Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്; പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ളത്; കലാപം നടത്താൻ കഴിവുള്ളവർ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങൾക്കറിയാമെന്ന് അമിത് ഷായെ ഉന്നം വച്ച് കെജ്രിവാൾ; നിങ്ങൾ പറയുന്നു പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ? അമിത് ഷായ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമതാ ബാനർജി; പൗരത്വ ഭേദഗതി നിയമത്തിൽ കടന്നാക്രമണത്തിന് പ്രതിപക്ഷം

ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്; പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ളത്; കലാപം നടത്താൻ കഴിവുള്ളവർ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങൾക്കറിയാമെന്ന് അമിത് ഷായെ ഉന്നം വച്ച് കെജ്രിവാൾ; നിങ്ങൾ പറയുന്നു പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ? അമിത് ഷായ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമതാ ബാനർജി; പൗരത്വ ഭേദഗതി നിയമത്തിൽ കടന്നാക്രമണത്തിന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാവുമ്പോഴും അക്രമങ്ങളെ നേരിടാൻ ആം ആദ്മി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കലാപം നടത്താൻ മിടുക്കുള്ളവർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്ന് കെജ്രിവാൾ പറഞ്ഞു. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്ത് വന്നു. നിങ്ങൾ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നും വെറുമൊരു ബിജെപി നേതാവല്ലെന്നും രാജ്യത്ത് സമാധാനം നിലനിർത്തണമെന്നും അമിത് ഷായോട് മമത ആവശ്യപ്പെട്ടു.

ഡൽഹിയിലെ ആക്രമങ്ങളിൽ കുറ്റപ്പെടുത്തൽ തുടരുമ്പോഴാണ് കെജ്രിവാൾ പ്രസ്താവനയുമായി എത്തുന്നത്. അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ളത്. കലാപം നടത്താൻ കഴിവുള്ളവർ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങൾക്കറിയാം. അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങൾ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ആം ആദ്മിയുടെ ഇടപെടൽ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങൾക്കുള്ളത്? ഇതിൽനിന്നും ഞങ്ങൾക്കൊന്നും നേടാനില്ല. പ്രയോജനമുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷമാണ്. എന്നാൽ നിങ്ങൾ കരുതുന്നതിനേക്കാൽ മിടുക്കരാണ് ഡൽഹിയിലെ ജനങ്ങൾ. ഇതിനുള്ള മറുപടി അവർ നൽകും.- കെജ്രിവാൾ കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ വ്യാപകമായ അക്രമസംഭവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ നേരിടാൻ സംസ്ഥാനസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. ആംആദ്മിയുടെ എംഎൽഎമാർക്കെതിരെ ആരോപണം ഉയരുകയും ചെയ്തു. കെജ്രിവാളിന് പിന്നാലെയാണ് കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും രംഗത്ത് എത്തിയത്. 'ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്നു പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ? ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായിരിക്കുന്നു', മമത പറഞ്ഞു.

എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, എന്നാൽ എല്ലാവരുടെയും നാശം നിങ്ങൾക്കുറപ്പുവരുത്താനും സാധിച്ചു. നിയമം ലംഘിച്ച് ഇന്ത്യയിൽ കുടിയേറിയവർക്കായി എത്ര തടങ്കൽകേന്ദ്രങ്ങൾ രാജ്യത്തുണ്ടാക്കുമെന്നും അവർ ചോദിച്ചു. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും പിൻവലിക്കുക, അതല്ലെങ്കിൽ അതെങ്ങനെ നിങ്ങൾ ഇവിടെ നടപ്പാക്കുമെന്ന് ഞാനൊന്നു കാണട്ടെ. 35 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങൾ നിങ്ങൾക്കൊപ്പമില്ലെന്ന് ഓർക്കണമെന്നും മമത പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ വിസമ്മതിച്ച രാജ്യത്തെ മൂന്നു മുഖ്യമന്ത്രിമാരിൽ ഒരാളാണ് മമതാ ബാനർജി. പിണറായി വിജയനും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സമാന നിലപാടുകാരനാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടാമതും ഡൽഹിയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ആളുകളോട് സമാധാനം പുലർത്താൻ ആഹ്വാനവുമായി കെജ്രിവാൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിക്രമങ്ങൾ പൊറുക്കാനാവില്ലെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി നിവാസികളോട് സമാധാനം നിലനിർത്താൻ അപേക്ഷിക്കുകയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. ഒരുതരത്തിലും അതിക്രമം പൊറുക്കാനാവില്ല. അതിക്രമത്തിലൂടെ ഒന്നും നേടാൻ സാധിക്കില്ല. സമാധാനവുമായി ബന്ധപ്പെട്ട നമ്മുടെ ചിന്തകളാണ് പങ്കുവെയ്‌ക്കേണ്ടതെന്നും കെജ്രിവാൾ ട്വീറ്റിൽ വ്യക്തമാക്കി. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നതിനിടെ പൗരത്വ ബിൽ പാസാക്കിയതിന്റെ ആവശ്യം എന്തായിരുന്നുവെന്ന് കെജ്രിവാൾ ചോദിച്ചു. ചെറിയ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നും കെജ്രിവാൾ തുറന്നടിച്ചിരുന്നു.

രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമണ്. സാധനങ്ങൾക്ക് വില കൂടുകയാണ്. ആളുകൾ ജോലിക്കുവേണ്ടി കഷ്ടപ്പെടുന്നു. ഇത്തരം വലിയ കാര്യങ്ങളിലേക്കാണ് ആളുകളുടെ ശ്രദ്ധ തിരിക്കേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP