Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സവർക്കർക്ക് പ്രാമുഖ്യം; നെഹ്‌റുവിനെ പുറത്താക്കി കർണാടകത്തിലെ ബിജെപി സർക്കാരിന്റെ ഹർ ഘർ തിരംഗ പരസ്യം; വിമർശനവുമായി കോൺഗ്രസ്; മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ബൊമ്മെയുടെ ശ്രമമെന്ന് ജയറാം രമേശ്; നെഹ്റു സ്വാതന്ത്ര്യസമര സേനാനി അല്ലേയെന്ന് മുഹമ്മദ് സുബൈർ

സവർക്കർക്ക് പ്രാമുഖ്യം; നെഹ്‌റുവിനെ പുറത്താക്കി കർണാടകത്തിലെ ബിജെപി സർക്കാരിന്റെ ഹർ ഘർ തിരംഗ പരസ്യം; വിമർശനവുമായി കോൺഗ്രസ്; മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ബൊമ്മെയുടെ ശ്രമമെന്ന് ജയറാം രമേശ്; നെഹ്റു സ്വാതന്ത്ര്യസമര സേനാനി അല്ലേയെന്ന് മുഹമ്മദ് സുബൈർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഹർഘർ തിരംഗയുടെ ഭാഗമായി നൽകിയ പത്ര പരസ്യത്തിന്റെ പേരിൽ കർണാടകയിൽ വിവാദം. സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയ കർണാടക സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നെഹ്‌റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ്ആർ ബൊമ്മെയെയും പിതാവിന്റെ രാഷ്ട്രീയ ഗുരു എംഎൻ റോയിയെയും അപമാനിച്ചുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആരോപണം.

ബൊമ്മെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയെ നയിച്ച മഹാത്മാവാണ് നെഹ്‌റുവെന്നും അദ്ദേഹത്തിന്റെ ചിത്രം എന്തുകൊണ്ടാണ് പരസ്യത്തിൽ ഉൾപ്പെടുത്താതിരുന്നതെന്ന് മനസിലാകുന്നില്ലെന്നും കോൺഗ്രസ് നേതാവ് ബിഎം സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രി ബൊമ്മെ ഒരു പാവയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

When we thought slavery ended with the British gone, @CMofKarnataka @BSBommai proved everyone wrong by showing that he is still a slave to @RSSorg

അതേസമയം, രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെയും ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യു വരിച്ച ടിപ്പു സുൽത്താനെയും പരസ്യത്തിൽ നിന്ന് ഒഴിവാക്കിയ കർണാടക സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും രംഗത്തെത്തി.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും, ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ടിപ്പു സുൽത്താനും നിങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളല്ലേയെന്നാണ് മുഹമ്മദ് സുബൈറിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു മഹമ്മദ് സുബൈർ വിമർശനമുയർത്തിയത്. പോസ്റ്റിൽ കർണാടക പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിനേയും സുബൈർ ടാഗ് ചെയ്തിട്ടുണ്ട്. പരസ്യത്തിന്റെ കോപ്പിയും പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

സുബൈറിന് പിന്നാലെ നിരവധി പേർ പരസ്യത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ത്രിവർണ പതാക ആദ്യമായി ഉയർത്തിയ നെഹ്റുവിന്റെ ചിത്രം എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത് എന്ന ചോദ്യവുമായാണ് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി എത്തിയത്
മഹാത്മാഗാന്ധി, വല്ലഭായ് പട്ടേൽ ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, സവർക്കർ, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, അംബേദ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, മൗലാന അബുൽ കലാം ആസാദ് എന്നീ നേതാക്കളുടെ ചിത്രമാണ് പരസ്യത്തിൽ കർണാടക സർക്കാർ ഉൾപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP