ആശുപത്രിയിൽ മരണം 102 ആയി ഉയർന്നു

ബുധനാഴ്ച രാത്രിയിൽ രണ്ടു കുഞ്ഞുങ്ങൾ കൂടി മരിച്ചതോടെ ജെകെ ലോൺ ആശുപത്രിയിൽ ഡിസംബർ 1 മുതൽ മരിച്ച ശിശുക്കളുടെ എണ്ണം 102 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 11 കുഞ്ഞുങ്ങളാണു മരിച്ചത്. ഡിസംബറിൽ മാത്രം 100 കുഞ്ഞുങ്ങൾ മരിച്ചു. 2018 ഡിസംബറിൽ 77 കുഞ്ഞുങ്ങളാണ് ആശുപത്രിയിൽ മരിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിസിസി പ്രസിഡന്റ് അവിനാഷ് പാണ്ഡെയിൽ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.

മരണത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും 2019 ലെ മരണം തലേവർഷത്തെ അപേക്ഷിച്ച് കുറവായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. 2018ൽ മൊത്തം 1005 ശിശുക്കൾ ഇവിടെ മരിച്ചു. വേണ്ടത്ര തൂക്കമില്ലാതെ ജനിക്കുന്നതാണ് ഇത്രയേറേ മരണത്തിനു കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു.

രാജസ്ഥാനിൽ ആദ്യമായി കുട്ടികൾക്കു വേണ്ടിയുള്ള ഐ.സി.യു.സ്ഥാപിച്ചത് 2003ൽ കോൺഗ്രസ് സർക്കാരാണെന്നും 2011ൽ കോട്ടയിൽ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഐ.സി.യു. സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണെന്നും ഗെലോട്ട് ട്വീറ്റിൽ വ്യക്തമാക്കുന്നു. നേരത്തെ യുപിയിലെ ഗോരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുക്കളുടെ കൂട്ടമരണമുണ്ടായത് യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. രാജസ്ഥാനിലെ സംഭവം കോൺഗ്രസിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധം കൂടിയാക്കി മാറ്റിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP