Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്; പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ കൂടുതൽ ചോദ്യങ്ങളുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ

നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്; പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ കൂടുതൽ ചോദ്യങ്ങളുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ആരും അതിക്രമിച്ച് കയറിയിയില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രം​ഗത്തെത്തി. 'എന്തുകൊണ്ടാണ് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരും നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പറഞ്ഞത്? എന്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ നിന്ന് ആ ഭാഗം നീക്കം ചെയ്തത്.? നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്., 85 പേർക്ക് പരിക്കേറ്റത് 10 ജവാന്മാരും ഓഫീസർമാരും ചൈനക്കാരുടെ പിടിയിലായത്?' - കപിൽ സിബൽ ചോദിക്കുന്നു.

തന്റെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും സിബൽ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ് ജൂൺ 19ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരേ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. അതേസമയം പ്രസ്താവന ചിലർ ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ”യഥാർഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടും. അത്തരം ശ്രമങ്ങൾ മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ സൈന്യം ഇപ്പോൾ ശക്തമായ തിരിച്ചടി നൽകാറുണ്ട്. ചൈനയുടെ സൈനികർ വളരെക്കൂടുതലുണ്ടായിരുന്നു. അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. നിയന്ത്രണരേഖയ്ക്ക് തൊട്ടപ്പുറം നടത്തുന്ന നിർമ്മാണത്തിൽനിന്ന് ചൈന പിന്മാറാത്തതുകൊണ്ടാണ് ജൂൺ 15-ന് സംഘർഷം നടന്നത്.” പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദിയാണെന്ന് വിമർശിച്ചു കൊണ്ട് രാഹുൽ ട്വീറ്റ് ചെയ്തു. 'പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാൽ പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കൈയേറിയതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.' ട്വീറ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ നടത്തിയ സർവകക്ഷി യോഗത്തിൽ ചൈന ഇന്ത്യയുടെ ഭൂപ്രദേശത്തിലേക്ക് കടന്നിട്ടില്ലെന്നും സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP