Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയ കരുനീക്കങ്ങളും പടലപ്പിണക്കവും തിരിച്ചടിയായില്ല; കെ സി വേണു​ഗോപാൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്; എ.ഐ.സി.സി. ജനറൽ സെക്രട്ടറി പാർലമെന്റിലേക്ക് എത്തുന്നത് ഒരു വർഷത്തെ ഇടവേളക്ക് ശേഷം; ഗുജറാത്തിൽ നാല് സീറ്റുകളിൽ മൂന്നിടത്ത് ബിജെപി സ്ഥാനാർത്ഥികൾക്ക് വിജയം; മണിപ്പൂരിലും കാലിടറാതെ ബിജെപി; കോവിഡ് കാലത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

രാഷ്ട്രീയ കരുനീക്കങ്ങളും പടലപ്പിണക്കവും തിരിച്ചടിയായില്ല; കെ സി വേണു​ഗോപാൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്; എ.ഐ.സി.സി. ജനറൽ സെക്രട്ടറി പാർലമെന്റിലേക്ക് എത്തുന്നത് ഒരു വർഷത്തെ ഇടവേളക്ക് ശേഷം; ഗുജറാത്തിൽ നാല് സീറ്റുകളിൽ മൂന്നിടത്ത് ബിജെപി സ്ഥാനാർത്ഥികൾക്ക് വിജയം; മണിപ്പൂരിലും കാലിടറാതെ ബിജെപി; കോവിഡ് കാലത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വേണുഗോപാൽ ഉൾപ്പെടെ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു ബിജെപി. സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ് വേണുഗോപാൽ.

സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി പദവികൾ വഹിച്ച കെസി വേണുഗോപാൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റംഗമാകുന്നത്. ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വേണുഗോപാൽ 2019ൽ മത്സരിച്ചില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എംഎ‍ൽഎമാർ ഒറ്റക്കെട്ടാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ‘ഞങ്ങളുടെ എംഎ‍ൽഎമാരും ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് എ.എൽ.എമാരും സ്വതന്ത്രരും എല്ലാം ഒറ്റക്കെട്ടാണ്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും പേരുടെ പിന്തുണ ഞങ്ങൾക്കുണ്ട്. നീരജ് ദംഗിയും കെ.സി വേണുഗോപാലും ജയിച്ചിരിക്കും’, സച്ചിൻ പൈലറ്റ് പറഞ്ഞു.

നേരത്തെ രാജസ്ഥാനിൽ എംഎ‍ൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും കച്ചവടം ഉറപ്പിക്കാൻ വേണ്ടി ബിജെപി മനപ്പൂർവ്വം രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 എന്നിവയാണ് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് ഭീതി മൂലം 18 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഗുജറാത്തിൽ നാല് സീറ്റുകളിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചു. കോൺഗ്രസിന്റെ നീരജ് ഡാംഗി, ബിജെപി അംഗമായ രാജേന്ദ്ര ഗെഹ്ലോട്ട് എന്നിവരും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ അസ്ഥിരത തുടരുന്ന മണിപ്പൂരിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു. മൂന്ന് കോൺഗ്രസ് വിമത എംഎൽഎമാരെ വോട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുവദിക്കുകയായിരുന്നു. ഈ മൂന്നുപേരെയും നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. രാജിവെച്ച് മൂന്ന് ബിജെപി എംഎൽഎമാർ വോട്ട് ചെയ്തില്ല. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാല് എൻപിപി എംഎൽഎമാരും വോട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ഏക എംഎൽഎ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP