Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ വിദ്വേഷ പ്രസംഗം നടത്തിയാൽ ഡി കെ പിടിക്കും; ടിപ്പുവിനെ തട്ടിയ പോലെ സിദ്ധരാമയ്യയെയും ഇല്ലാതാക്കണമെന്ന പരാമർശം അശ്വത് നാരായണന് കുരുക്കായി; ബിജെപി നേതാക്കൾക്ക് എതിരെ കേസെടുത്തതോടെ തങ്ങൾ പണി തുടങ്ങിയെന്ന് കോൺഗ്രസ്

കർണാടകയിൽ വിദ്വേഷ പ്രസംഗം നടത്തിയാൽ ഡി കെ പിടിക്കും; ടിപ്പുവിനെ തട്ടിയ പോലെ സിദ്ധരാമയ്യയെയും ഇല്ലാതാക്കണമെന്ന പരാമർശം അശ്വത് നാരായണന് കുരുക്കായി; ബിജെപി നേതാക്കൾക്ക് എതിരെ കേസെടുത്തതോടെ തങ്ങൾ പണി തുടങ്ങിയെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

മംഗളുരു: കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിക്കിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ സി എൻ അശ്വത് നാരായണനെതിരെയും ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെയും പൊലീസ് കേസെടുത്തു. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂറു ഭരണാധികാരി ടിപ്പു സുൽത്താനെപ്പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ അന്ന് മന്ത്രിയായിരുന്ന അശ്വത് നാരായൺ പറഞ്ഞുവെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
.
മൈസൂരിലെ ദേവരാജ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്. കെപിസിസി വക്താവ് എം ലക്ഷ്മണയാണ് പൊലീസിൽ പരാതി നൽകിയത്. മൈസൂർ ഭരണാധികാരി ടിപ്പു സുൽത്വാനെ രണ്ട് വൊക്കലിഗ തലവന്മാരായ ഉറി ഗൗഡയും നഞ്ചെ ഗൗഡയും കൊന്നതുപോലെ സിദ്ധരാമയ്യയെ ഇല്ലാതാക്കാൻ ഫെബ്രുവരി 15 ന് അശ്വത് നാരായണൻ പാർട്ടി പ്രവർത്തകരെ പ്രേരിപ്പിച്ചുവെന്ന് ലക്ഷ്മണ പരാതിയിൽ ആരോപിച്ചു. ബിജെപി ഭരണമുണ്ടായിരുന്ന ഫെബ്രുവരി 17ന് ദേവരാജ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുനെങ്കിലും അന്ന് നടപടിയുണ്ടായില്ലെ.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ നിന്ന് രണ്ടാം തവണയും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട പൂഞ്ച, മെയ് 22-ന് ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെ വിവാദ പ്രസ്താവന നടത്തിയതെന്ന് ആരോപിച്ച് പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു .

വീഡിയോയിൽ എംഎൽഎ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർ കോൺഗ്രസിന് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും, 24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട് തേടിയത്' എന്നുമാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. മഹിളാ കോൺഗ്രസ് പ്രവർത്തക നമിത കെ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ. വിക്രം സ്ഥിരീകരിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 153, 153 എ, 505(1)(ബി)(സി)(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൂഞ്ചയ്ക്കെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയ കോൺഗ്രസ് മാനനഷ്ടക്കേസ് നൽകുമെന്ന് എംഎൽസിയും ഡിസിസി പ്രസിഡന്റുമായ ഹരീഷ് കുമാർ പറഞ്ഞു. അതേസമയം, കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിഎൻ അശ്വത് നാരായൺ പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയോ വികാരത്തെയോ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ മൂന്ന് മാസം പഴക്കമുള്ള അടഞ്ഞ അധ്യായം തുറക്കുകയാണെന്നും, താൻ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ വിവിധ ജില്ലകളിലായി വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ബിജെപി നേതാക്കൾക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. നിയമം തങ്ങൾ ഉപയോഗപ്പെടുത്തുമെന്നാണ് ഇതിനോട് കോൺഗ്രസ് പ്രവർത്തകർ പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP