Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

ആഗ്രഹിച്ചത് ബംഗാളിൽ നിന്ന് തൃണമൂൽ അംഗമാകാൻ; പാർട്ടി അംഗത്വം എടുത്താൽ സീറ്റ് തരാമെന്ന് മമതയും; സ്വതന്ത്രനാകണമെന്ന വാശിയിൽ തൃണമൂലുമായുള്ള ചർച്ച ഉപേക്ഷിച്ച് മുതിർന്ന അഭിഭാഷകൻ; എസ് പി പിന്തുണയിൽ രാജ്യസഭയിൽ എത്തുന്നത് പാർട്ടി നിയന്ത്രണമില്ലാതെ പ്രതികരണത്തിന്; കപിൽ സിബൽ സ്വതന്ത്രനാകുമ്പോൾ

ആഗ്രഹിച്ചത് ബംഗാളിൽ നിന്ന് തൃണമൂൽ അംഗമാകാൻ; പാർട്ടി അംഗത്വം എടുത്താൽ സീറ്റ് തരാമെന്ന് മമതയും; സ്വതന്ത്രനാകണമെന്ന വാശിയിൽ തൃണമൂലുമായുള്ള ചർച്ച ഉപേക്ഷിച്ച് മുതിർന്ന അഭിഭാഷകൻ; എസ് പി പിന്തുണയിൽ രാജ്യസഭയിൽ എത്തുന്നത് പാർട്ടി നിയന്ത്രണമില്ലാതെ പ്രതികരണത്തിന്; കപിൽ സിബൽ സ്വതന്ത്രനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കപിൽ സിബൽ ആഗ്രഹിച്ചത് തൃണമൂൽ കോൺഗ്രസിന്റെ മുഖമാകാൻ. സമാജ്വാദി പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതിനു മുൻപ് തൃണമൂൽ കോൺഗ്രസിന്റെ സഹായം മുതിർന്ന അഭിഭാഷകൻ തേടിയിരുന്നുവത്രേ. ഇതാണ് ദേശീയ തലത്തിലെ പുതിയ ചർച്ചാ വിഷയം. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയുടെ ഒറ്റ നിർബന്ധമാണ് സിബലിന് തിരിച്ചടിയായത്.

പാർട്ടിയിൽ ചേരില്ലെന്നും രാജ്യസഭയിലെ സ്വതന്ത്ര ശബ്ദമാകാനായി തന്നെ പിന്തുണയ്ക്കണമെന്നുമായിരുന്നു കപിൽ സിബലിന്റെ ആവശ്യം. എന്നാൽ പാർട്ടിയിൽ ചേർന്നേ പറ്റൂവെന്ന് മമത നിർബന്ധം പിടിച്ചു. ഇത് സിബൽ അംഗീകരിച്ചില്ല. പിന്നാലെ് കപിൽ സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവിനെ സമീപിച്ചത്. പാർട്ടിയിൽ ചേരില്ലെന്ന കപിലിന്റെ നിലപാട് അഖിലേഷ് അംഗീകരിച്ചു. ഇതോടെ അദ്ദേഹം രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനു നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു.

പ്രമുഖ അഭിഭാഷകനെന്ന നിലയിൽ തൃണമൂൽ കോൺഗ്രസുമായി ദീർഘനാളായി ബന്ധമുള്ള വ്യക്തിയാണ് കപിൽ സിബൽ. സംസ്ഥാന സർക്കാരിനും തൃണമൂലിനും വേണ്ടി നിരവധി കേസുകളിൽ സിബൽ ഹാജരായിട്ടുണ്ട്. എന്നാൽ പാർട്ടിക്കാരെ മാത്രമേ രാജ്യസഭയിലേക്ക് അയയ്ക്കൂവെന്നായിരുന്നു മമതയുടെ നിലപാട്. കോൺഗ്രസിൽ വച്ചും മമതയും സിബിലും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ രാജ്യസഭയിലേക്ക് പാർട്ടിയെ മറന്ന് സുഹൃത്തിന് വേണ്ടി നിലപാട് എടുക്കാൻ മമത തയ്യാറിയില്ല.

ഉത്തർപ്രദേശ് വിധാൻ സഭയിലെത്തി കപിൽ സിബൽ നോമിനേഷൻ നൽകി. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. 'ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഞാൻ രാജ്യത്ത് എല്ലായ്‌പ്പോഴും സ്വതന്ത്ര ശബ്ദമാകാൻ ആഗ്രഹിക്കുന്നു. ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ മോദി സർക്കാരിനെ എതിർക്കാൻ ഒരു സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' കപിൽ സിബൽ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയിൽ പ്രമുഖനായിരുന്നു കപിൽ സിബൽ. കോൺഗ്രസിൽ നിന്ന് താൻ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ വ്യക്തമാക്കി. രാജസ്ഥാനിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിലും പങ്കെടുക്കാതെ കപിൽ സിബൽ വിട്ടുനിന്നിരുന്നു.

ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്‌പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർഎൽഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും. കോൺഗ്രസ് വിട്ടത് ആലോചിച്ചുറപ്പിച്ചെന്ന് കപിൽ സിബൽ പറയുന്നു. പാർട്ടിയിൽ അംഗമായാൽ പ്രതികരണത്തിനു പരിധിയുണ്ടാവും. കെ വേണുഗോപാലിനോട് എതിർപ്പില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് തന്റെ പോരാട്ടം എന്നും കപിൽ സിബൽ പ്രതികരിച്ചു.

'എന്റെ ശവശരീരത്തിനു മുകളിലൂടെയേ ഞാൻ ബിജെപിയിൽ ചേരൂ എന്ന് ഞാൻ പരസ്യമായി പറഞ്ഞിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ഞാൻ പറഞ്ഞു. ഞാൻ ആ വാക്ക് കാത്തുസൂക്ഷിച്ചു. സ്വതന്ത ശബ്ദമായി നിലകൊള്ളുമെന്ന നിലപാട് സമാജ്വാദി പാർട്ടി അംഗീകരിച്ചു. വിശ്വസിക്കുന്നത് എല്ലായ്‌പ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിട്ടത് ആലോചിച്ചുറപ്പിച്ചാണ്. സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നു. പാർട്ടിയിൽ അംഗമായാൽ പ്രതികരണത്തിനു പരിധിയുണ്ടാവും. ജി-23ന്റെ ഭാവിയെപ്പറ്റി അറിയില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടം. ബിജെപിയെ ശക്തമായി എതിർക്കും. കോൺഗ്രസ് ആശയധാരയ്‌ക്കൊപ്പം തുടരും. കെ വേണുഗോപാലിനോട് എതിർപ്പില്ല.''- കപിൽ സിബൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP