Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒന്നുകിൽ ബിജെപി അല്ലെങ്കിൽ എഎപി'; ഗുജറാത്തിൽ കോൺഗ്രസ് ചിത്രത്തിലേയില്ല; എഎപി സർക്കാർ രൂപീകരിക്കുമെന്ന് നിങ്ങളുടെ മുന്നിൽവച്ച് ഞാൻ എഴുതി തരുന്നു'; പഞ്ചാബിന് പിന്നാലെ ഗുജറാത്തും പിടിക്കുമെന്ന് ഉറപ്പിച്ച് കെജ്രിവാൾ

'ഒന്നുകിൽ ബിജെപി അല്ലെങ്കിൽ എഎപി'; ഗുജറാത്തിൽ കോൺഗ്രസ് ചിത്രത്തിലേയില്ല; എഎപി സർക്കാർ രൂപീകരിക്കുമെന്ന് നിങ്ങളുടെ മുന്നിൽവച്ച് ഞാൻ എഴുതി തരുന്നു'; പഞ്ചാബിന് പിന്നാലെ ഗുജറാത്തും പിടിക്കുമെന്ന് ഉറപ്പിച്ച് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്:പഞ്ചാബിന് പിന്നാലെ ഗുജറാത്തിലും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കും.ഡൽഹിയിലെയും പഞ്ചാബിലെയും തന്റെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിയായിരുന്നു.ഗുജറാത്തിലും അങ്ങനെത്തന്നെ സംഭവിക്കുമെന്നും കേജ്രിവാൾ വ്യക്തമാക്കി.

27 വർഷത്തെ ദുർഭരണത്തിനൊടുവിൽ ഗുജറാത്തിന് ആശ്വാസം കിട്ടാൻ പോവുകയാണ്.ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപിയെ ജനം വളരെയേറെ ഭയപ്പെടുന്നു.അതിനാലാണ് എഎപിയെ പിന്തുണയ്ക്കുന്നെന്നു പരസ്യമായി അവർ പറയാൻ ആരും തയ്യാറാകാത്തത്.എന്നാൽ തിരഞ്ഞെടുപ്പിലുണ്ടാവുന്ന് അടിയൊഴുക്കുകൾ തങ്ങൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.അതിനാൽ തന്നെ ഗുജറാത്തിൽ എഎപി സർക്കാർ രൂപീകരിക്കുമെന്ന് നിങ്ങളുടെ മുന്നിൽവച്ച് ഞാൻ എഴുതിത്ത്ത്ത്തരുന്നുവെന്നും മാധ്യമപ്രവർത്തകരോട് കെജ്രിവാൾ പറഞ്ഞു.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് രംഗത്ത് 27 വർഷത്തിന് ശേഷം ആദ്യമായി ബിജെപി അസ്വസ്ഥരാണ്.പരാജയഭീതി അവരെ അലട്ടുന്നുണ്ട്. കോൺഗ്രസ് ചിത്രത്തിലേയില്ല.ആർക്കാണ് വോട്ടു ചെയ്യുന്നതെന്നു നിങ്ങൾ തെരുവുകളിലിറങ്ങി ചോദിച്ചുനോക്കൂ.ഒന്നുകിൽ ബിജെപി അല്ലെങ്കിൽ എഎപി എന്നാണവർ പറയുക. ബിജെപിക്കാണ് പിന്തുണയെന്നു പരസ്യമായി പറയുന്നവർപോലും എഎപിക്കു വോട്ടുചെയ്യും എന്നാണു മനസ്സിലാക്കുന്നത്'' കേജ്‌രിവാൾ അവകാശപ്പെട്ടു.ഗുജറാത്തിൽ ജനുവരി 31 മുതൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം നടപ്പാക്കുമെന്നതിനാൽ സർക്കാർ ജീവനക്കാർ എഎപിയെ പിന്തുണയ്ക്കണമെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ ശക്തമായ പ്രചാരണമാണ് ആപ്പ് നടത്തുന്നത്.ചൂസ് യുവർ മിനിസ്റ്റർ എന്ന പേരിൽ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് അഭിപ്രായ സർവ്വേയിലൂടെ കണ്ടെത്താമെന്ന ആപ്പിന്റെ ഗുജറാത്തിലെ പ്രചരണ തന്ത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇതിലൂടെ പഞ്ചാബിൽ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് ആം ആദ്മി ഗുജറാത്തിലും പുറത്തെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP