Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

കണക്കിനൊപ്പം വോളിബോളിനെ ഒപ്പം കൂട്ടിയ വിദ്യാർത്ഥി രാഷ്ട്രീയ നേതാവ്; എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി ഇനി രാജ്യസഭയിലും കോൺഗ്രസിന്റെ ശബ്ദമാകും; കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമാകുന്ന പതിമൂന്നാമനായി കെ സി വേണുഗോപാൽ; രാജസ്ഥാൻ കടമ്പ കടന്ന് കണ്ണൂരുകാരൻ വീണ്ടും എംപിയാകുമ്പോൾ

കണക്കിനൊപ്പം വോളിബോളിനെ ഒപ്പം കൂട്ടിയ വിദ്യാർത്ഥി രാഷ്ട്രീയ നേതാവ്; എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി ഇനി രാജ്യസഭയിലും കോൺഗ്രസിന്റെ ശബ്ദമാകും; കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമാകുന്ന പതിമൂന്നാമനായി കെ സി വേണുഗോപാൽ; രാജസ്ഥാൻ കടമ്പ കടന്ന് കണ്ണൂരുകാരൻ വീണ്ടും എംപിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമാകുന്ന രാഷ്ട്രീയ നേതാവാണ് ഇനി കെ സി വേണുഗോപാൽ. ഇതിന് അവസരം ലഭിക്കുന്ന അവസരം ലഭിക്കുന്ന 11-ാ മത്തെ മലയാളിയാണ് കെ.സി. വേണുഗോപാൽ. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നതിന് വേണ്ടിയാണ് രാജ്യസഭാ അംഗത്വം കോൺഗ്രസ് നൽകുന്നത്.

കെ. കരുണാകരൻ, ഇ. കെ. ഇമ്പിച്ചിബാവാ, എം.എൻ. ഗോവിന്ദൻ നായർ, വി. വിശ്വനാഥമേനോൻ, വയലാർ രവി, വി.വി. രാഘവൻ, ഇ. ബാലാനന്ദൻ, തലേക്കുന്നിൽ ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എംപി. വീരേന്ദ്രകുമാർ എന്നിരാണ് കെസിയുടെ മുൻഗാമികൾ. കരുണാകരൻ കൊച്ചി, തിരു-കൊച്ചി നിയമസഭകളിലും ഗോവിന്ദൻ നായർ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു. മലബാർ പ്രദേശം ഉൾപ്പെട്ട പഴയ മദ്രാസ് സംസ്ഥാനത്തു നിന്നാണ് ഇമ്പിച്ചിബാവാ രാജ്യസഭയിലെത്തിയത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലെത്തുന്ന 13-ാമത്തെ മലയാളിയാണ് കെ.സി. വേണുഗോപാൽ.

Stories you may Like

ലക്ഷ്മി എൻ. മേനോൻ (ബിഹാർ, 1952 - 1966), അമ്മു സ്വാമിനാഥൻ (മദ്രാസ്, 1957 - 1960), പി.കെ. കുമാരൻ (ആന്ധ്രാ പ്രദേശ്, 1962 - 1968), കെ. വാസുദേവ പണിക്കർ (ഒഡീഷ, 1984 - 1988), പ്രഫ. എം.ജി.കെ. മേനോൻ (രാജസ്ഥാൻ, 1990 - 1996), ഒ. രാജഗോപാൽ (മധ്യപ്രദേശ്, 1992 - 2004), സി.എം. ഇബ്രാഹിം (കർണാടക, 1996 - 2002), ഡോ. പി.സി. അലക്‌സാണ്ടർ (മഹാരാഷ്ട്ര, 2002 - 2008), പി.എം. സഈദ് (ഡൽഹി, 2004 - 2005), രാജീവ് ചന്ദ്രശേഖർ (കർണാടക, 2006 - ....), അൽഫോൻസ് കണ്ണന്താനം (രാജസ്ഥാൻ, 2017 - ....), വി. മുരളീധരൻ (മഹാരാഷ്ട്ര, 2018 - ....) എന്നിരാണ് മുൻഗാമികൾ.

രാജ്യസഭയിൽ രാജസ്ഥാനിൽ എങ്ങനേയും വേണുഗോപാലിനെ തോൽപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാനും ശ്രമിച്ചു. ഇതെല്ലാം അതിജീവിച്ചാണ് രാജ്യസഭയിൽ വേണുഗോപാൽ എത്തുന്നത്. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഏറെ അടുപ്പമുള്ള കെസിക്ക് രാജ്യസഭയിലും ഭാരിച്ച ഉത്തരവാദിത്തമുണ്ടാകും. രാജ്യസഭയിലെ കോൺഗ്രസ് പോരാട്ടങ്ങളെ നയിക്കേണ്ട ഉത്തരവാദിത്തം കൂടിയാണ് കെസിക്ക് കൈവരുന്നത്.

1963 ഫെബ്രുവരി നാലിന് കണ്ണൂർ ജില്ലയിലെ കണ്ടോന്താറിൽ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞികൃഷ്ണൻ നമ്പിയും മാതാവ് ജാനകിയമ്മയുമാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി. സ്‌കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് പയ്യന്നൂർ കോളേജിലെ പഠനകാലത്ത് തുടർച്ചയായി അഞ്ചുവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് പഠനകാലത്ത് വോളിബോൾ ടീം ക്യാപ്റ്റനും ഒപ്പം യൂണിവേഴ്‌സിറ്റി ടീമംഗവുമായിരുന്നു. മാത്തമാറ്റിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനവും പൂർത്തിയാക്കി. ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ എന്ന പേര് ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായി.

പിന്നീട് 1992 മുതൽ 2000 വരെ തുടർച്ചയായി എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 1996 മുതൽ തുടർച്ചയായി മൂന്നു തവണ (1966, 2001, 2006) ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-06 കാലയളവിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009-ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും പതിനഞ്ചാം ലോക്‌സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2011 ജനുവരിയിൽ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സർക്കാരിൽ ഊർജ്ജ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. തുടർന്ന് 2012 ഒക്ടോബറിൽ മുതൽ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടാമതും ജനവിധിതേടി പ്രതിപക്ഷ നേതൃനിരയിൽ ശക്തമായ സാന്നിദ്ധ്യമായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. എഐസിസിയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിലെ ഉത്തരവാദിത്തം നിറവേറ്റനായിരുന്നു ഇത്.

ഇടതു സർക്കാരുകളുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ നിന്ന് സമരങ്ങൾ നയിക്കുമ്പോൾ നിരവധി തവണ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിക്കേണ്ടിവന്നു. 1989 ൽ നായനാർ സർക്കാരിന്റെ ഭരണകാലത്ത് വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നന്ദാവനം പൊലീസ് ക്യാമ്പിൽ ക്രൂരമർദ്ദനമേറ്റ സംഭവം ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന മാർക്ക്ദാനത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായ ലാത്തിച്ചാർജ്ജിനിരയാകേണ്ടിവന്നു. 1998-ൽ കൊല്ലം എസ് എൻ കോളേജ് പ്രശ്‌നത്തിൽ സി പി എം എസ് എൻ ട്രെസ്റ്റിനെതിരെ നടത്തിവന്ന സമരത്തിനും ജനാധിപത്യ ധ്വംസനത്തിനും യൂത്ത് കോൺഗ്രസ് എസ് പി ഓഫീസ് മാർച്ച് നയിച്ചപ്പോഴും ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി.

എം എൽ എ ആയിരിക്കേ ആലപ്പുഴയിൽ വ്യാപാരികളുടെ അകാരണമായ അറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് മർദ്ദിച്ച സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ഈ സമര വീര്യവുമായാണ് രാജ്യസഭയിലും വേണുഗോപാൽ എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP