Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാറ്റം വരാൻ തരൂർ വേണമെന്ന നിലപാടിൽ യുവാക്കൾ; മലയാളിയെങ്കിലും തരൂരിലെ പരസ്യമായി പിന്തുണക്കാതെ നേതാക്കൾ; ഖാർഗെ ദളിത് നേതാവെന്ന വാദമുയർത്തി ചെന്നിത്തല അടക്കമുള്ളവർ; നിലപാട് പറയാതെ സുധാകരനും ഉമ്മൻ ചാണ്ടിയും; ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥിയെന്ന വാദം അംഗീകരിക്കാതെ തരൂരും; അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിലും അടിയൊഴുക്ക് ഉറപ്പ്

മാറ്റം വരാൻ തരൂർ വേണമെന്ന നിലപാടിൽ യുവാക്കൾ; മലയാളിയെങ്കിലും തരൂരിലെ പരസ്യമായി പിന്തുണക്കാതെ നേതാക്കൾ; ഖാർഗെ ദളിത് നേതാവെന്ന വാദമുയർത്തി ചെന്നിത്തല അടക്കമുള്ളവർ; നിലപാട് പറയാതെ സുധാകരനും ഉമ്മൻ ചാണ്ടിയും; ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥിയെന്ന വാദം അംഗീകരിക്കാതെ തരൂരും; അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിലും അടിയൊഴുക്ക് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരും മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും തമ്മിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായുള്ള മത്സരം എന്നുറപ്പായതോടെ കേരളത്തിൽ നിന്നും അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന് തന്നെ സൂചനകൾ. പുറമേ ഖാർഗെയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നത് എങ്കിലും ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയാണ് ഖാർഗെയെന്ന വാദം തരൂർ അംഗീകരിക്കുന്നില്ല. അങ്ങനെ വോട്ടു തേടുന്നതിനെ പോലും അദ്ദേഹം എതിർക്കുകയും ചെയ്യുമ്പോൾ കേരളത്തിലെ നേതാക്കളും പ്രതിസന്ധിയിലാണ്. സോണിയാ ഗാന്ധി തനിക്ക് നൽകിയ വാക്കാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പെന്നാണ് തരൂർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാണ് ഖാർഗെയെന്ന വാദം പരസ്യമായി ഉയർത്താനും നേതാക്കൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

കേരളത്തിൽ മൂന്നുറോളം പേർക്കാണ് വോട്ടവകാശം ഉള്ളത്. ഇതിൽ യുവാക്കൾ അടക്കമുള്ളവർ പരസ്യമായി പറയുന്നില്ലെങ്കിലും രഹസ്യമായി തരൂരിനെ പിന്തുണക്കുന്നത് ഏറെയാണ്. രഹസ്യബാലറ്റിലാണ് വോട്ടെടുപ്പു എന്നതു കൂടി പരിഗണിച്ചാൽ തരൂരിനെ അനുകൂലമായ അടിയൊഴുക്ക് കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കെ സി വേണുഗോപാലിന്റെ ഇടപെടലിൽ അസ്വസ്ഥമായ വിഭാഗം അടക്കം തരൂരിന് അനുകൂലമായി വോട്ടു ചെയ്‌തേക്കാം. കേരളത്തിൽ നിന്നും നാലിൽ ഒന്ന് വോട്ട് തരൂർ നേടിയാൽ പോലും അത് സംസ്ഥാന രാഷ്ട്രീയത്തിൽ തരൂരിന്റെ കരുത്തു തെളിയിക്കൽ കൂടിയാകും.

കേരളത്തിൽ നിന്നും തരൂരിന്റെ നാമനിർദ്ദേശ പട്ടികയിൽ ഒപ്പിട്ടത് 15 പേരായിരുന്നു. ഇതിൽ എ ഗ്രൂപ്പിലെ പ്രമുഖർ അടക്കം ഉണ്ടായിരുന്നു. ഇതിൽ എട്ടുപേർ കോഴിക്കോട് ജില്ലക്കാരായിരുന്നു. കണ്ണൂരുകാരനാണെങ്കിലും കോഴിക്കോട്ടുനിന്നുള്ള എംപി.യായ എം.കെ. രാഘവൻ, മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിർന്നനേതാവ് എൻ.കെ. അബ്ദുറഹ്മാൻ, കെ. ബാലകൃഷ്ണൻകിടാവ്, കെ.എം. ഉമ്മർ, മഠത്തിൽ നാണു, പി. രത്നവല്ലി, എ. അരവിന്ദൻ എന്നിവരാണ് ജില്ലയിൽനിന്ന് ഒപ്പുവെച്ചവർ. തരൂരിന്റെ വിശ്വസ്തരായ രണ്ടുപേർ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഈ നേതാക്കളെ കണ്ടാണ് ഒപ്പുവാങ്ങിച്ചത്.

സംസ്ഥാനത്തുനിന്ന് തമ്പാനൂർ രവി, കെ.സി. അബു, പി. മോഹൻരാജ് തുടങ്ങിയവരൊക്കെ തരൂരിന്റെ പത്രികയിൽ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനും നാമനിർദ്ദേശപത്രികയിൽ ഒപ്പിട്ടു. ശബരിനാഥന് സമാനമായ നിലപാടുള്ള നിരവധി പേർ കോൺഗ്രസിലുണ്ട്. കെ എം അഭിജിത്ത് അടക്കമുള്ളവരും തരൂരിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡൻ എംപിയും തരൂരിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും ആർക്കാണ് പിന്തുണയെന്ന കാര്യത്തിൽ മൗനത്തിലാണ്. എ ഗ്രൂപ്പിലെ പ്രധാനിയായ തമ്പാനൂർ രവിയുടെ നിലപാട്

അതേസമയം പരസ്യമായി ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചവരിൽ ചെന്നിത്തലയും കെ സി വേണുഗോപാലും വി ഡ സതീശനുമുണ്ട്. കോൺഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ മല്ലുകാർജ്ജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാർഗേയെ പിന്തുണയ്ക്കണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണെന്നും മുതിർന്ന നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഖാർഗേയുടെ സ്ഥാനാർത്ഥിത്വമെന്നും ചെന്നിത്തല പറഞ്ഞു.

മല്ലികാർജ്ജുന ഖാർഗേ മുതിർന്ന പാരമ്പര്യമുള്ള നേതാവ്. ദേശീയതലത്തിൽ നടക്കുന്ന മത്സരത്തിൽ പ്രദേശിക വാദത്തിന് പ്രസക്തിയില്ല. ശശി തരൂമായി വ്യക്തിപരമായ നല്ല ബന്ധമുണ്ട്. അതിന് ഉലച്ചിലുണ്ടാവില്ല. മല്ലികാർജ്ജുന ഖാർഗേ അനുഭവസമ്പത്തുള്ള നേതാവാണ്. അതേസമയം മല്ലികാർജ്ജുൻ ഖാർഗെക്കെതിരായ പ്രചാരണം ദളിത് നേതാവായതുകൊണ്ടെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഗാന്ധി കുടുബത്തിന് പിൻസീറ്റ് ഡ്രൈവിങിന്റെ ആവശ്യമില്ല. രാജസ്ഥാനിലെ സംഭവങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുത്തതിനാൽ മത്സരിക്കാത്തതാണ് നല്ലെന്നതെന്ന് ഗെലോട്ടിനോട് നേതൃത്വം പറഞ്ഞു. ഖാർഗെ തരൂർ മത്സരത്തെ പാർട്ടി സ്വാഗതം ചെയ്യുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഖാർഗെക്കായി ജി23 എന്ന് മാധ്യമങ്ങൾ വിളിക്കുന്നവർ പോലും ഒപ്പിട്ടു. തരൂരും ഖാർഗെയും തമ്മിലുള്ള മത്സരത്തെ പാർട്ടി സ്വാഗതം ചെയ്യുന്നു. രാജസ്ഥാനിൽ സംഭവിച്ചത് ദൗർഭാഗ്യകരമാണ്. ഖെലോട്ട് മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനം അലങ്കാരമായി കൊണ്ടു നടക്കുന്നവനല്ലെന്നും താൻ എന്താണെന്ന് രാഹുലിനും സോണിയക്കും അറിയാമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

എതിരാളി ഖാർഗെയായതും ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിക്കുകയും ചെയ്തതോടെ തരൂരിന് പിന്തുണ കൂടുമെന്നാണ് സൂചനകൾ. യുവനിരയാണ് തരൂരിനെ കൂടുതൽ രംഗത്തുള്ളത്. ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരൻ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കളെ പോലെ ഖാർഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയം.

അതേ സമയം ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്‌റു കുടുംബത്തിന്റെ ചോയ്‌സ് എന്നാണ് ഒരു വിഭാഗം നേതാക്കൾ വിശദീകരിക്കുന്നത്.തരൂർ ജി 23 സ്ഥാനാർത്ഥി അല്ലാത്തതും സോണിയാ ഗാന്ധി മത്സരത്തിന് സമ്മതം മൂളിയതും കാരണം തരൂരിനപ്പോൾ വിമത പരീവേഷമില്ല. മത്സരം ഉൾപ്പാർട്ടി ജനാധിപത്യ ലക്ഷണമായി ദേശീയ നേതൃത്വം തന്നെ വിശദീകരിക്കുമ്പോൾ കേരള നേതാക്കൾ പിന്തുണ പരസ്യമാക്കുന്നതിൽ അച്ചടക്ക പ്രശ്‌നം കാണുന്നുമില്ല.

തരൂരിനോടുള്ള എതിർപ്പ് കുറയുമ്പോഴും പാർലമെന്ററി രംഗത്തെ മികവിനേ്കാൾ സംഘടനയെ നയിക്കാൻ നല്ലത് ഖാർഗെ തന്നെയെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗത്തെ നിലപാട്. തരൂരിന്റെ നാട്ടിൽ നിന്നുും കൂടുതൽ വോട്ട് ഖാർഗെക്കാവുമെന്നും ഈ നേതാക്കൾ കണക്ക് കൂട്ടുന്നു. അതേസമയം 80 വയസുള്ള നേതാവിനെ അധ്യക്ഷനാക്കിയതു കൊണ്ട് യുവാക്കളിൽ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും ശക്താണ്. മറിച്ച് തരൂരിലുടെ മധ്യവർഗ്ഗത്തെ ഒപ്പം ചേർക്കാൻ സാധിക്കുമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP