Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കശ്മീരിൽ വീണ്ടും ചോരക്കളി; യുവനേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു; ഭീകരർ സിവിലിയൻസിനെ ലക്ഷ്യമിടുന്ന് ദീർഘകാലത്തിനുശേഷം; അപലപിച്ച് നാഷണൽ കോൺഫറൻസും പിഡിപിയും

കശ്മീരിൽ വീണ്ടും ചോരക്കളി; യുവനേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു; ഭീകരർ സിവിലിയൻസിനെ ലക്ഷ്യമിടുന്ന് ദീർഘകാലത്തിനുശേഷം; അപലപിച്ച് നാഷണൽ കോൺഫറൻസും പിഡിപിയും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിൽ യുവനേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് കുൽഗാമിൽ ആക്രമണമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.ആക്രമണം നടന്നുവെന്ന് പൊലീസിന് സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിജെപി യൂത്ത് ജില്ലാ ജനറൽ സെക്രട്ടറി ഫിദ ഹുസൈൻ യാടൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം, എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

സംഭവത്തെ അപലപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തി. ഞെട്ടിക്കുന്ന വാർത്തയാണ് കുൽഗാമിൽ നിന്നുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP