Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് വിടും മുമ്പ് സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് കപിൽ സിബൽ; സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് താൽപ്പര്യമെന്നും സിബൽ; മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപനം; സിബലിന്റെ മറുകണ്ടം ചാടലോടെ കോൺഗ്രസിന്റെ ദേശീയ തലത്തിലെ നിയമ പോരാട്ടങ്ങളിലും പ്രതിസന്ധി

കോൺഗ്രസ് വിടും മുമ്പ് സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് കപിൽ സിബൽ; സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് താൽപ്പര്യമെന്നും സിബൽ; മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപനം; സിബലിന്റെ മറുകണ്ടം ചാടലോടെ കോൺഗ്രസിന്റെ ദേശീയ തലത്തിലെ നിയമ പോരാട്ടങ്ങളിലും പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിലെ മുതിർന്ന നേതാവായ കപിൽ സിബൽ മറുകണ്ടം ചാടിയതിന്റെ ഞെട്ടലിലാണ് നേതൃത്വം. ഇത്രയും കനത്ത തിരിച്ചടി അവർ പ്രതീക്ഷിച്ചിരുന്നു പോലുമില്ല. ബിജെപിയിലേക്ക് പോയില്ലലോ എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. അതേസമയം സോണിയ ഗാന്ധിയുമായി സംസാരിച്ചാണ് പാർട്ടി വിട്ടതെന്നാണ് സിബൽ പറയുന്നത്. ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. പാർലമെന്റിലും പുറത്തും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഇനി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് അദ്ദേഹം തള്ളി. പ്രാദേശിക പാർട്ടികൾക്കും ബിജെപിയെ നേരിടാനുള്ള ആശയ അടിത്തറയുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാവും തന്റെ ശ്രമം. ഫെഡറൽ മുന്നണി എന്ന ചർച്ച പ്രതിപക്ഷ ഐക്യത്തിന് എതിരാണ്. പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകും. അത് രാഹുൽ ഗാന്ധിയാവുമോ എന്ന് ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ല.

ഗ്യാൻവാപി മസ്ജിദ് കേസ് പോലുള്ള വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് പറയും. ഒരു പാർട്ടിയുടെയും ചട്ടക്കൂട് തനിക്ക് ബാധകമല്ലെന്നും കപിൽ സിബൽ പറഞ്ഞു. എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് കപിൽ സിബൽ. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികൾ നിയന്ത്രിതമായ സംഘടനകളാണ്. ആളുകൾ വരും പോകും അദ്ദേഹം കൂട്ടിച്ചേർത്തു.

'അഖിലേഷ് യാദവിനോടു ഞാൻ ചോദിക്കുകയായിരുന്നു. അദ്ദേഹം അപ്പോൾ സമ്മതിച്ചു. പാർട്ടിയിൽ ചേരാൻ താൽപര്യമില്ലെന്നു പറഞ്ഞു. അപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. പാർലമെന്റിൽ സ്വതന്ത്ര ശബ്ദങ്ങൾ ഇല്ല. പല സമയങ്ങളിലും പാർട്ടിയുടെ ചട്ടക്കൂടിൽനിന്നല്ലാതെ സംസാരിക്കാനാകില്ല.

ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഭയപ്പെട്ടിട്ടില്ല. എന്തു പറയുന്നു അതിൽ വിശ്വസിക്കും. എന്തിൽ വിശ്വസിക്കുന്നോ അതു പറയും. എനിക്ക് ഒന്നിനെക്കുറിച്ചും പേടിക്കേണ്ടതില്ല. പറയാനുള്ളവർക്ക് എന്തും പറയാം. മരിച്ചാലും ബിജെപിയിൽ ചേരില്ല, മറ്റൊരു പാർട്ടിയിലേക്കും പോകില്ല. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പോരാടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ പ്രവർത്തിക്കും. കോൺഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.

എല്ലാവരെയും ഉൾപ്പെടുത്തുന്ന ഇന്ത്യ എന്ന ആശയമാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യയുടെ പ്രത്യയശാസ്ത്രം. മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണ്. അതേസമയം, എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സമയമായോ എന്ന് എല്ലാവരും അവരവർക്കു വേണ്ടി ചിന്തിക്കണം.' സിബൽ വ്യക്തമാക്കി.

അതേസമയം നേതൃസ്ഥാനത്ത് നിന്ന ്ഗാന്ധി കുടുംബം മാറണമെന്നാവശ്യപ്പെട്ട ഗ്രൂപ്പ് 23ലെ തീവ്രനിലപാടുകാരനായിരുന്നു സിബൽ. വാർത്തസമ്മേളനം വിളിച്ച് പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. ചിന്തൻ ശിബിരത്തോടെ ഗ്രൂപ്പ് 23ലെ ഒരു വിഭാഗം നേതൃത്വത്തോടടുത്തെങ്കിലും ശിബരത്തിൽ നിന്ന് വിട്ട് നിന്ന് സിബൽ പ്രതിഷേധിച്ചു.ഒടുവിൽ രാഹുൽഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിബൽ പാർട്ടിയുടെ പടിയിറങ്ങിയത്.

മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസിന്റെ മുഖമായിരുന്ന കപിൽ സിബൽ യുപിഎ മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബലിന്റെ പാണ്ഡിത്യം കോൺഗ്രസിന്റെ നിയമ പോരാട്ടത്തിനും മുതൽക്കൂട്ടായിരുന്നു. ഈ നിയമ പോരാട്ടങ്ങൾ ഇനിയും അദ്ദേഹം തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം കോൺഗ്രസ് വിട്ട മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ പരിഹസിച്ച് യുപി മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദയും രംഗത്തുവന്നു. മുൻപ് ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ കപിൽ സിബൽ പരിഹസിച്ചിരുന്നു. സിബൽ ഉപയോഗിച്ച വാക്ക് തിരിച്ചുപയോഗിച്ചാണ് ജിതിൻ പ്രസാദയും മറുപടി നൽകിയത്.

കോൺഗ്രസിൽ സമൂല മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽപ്പെട്ടവരാണ് കപിൽ സിബലും ജിതിൻ പ്രസാദയും. ട്വിറ്ററിൽ ജിതിൻ പ്രസാദ കുറിച്ചത് ഇങ്ങനെ: 'പ്രസാദം' എങ്ങനെയുണ്ട് മിസ്റ്റർ സിബൽ! യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുൻപ് ബിജെപിയിൽ ചേർന്ന സമയം ജിതിൻ പ്രസാദയെ ട്വിറ്ററിലൂടെ സിബൽ പരിഹസിച്ചത് ഇങ്ങനെയാണ്: 'ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ബിജെപിയിൽനിന്ന് അദ്ദേഹത്തിന് പ്രസാദം കിട്ടുമോ അതോ യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം മാത്രമോ ഇത്തരം ഇടപാടുകളിൽ 'ആശയങ്ങൾ' പ്രശ്‌നമാകാറില്ലെങ്കിൽ മാറ്റം എളുപ്പമാണ്'.

ബിജെപിയിൽ ചേർന്നതുകൊണ്ട് എന്തൊക്കെ നേട്ടങ്ങളാണ് ജിതിനുണ്ടാകുക എന്നതാണ് ഈ ട്വീറ്റുകൊണ്ട് കപിൽ സിബൽ ചോദിച്ചത്. അതേ വാക്കുകൾ ഉപയോഗിച്ചാണ് ജിതിൻ പ്രസാദയുടെ മറുപടിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP