Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സജീവ രാഷ്ട്രീയത്തിലിറങ്ങിയ കമൽഹാസൻ ബിജെപി വിരുദ്ധ സഖ്യത്തിനൊപ്പമെന്ന് സൂചന; ഡൽഹിയിലെത്തിയ ഉലകനായകൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ദക്ഷിണേന്ത്യയിലെ ബിജെപി വിരുദ്ധ കക്ഷികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചയായി

സജീവ രാഷ്ട്രീയത്തിലിറങ്ങിയ കമൽഹാസൻ ബിജെപി വിരുദ്ധ സഖ്യത്തിനൊപ്പമെന്ന് സൂചന; ഡൽഹിയിലെത്തിയ ഉലകനായകൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ദക്ഷിണേന്ത്യയിലെ ബിജെപി വിരുദ്ധ കക്ഷികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മക്കൾ നീതിമയ്യം രൂപീകരിച്ച് സജീവരാഷ്ട്രീയത്തിലിറങ്ങിയ ഉലകനായകൻ കമൽഹാസൻ പ്രതിപക്ഷനായകനാകുമോയെന്ന ചോദ്യം സജീവമാവുകയാണ്. പ്രതിപക്ഷ നിരയിലെ കരുത്തരായ പിണറായിയെയും കെജ്രിവാളിനെയും നേരത്തെ കണ്ട അദ്ദേഹം ഇപ്പോൾ സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചതാണ് ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്.

തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാൻ ഡൽഹിയിലെത്തിയപ്പോഴാണ് അദ്ദേഹം സോണിയാഗാന്ധിയെ സന്ദർശിച്ചത്. കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ദക്ഷിണേന്ത്യ പിടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലെ ബിജെപി വിരുദ്ധ പ്രതിപക്ഷകക്ഷികൾ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഗ്രസും ദ്രാവിഡ പാർട്ടികളുമടക്കമുള്ള കക്ഷികൾ ഗൗരവതരമായി ചർച്ച ചെയ്തുവരികയാണ്.

ഇതിനിടെയാണ് പ്രതിപക്ഷനിരയിലെ കരുത്തരെ നേരിൽക്കണ്ട് സൗഹൃദം സ്ഥാപിക്കുന്ന കമൽഹാസന്റെ നടപടി തുടരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയെയും അദ്ദേഹം നേരിൽക്കണ്ടിരുന്നു. എന്നാൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയായിപ്പോകുമെന്നായിരുന്നു കമലിന്റെ മറുപടി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ പാർട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന കമൽഹാസൻ ഈ മാസമാദ്യം കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു. പാർട്ടി രൂപീകരണത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരെയും സന്ദർശിച്ചിരുന്നു. ഇവയെല്ലാം പ്രതിപക്ഷ സഖ്യത്തിനൊപ്പം നിൽക്കാൻ കമൽഹാസൻ സന്നദ്ധനാണെന്നുറപ്പിക്കാവുന്ന സൂചനകളാണെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP