Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസിന്റെ അഴിഞ്ഞാട്ടം വച്ചുപൊറുപ്പിക്കില്ല;` പൊതുസ്ഥലത്തെ ആർഎസ്എസ് ശാഖകൾക്ക് താഴിടും; ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസെടുക്കില്ല; ബിജെപിയുടെ ഹിന്ദുത്വ അജണ്ട ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു; കോൺഗ്രസ് മൃദുഹിന്ദുത്വ നയവുമായി മുന്നേറുമ്പോൾ വേറിട്ട നിലപാടുമായി കമൽനാഥ്; മധ്യപ്രദേശിൽ പാർട്ടി 22 സീറ്റ് നേടുമെന്നും അവകാശവാദം

ആർഎസ്എസിന്റെ അഴിഞ്ഞാട്ടം വച്ചുപൊറുപ്പിക്കില്ല;` പൊതുസ്ഥലത്തെ ആർഎസ്എസ് ശാഖകൾക്ക് താഴിടും; ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസെടുക്കില്ല;  ബിജെപിയുടെ ഹിന്ദുത്വ അജണ്ട ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു; കോൺഗ്രസ് മൃദുഹിന്ദുത്വ നയവുമായി മുന്നേറുമ്പോൾ വേറിട്ട നിലപാടുമായി കമൽനാഥ്; മധ്യപ്രദേശിൽ പാർട്ടി 22 സീറ്റ് നേടുമെന്നും അവകാശവാദം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: പൊതുസ്ഥലത്തെ ആർഎസ്എസ് ശാഖകൾക്ക് പൂട്ടിടാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി കമൽനാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാ നിയമപ്രകാരം മുതൽ കേസെടുക്കില്ലെന്നും കമൽനാഥ് വ്യക്തമാക്കി. നേരത്തെ ഇത്തരത്തിൽ കേസ് എടുത്തത് ഏറെ വിവാദമായിരുന്നു. ഇനി ഇക്കാര്യം ആവർത്തിക്കില്ലെന്നും കമൽ നാഥ് വ്യക്തമാക്കി. അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ട് പേർക്കെതിരേയും പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മൂന്ന് പേർക്കെതിരേയുമാണ് കേസെടുത്തിരുന്നത്. അതേസമയം സംഭവത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം കമൽനാഥ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതധ്രുവീകരണത്തെ ശക്തമായി എതിർക്കുമെന്നും കമൽനാഥ് വിശദമാക്കി. ആർഎസ്എസിനെ സർക്കാർ ഇടങ്ങളിൽ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശിൽ പ്രാവർത്തികമാക്കും. എല്ലാവരും ഓരോ മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമൽനാഥ് വ്യക്തമാക്കി.ബിജെപിയുടെ ഹിന്ദുത്വ അജണ്ട ശക്തമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്നും കമൽ നാഥ് വിലയിരുത്തി. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ബിജെപി അതാണ് ചെയ്യുന്നതെന്ന് കമൽനാഥ് കൂട്ടിച്ചേർത്തു. നേരത്തെ, മോദി ആർബിഐയേയും സിബിഐയേയും സിഎജിയേയും ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും മോദി വിഭജിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം ഇനി തുടരില്ലെന്ന സൂചനയാണ് കമൽനാഥ് നൽകുന്നത്.

മധ്യപ്രദേശിൽ എത്ര സീറ്റുകിട്ടും?

രാജ്യം ആരുഭരിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസ് നൽകുന്ന ഉത്തരത്തിന്റെ ബലം കൂട്ടാൻ മധ്യപ്രദേശിന് കഴിയുമോ? കഴിയുമെന്നാണ് മുഖ്യമന്ത്രി കമൽനാഥ് പറയുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 29 ലോക്‌സഭാസീറ്റുകളിൽ 27ലും വിജയിച്ചത് ബിജെപി. 11 രാജ്യസഭാ എംപിമാരടക്കം ആകെ 40 എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമെന്നത് ദേശീയരാഷ്ട്രീയത്തിൽ മധ്യപ്രദേശിന്റെ പ്രാധാന്യം ഉറപ്പിക്കുന്നു. എന്നാൽ, മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് കമൽനാഥ് പറയുന്നത്. ഇരുപത്തിയൊമ്പതിൽ 22 സീറ്റ് നേടുമെന്നാണ് അവകാശവാദം. കഴിഞ്ഞ തവണ രണ്ടുസീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചുകയറിയത്. ജ്യോതിരാദിത്യ സിന്ധ്യയും, കമൽനാഥും. ബാക്കിയെല്ലാവരും തകർന്നടിഞ്ഞു. പിന്നെയെങ്ങനെ ഒരുമാറ്റം എന്നാണ് ചോദ്യം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൊത്തം 130 സീറ്റു കിട്ടുമെന്നും കമൽനാഥ് പറഞ്ഞു.

കോൺഗ്രസിന് 6 -7 സീറ്റ് കിട്ടിയേക്കുമെന്നാണ് ബിജെപി പറയുന്നത്. ഉയർന്ന പോളിങ് ശതമാനം മോദി തരംഗത്തിന്റെ ഫലമാണെന്നും അത് തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി വാദിക്കുന്നു. എന്നാൽ വോട്ടിങ് ശതമാം കൂടിയാലും കുറഞ്ഞാലും, വോട്ടിങ് നടന്നില്ലെങ്കിലും അത് തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപി അവകാശപ്പെടുകയെന്ന് കമൽനാഥ് അഭിപ്രായപ്പെടുന്നു. മാററത്തിന്റെ കാറ്റ് എല്ലായിടത്തും പ്രകടമാണ്. 15 ലക്ഷം അക്കൗണ്ടിൽ ഇടുമെന്ന് പറഞ്ഞ് ജനങ്ങളെ ബിജെപി വഞ്ചിച്ചു. തൊഴിലില്ലായ്മ രൂക്ഷം. കർഷകരും കടക്കെണിയിൽ. ഇതെല്ലാം, കേന്ദ്രത്തിൽ ഭരണമാറ്റത്തിന് അനുകൂലഘടകങ്ങളാണെന്നും പറയുന്നു കമൽനാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP