Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' മുദ്രാവാക്യവുമായി കാത്തുനിന്നത് ആയിരങ്ങൾ; ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങി റോഡ് ഷോ നീണ്ടതോടെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനാകാതെ ഡൽഹി മുഖ്യമന്ത്രി; നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമർപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' മുദ്രാവാക്യവുമായി കാത്തുനിന്നത് ആയിരങ്ങൾ; ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങി റോഡ് ഷോ നീണ്ടതോടെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനാകാതെ ഡൽഹി മുഖ്യമന്ത്രി; നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമർപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' മുദ്രാവാക്യവുമായി ജനങ്ങൾ റോഡിനിരുവശവും തിങ്ങി നിറഞ്ഞു. ഓരോ വോട്ടറെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കെജ്രിവാൾ തന്റെ ഉറപ്പുകൾ വീണ്ടും ആവർത്തിച്ച് പറഞ്ഞു. തന്നെ കാണാനും പിന്തുണ അറിയിക്കാനുമെത്തിയ ജനങ്ങളെ നിരാശനാക്കാതെ റോഡ് ഷോ തുടർന്നതോടെ മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം ഡൽഹി മുഖ്യമന്ത്രിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായില്ല.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥി വൈകീട്ട് മൂന്നുമണിക്കുള്ളിൽ ഇലക്ഷൻ കമ്മിഷണറുടെ ഓഫീസിൽ എത്തണമെന്നാണ് ചട്ടം. എന്നാൽ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടുപോയി. ഇതോടെ മൂന്ന് മണിക്ക് മുന്നേ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുന്നിലെത്താൻ കെജ്രിവാളിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമർപ്പിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു.

'ഞാൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ റോഡ്ഷോയ്ക്കെത്തിയ പ്രവർത്തകരെ നിരാശരാക്കി എനിക്കെങ്ങനെ തിരികെ പോകാൻ കഴിയും? നാമനിർദ്ദേശ പത്രിക ഞാൻ നാളെ സമർപ്പിക്കും.' കെജ്രിവാൾ പറഞ്ഞു.

വാൽമീകി മന്ദിറിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമായിരുന്നു കെജ്രിവാൾ റോഡ്ഷോയിൽ പങ്കെടുത്തത്. ചൂലുകളും പാർട്ടി ചിഹ്നവുമുയർത്തി പ്രവർത്തകരും അനുയായികളും അണിനിരന്നതോടെ റോഡ് ഷോ അക്ഷരാർഥത്തിൽ ജനസമുദ്രമായി.

'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' (കഴിഞ്ഞ അഞ്ചുവർഷം നന്നായി കടന്നുപോയി,മുന്നോട്ട് തന്നെ കെജ്രിവാൾ )എന്നതാണ് ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 2015നേക്കാൾ മികച്ച വിജയമാണ് ആം ആദ്മി പ്രതീക്ഷിക്കുന്നത്. ഇത്തവണ 70 സീറ്റും എഎപി കരസ്ഥമാക്കുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം.

ഭരണത്തുടർച്ച ലഭിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്നാണ് അരവിന്ദ് കെജ്‌രിവാൾ ഉറപ്പ് നൽകുന്നത്. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവ അധികാരത്തിൽ വന്നാൽ തുടരുമെന്നും കെജ്‌രിവാളിന്റെ ഉറപ്പ്.

ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്‌രിവാൾ മുന്നോട്ട് വെക്കുന്നത്. വരുന്ന മാർച്ചോടെ സൗജന്യ സേവനങ്ങൾ നിർത്തുമെന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള മറുപടി കൂടിയാണ് പ്രഖ്യാപനം.

24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനീക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകൾ എ.എ.പി നൽകി. വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയാണ് പ്രധാനപെട്ട മറ്റൊരു ഉറപ്പ്. യമുന ശുദ്ധീകരണം, ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ. തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിങ്ങനെ പ്രകടന പത്രികക്ക് മുന്നേയുള്ള ഉറപ്പുകളിൽ പെടുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP