Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറു പുതുമുഖങ്ങളേയും നാലു മുൻ മന്ത്രിമാരേയും ചേർത്ത് തെലങ്കാനയിൽ കെസിആർ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ മകനും അനന്തരവും പുറത്ത് തന്നെ; സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മാസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം വൈകിയത് 'സ്വന്തം ചോര'യെ എങ്ങനെ കൈകാര്യം ചെയ്യുന്നമെന്ന ആശയക്കുഴപ്പം വന്നപ്പോൾ; മകൻ പിൻഗാമിയാകുമ്പോൾ അനന്തരവനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ 'കെസിആർ പ്ലാനെന്ന്' സംശയം

ആറു പുതുമുഖങ്ങളേയും നാലു മുൻ മന്ത്രിമാരേയും ചേർത്ത് തെലങ്കാനയിൽ കെസിആർ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ മകനും അനന്തരവും പുറത്ത് തന്നെ; സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മാസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം വൈകിയത് 'സ്വന്തം ചോര'യെ എങ്ങനെ കൈകാര്യം ചെയ്യുന്നമെന്ന ആശയക്കുഴപ്പം വന്നപ്പോൾ; മകൻ പിൻഗാമിയാകുമ്പോൾ അനന്തരവനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ 'കെസിആർ പ്ലാനെന്ന്' സംശയം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: രണ്ടു മാസത്തെ അനിശ്ചിതത്വത്തിന് ശേഷം തെലങ്കാന മന്ത്രിസഭ വികസിപ്പിച്ച് കെ. ചന്ദ്രശേഖർ റാവു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ വികസനം നടന്നു കഴിഞ്ഞപ്പോഴും കെസിആറിന്റെ മകൻ കെ.ടി രാമറാവുവും അനന്തരവൻ ടി. ഹരീഷ് റാവുവും മന്ത്രിസഭയുടെ 'പടിക്ക് പുറത്ത്' നിൽക്കുന്നത് തെലങ്കാന രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചയാവുകയാണ്. രാമറാവുവും, ഹരീഷ് റാവുവും കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. ഇത്തവണയും അതാവർത്തിക്കുമെന്നാണ് പാർട്ടി പ്രവർത്തകർ അടക്കം കരുതിയിരുന്നത്.

ഡിസംബർ 13നാണ് കെസിആർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു രണ്ടു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനവുമായി കെസിആർ മുന്നോട്ട് പോകുന്നത്. മകനെയും അനന്തരവനെയും എങ്ങനെ 'കൈകാര്യം' ചെയ്യുമെന്ന ആശയക്കുഴപ്പമാണ് മന്ത്രിസഭാ വികസനം വൈകിപ്പിച്ച കാരണങ്ങളിലൊന്ന്.ആറ് പുതുമുഖങ്ങളെയും നാലു മുൻ മന്ത്രിമാരെയുമാണ് ഇന്നലെ ഉൾപ്പെടുത്തിയത്. വനിതകൾ ഇത്തവണയും ഇല്ല. മകനെ തന്റെ പിൻഗാമിയാക്കുകയും അനന്തരവനെ ലോക്‌സഭയിലേക്ക് അയയ്ക്കുകയുമാണ് കെസിആറിന്റെ പദ്ധതിയെന്നാണു ഇപ്പോൾ സംസാരമുയരുന്നത്.

കാത്തിരുന്നത് ശുഭ മുഹൂർത്തത്തിന്

നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടിആർഎസ് തരംഗമായിരുന്നു. കോൺഗ്രസ്-ടിഡിപി സഖ്യത്തെ കെ ചന്ദ്രശേഖര റാവുവിന്റെ തെലുങ്ക് രാഷ്ട്ര സമിതി തകർത്തെറിഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് കെസിആർ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അധികാരം പിടിച്ചെങ്കിലും 68 ദിവസങ്ങൾ പിന്നിട്ടപ്പോഴും കെസിആറിന്റെ മന്ത്രിസഭയിൽ വെറും രണ്ടേ രണ്ട് മന്ത്രിമാർ മാത്രമാണ് ഉണ്ടായിരുന്നത്.

മന്ത്രിസഭാ വിപുലീകരണം വൈകുന്നതിൽ പ്രതിപക്ഷം കനത്ത വിമർശനം ഉയർത്തിയെങ്കിലും ശുഭമുഹൂർത്തം കാത്തിരിക്കുകയായിരുന്നു കെസിആർ. ഒടുവിൽ 10 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയാണ് തെലങ്കാന മന്ത്രിസഭ വിപുലീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരം ഇല്ലാത്ത ഏക സംസ്ഥാനം തെലങ്കാനയായിരുന്നു. ആകെയുള്ള 119 സീറ്റുകളിൽ 89ലും ടിആർഎസ് അധികാരത്തിലെത്തി.

മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി കെസിആറിന്റെ അടുത്ത അനുഭാവി മുഹമ്മദ് മഹ്ബൂദ് അലിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അടുത്തെങ്ങും ശുഭ മുഹൂർത്തം ഇല്ലാത്തതിനാൽ ജനുവരി 15ന് ശേഷം മാത്രമെ മന്ത്രിസഭരൂപീകരിക്കുമെന്ന് ടിആർഎസ് വ്യക്തമാക്കിയിരുന്നു. അതേസമയം തെലങ്കാനയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നേരിട്ട സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും പൂർത്തിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP