Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണം; കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന് കോൺ​ഗ്രസിന്റെ ക്ഷണം

ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണം; കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന് കോൺ​ഗ്രസിന്റെ ക്ഷണം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: യുപിഎയുടെ ഭാ​ഗമാകാൻ നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന് കോൺ​ഗ്രസിന്റെ ക്ഷണം. തമിഴ്‌നാട്ടിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കമൽഹാസനെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുമെന്ന് മക്കൾ നീതി മയ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. മതേതര നിലപാടുള്ള കമൽഹാസന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കോൺഗ്രസ് തമിഴ്‌നാട് അധ്യക്ഷൻ കെഎസ് അളഗിരി പ്രതികരിച്ചു.

വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാൻ കമൽഹാസന് കഴിയില്ല. ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്നും അളഗിരി പറഞ്ഞു. സഖ്യം, വിവിധ തെരഞ്ഞെടുപ്പ് കമ്മറ്റികൾ എന്നിവയിൽ തീരുമാനമെടുക്കാൻ കമൽഹാസനെ മക്കൾ നീതി മയ്യം സംസ്ഥാന നിർവാഹ സമിതി ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ യുപിഎയിൽ ചേരണോ എന്ന് കമൽഹാസന് തീരുമാനിക്കും.

അതേ സമയം കന്യാകുമാരി ലോക്‌സഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മക്കൾ നീതി മയ്യം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നഗരപ്രദേശങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ മക്കൾ നീതി മയ്യത്തിന് കഴിഞ്ഞിരുന്നു. രജനീകാന്ത് പാർട്ടി പ്രഖ്യാപിച്ചാൽ, വെള്ളിത്തിരയിൽ വൻ ഹിറ്റായ രജനി-കമൽ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചർച്ച തമിഴ്‌നാട്ടിൽ ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാധ്യത തള്ളിയിട്ടില്ല.

താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. അതിനാൽ, രജനി- കമൽ സഖ്യം പൂർണമായും തള്ളിക്കളയാനാവില്ല. ഡിഎംകെ, അണ്ണാഡിഎംകെ മുന്നണിയിൽ അതൃപ്തരായ ചെറു കക്ഷികളേയും മക്കൾ നീതി മയ്യം ലക്ഷ്യമിടുന്നുണ്ട്. സഖ്യ കക്ഷികളുടെ കാര്യത്തിൽ കൂടി തീരുമാനമായ ശേഷമായിരിക്കും പാർട്ടി മത്സരിക്കുന്ന സീറ്റുകൾ തിരഞ്ഞെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP