Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിന്റെ പിന്നാലെ നടന്ന് ഒരുമാസം സമയം പാഴാക്കി; രാജി വയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണമായിരുന്നു; പാർട്ടിയിലെ ആശയക്കുഴപ്പം കണ്ടുഞാൻ ഭയപ്പെടുന്നു: വിമർശനവുമായി കരൺ സിങ്

രാഹുലിന്റെ പിന്നാലെ നടന്ന് ഒരുമാസം സമയം പാഴാക്കി; രാജി വയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണമായിരുന്നു; പാർട്ടിയിലെ ആശയക്കുഴപ്പം കണ്ടുഞാൻ ഭയപ്പെടുന്നു: വിമർശനവുമായി കരൺ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയോടെ പാർട്ടി നായകനില്ലാതെ വിഷമസന്ധിയിലാണ്. അടുത്താഴ്ച പ്രവർത്തക സമിതി ചേരുമെന്നാണ് അറിയുന്നത്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലുണ്ടാക്കുന്ന കാലതാമസം നേതാക്കളിലും അണികളിലും ഒരുപോല ആശങ്ക പടർത്തി. ഹൈക്കമാൻഡ് കർണാടക പ്രതിസന്ധി പരിഹാരത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതേസമയം രാഹുലിനെ രാജിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച് ഒരു മാസം പാഴാക്കിയെന്നാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കരൺ സിംഗിന്റെ വിമർശനം.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനോട് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ കരൺ സിങ് അഭ്യർത്ഥിക്കുകയും ചെയ്തു. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി ഭാവി നടപടികളെ കുറിച്ച് വിശദീകരിക്കാൻ എത്രയും വേഗം യോഗം ചേരണമെന്നും രാഹുലിന്റെ രാജിയെ തുടർന്ന് കോൺഗ്രസ്സ് ആശയക്കുഴപ്പത്തിലായെന്നും കരൺ സിങ് അഭിപ്രായപ്പെട്ടു.' രാഹുൽ ഗാന്ധി രാജിവച്ചതിനു ശേഷം പാർട്ടിയിലെ ആശയക്കുഴപ്പം കണ്ടു ഞാൻ ഭയപ്പെടുന്നു. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ മാനിക്കുന്നതിനു പകരം ഒരു മാസം പാഴായിപ്പോയി എന്നാണ് കരുതുന്നത്.' കരൺ സിങ് പറഞ്ഞു.

എന്നാൽ പ്രിയങ്കാ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജൻ സിങ് വർമ്മ രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്ക് പോരാട്ട മനോഭാവം ഉണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടിയായിരുന്നും സഞ്ജൻ സിംഗിന്റെ നിർദ്ദേശം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP