Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; തീരുമാനം അറിയിച്ചത് മക്കൾ നീതി മയ്യം യോഗത്തിൽ; ഡിഎംകെ-കോൺഗ്രസ് സഖ്യം പിന്തുണയ്ക്കുമോ എന്നത് സംശയം

ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; തീരുമാനം അറിയിച്ചത് മക്കൾ നീതി മയ്യം യോഗത്തിൽ; ഡിഎംകെ-കോൺഗ്രസ് സഖ്യം പിന്തുണയ്ക്കുമോ എന്നത് സംശയം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ മുൻപ് അറിയിച്ചിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോഗത്തിൽ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സജ്ജമായി കഴിഞ്ഞു.

2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല.

അതേസമയ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ പദ്ധതിയും മക്കൾ നീതി മയ്യത്തിനുണ്ട്. കോയമ്പത്തൂർ, മധുര, ദക്ഷിണ ചെന്നൈ എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിൽ എംഎൻഎം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ്-ഇടത് സഖ്യത്തിലേക്ക് ചേക്കേറാനാണ് കമൽഹാസന് ആഗ്രഹമുള്ളത്. എന്നാൽ, ഈ നീക്കം അത്രയ്ക്ക് വിജിയിച്ചിട്ടില്ല. ഡിഎംകെയെക്ക് കമൽഹാസനോട് വലിയ താൽപര്യം ഇല്ലെങ്കിലും കോൺഗ്രസിന് പ്രത്യേക താൽപര്യം താരത്തോടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലടക്കം ശ്രദ്ധേയ സാന്നിധ്യമായിരുന്നു കമൽ ഹാസൻ.

ആകെയുള്ള 40 സീറ്റിൽ 20 സീറ്റിലാണ് ഡി എം കെ മത്സരിക്കുന്നത്. 9 സീറ്റിൽ കോൺഗ്രസും 4 സീറ്റിൽ ഇടത് പാർട്ടികളും ബാക്കിയുള്ള സീറ്റുകളിൽ വി സി കെ - 2, ഐ ജെ കെ, കെ എം ഡി കെ, എം ഡി എം കെ, മുസ്ലിം ലീഗ് എന്നിവർ ഓരോ സീറ്റിലും മത്സരിച്ചിരുന്നു. കമൽ ഹാസനെ ഉൾപ്പെടുത്താൻ കോൺഗ്രസ് കൂടുതൽ താൽപര്യപ്പെട്ടാൽ അവരുടെ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിപ്പിക്കാനായിരിക്കും ഡി എം കെ നിർദ്ദേശം.

2024ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് ലോക്സഭാ സീറ്റുകളെങ്കിലും പാർട്ടി ലക്ഷ്യമിടുന്നുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. ബിജെപി ഒഴികേ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP