Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടക ബിജെപിയിൽ കലാപമോ? മുഖ്യമന്ത്രി പദവിയിൽ യെദ്യൂരപ്പ അധികകാലം തുടരില്ലെന്ന് ബിജെപി എംഎൽഎ

കർണാടക ബിജെപിയിൽ കലാപമോ? മുഖ്യമന്ത്രി പദവിയിൽ യെദ്യൂരപ്പ അധികകാലം തുടരില്ലെന്ന് ബിജെപി എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരായ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ശക്തം. മുഖ്യമന്ത്രി പദവിയിൽ യെദ്യൂരപ്പ അധികകാലം തുടരില്ലെന്ന ബിജെപി നേതാവിന്റെ പരസ്യപ്രസ്താവനയോടെയാണ് ബിജെപിക്കുള്ളിലെ അധികാര തർക്കം മറനീക്കി പുറത്ത് വരുന്നത്. ബസനഗൗഡ പാട്ടീൽ യത്‌നാൽ എംഎൽഎയാണ് പൊതുപരിപാടിയിൽ യെ​ദ്യൂരപ്പക്കെതിരെ പ്രസം​ഗിച്ചത്. മുഖ്യമന്ത്രിയുടെ പ്രവൃത്തികളിൽ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടൻ നീക്കം ചെയ്യുമെന്നും ഇന്നലെ ഗ്യാങ് ബോഡിയിൽ നടന്ന പൊതുയോഗത്തിലാണ് ബസനഗൗഡയുടെ പ്രസംഗം. ഇതിൽ യെദ്യൂരപ്പയ്‌ക്കെതിരായ ഭാഗങ്ങൾ വ്യാപകമായാണ് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്.

യെദ്യൂരിയൂരപ്പ അധികകാലം കർണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും അദ്ദേഹത്തെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ബസനഗൗഡ യെത്നാൽ പറഞ്ഞു. യെദ്യൂരിയപ്പയ്ക്ക് പകരം ഉത്തര ക‍ർണാടകയിൽ നിന്നുള്ള ഒരു നേതാവായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ബിജെപിയുടെ ഭൂരിപക്ഷം എംഎൽഎമാരും ഉത്തര ക‍ർണാടക മേഖലയിൽ നിന്നായതിനാൽ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നായിരിക്കുമെന്നും ബസന​ഗൗഡ പാ‍ർട്ടി പരിപാടിയിൽ പറയുന്നു.

''അദ്ദേഹം ഇനി അധികനാൾ തുടരില്ല. സമയം അതിക്രമിച്ചിരിക്കുന്നു. തലപ്പത്ത് ഉള്ളവർ പോലും അദ്ദേഹത്തെക്കൊണ്ട് മടുത്തിരിക്കുകയാണ്''- ബസനഗൗഡ പറഞ്ഞു. യെദ്യൂരിയൂരപ്പയുടെ പിൻഗാമി വടക്കൻ കർണാടകയിൽനിന്നായിരിക്കുമെന്നും എംഎൽഎ പറഞ്ഞു. ബിജാപ്പൂരിലെ എംഎൽഎയാണ് ബസനഗൗഡ. ഷിമോഗയിൽ മാത്രമാണ് യെദ്യൂരപ്പയുടെ ശ്രദ്ധയെന്ന് ബസനഗൗഡ കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിനായി അനുവദിച്ച 125 കോടിയുടെ പദ്ധതികൾ യെഡിയൂരപ്പ മാറ്റിക്കൊണ്ടുപോയതായി എംഎൽഎ ആരോപിച്ചു.

ക‍ർണാടക മന്ത്രിസഭയിൽ പ്രാ​ദേശിക സന്തുലനം ഉറപ്പു വരുത്തണമെന്നും ഉത്തര കർണാടകയിൽ നിന്നുള്ള കൂടുതൽ എംഎൽഎമാരെ മന്ത്രിസഭയിൽ ചേർക്കണമെന്നും നേരത്തെ ബസന​ഗൗഡ യെദ്യൂരപ്പയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അടക്കമുള്ളവർ ബസന​ഗൗഡയുടെ അഭിപ്രായം തള്ളി രംഗത്തെത്തി.

77-കാരനായ യെ​ദ്യൂരിയപ്പയെ മാറ്റി ലിം​ഗായത്ത് സമുദായത്തിൽ നിന്നുള്ള മറ്റൊരാളെ ക‍‍ർണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. അതേസമയം ക‍‍ർണാടകയിൽ അധികാരം പിടിക്കാൻ മുന്നിൽ നിന്ന യെദ്യൂരപ്പയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റിയാൽ ഉണ്ടാവുന്ന പ്രത്യാഘാതം കേന്ദ്ര നേതൃത്വത്തിനും ബോധ്യമുണ്ട്. യെദ്യൂരപ്പ മകനെ പിൻ​ഗാമിയാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ബിജെപി നേതാക്കൾക്കിടയിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP