Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽനാഥ് സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി; വോട്ടെടുപ്പ് നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തണമെന്നും നിർദ്ദേശം; വിശ്വാസ വോട്ടെടുപ്പിനായി സുപ്രീംകോടതിയെ സമീപിച്ച് ബിജെപിയുടെ ചരട് വലി; കുതിരക്കച്ചവടം നടത്തി കോൺഗ്രസ് എംഎ‍ൽഎമാരെ വലിക്കാനും നീക്കം; ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണക്കുന്ന 22 എംഎ‍ൽഎമാർ ഒപ്പമെന്ന് അവകാശത്തിൽ ബി.ജെപിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം വോട്ടെടുപ്പ് പൂർത്തിയാക്കണം. വോട്ടെടുപ്പ് നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം പരിഗണിച്ച് നിയമസഭ സമ്മേളനം 26ലേക്ക് മാറ്റിയിരുന്നു.

വിമത എംഎൽഎമാർക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള എംഎൽഎമാർക്ക് സുരക്ഷ നൽകാൻ സുപ്രീംകോടതി കർണാടക ഡിജിപിക്ക് നിർദ്ദേശം നൽകി.

വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ച കൂടി സമയം അനുവദിക്കണം എന്ന കോൺഗ്രസിന്റെ ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിക്കുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും അത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്.

വിശ്വാസ വോട്ടെടുപ്പ് സമാധാനപരമായി നടത്തണം. പരസ്യ വോട്ടെടുപ്പാണ് നടത്തേണ്ടത്. വോട്ടെടുപ്പ് വീഡിയോയിൽ പകർത്തി കോടതിയിൽ ഹാജരാക്കണം. സഭാ നടപടികൾ തത്സമയം ടെലിക്കാസ്റ്റ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണക്കുന്ന 22 എംഎൽഎമാരാണ് രാജിവച്ചത്. ഇതിൽ 16 എംഎൽഎമാരെ കർണാടകയിലെ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ആറുപേരുടെ രാജി സ്പീക്കർ അംഗീകരിച്ചു. വിമതർ ഉൾപ്പെടെ 108എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. ബിജെപിക്ക് 107 സീറ്റുണ്ട്. 222 അംഗം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 112 എംഎൽഎമാരുടെ പിന്തുണയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP