Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിം ലീഗ് ആർഎസ്എസുമായി ചർച്ച നടത്തി; ലീഗും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നു; ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടി അല്ലെങ്കിലും, അദ്ദേഹത്തിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ്; ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലിക്കുട്ടി; ഗുരുതര ആരോപണങ്ങളുമായി മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ

മുസ്ലിം ലീഗ് ആർഎസ്എസുമായി ചർച്ച നടത്തി; ലീഗും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നു; ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടി അല്ലെങ്കിലും, അദ്ദേഹത്തിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ്; ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലിക്കുട്ടി; ഗുരുതര ആരോപണങ്ങളുമായി മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും, വെളിപ്പെടുത്തലുകളുമായി മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മുസ്ലിം ലീഗ് ആർഎസ്എസുമായി ചർച്ച നടത്തിയെന്ന് കെ എസ് ഹംസ ആരോപിച്ചു. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളന്മാരുടെയും അധോലോക നായകരുടേയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയാണ്. എന്നാൽ ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടിയല്ല. അത് മറ്റൊരു എംഎൽഎയാണ്. ചർച്ച നടത്തിയെന്നത് സത്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ലീഗിനെ ഇടതുപക്ഷ ആലയിൽ കെട്ടലാണ് ചർച്ചയുടെ ലക്ഷ്യം. ലീഗും സിപിഐഎമ്മും സഖ്യമുണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് ലീഗ് എംഎൽഎയും ആർഎസ്എസും ചർച്ച നടത്തിയത്. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യും. അതാണ് ആർഎസ്എസിന്റെ താൽപര്യം. ചർച്ചയുടെ പ്രഭവസ്ഥാനം ആർഎസ്എസ് കേന്ദ്രമാണ്. മുസ്ലിം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരു ഗ്രൂപ്പിൽ ചേർന്നെന്നും കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും ഹംസ പറഞ്ഞു. ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലികുട്ടി എന്നാണ് സരിത കേസ് അന്വേഷണ കമ്മീഷൻ 116 പേജിൽ പറയുന്നത്. ഈ റിപ്പോർട്ട് സഭയിൽ വെച്ചതാണ്. എല്ലാവരേയും കുടുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. ഇന്നലെ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മുനീർ ജയിക്കുമായിരുന്നു. സാദിഖ് അലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണെന്നും ഹംസ ആരോപിച്ചു.

മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് താനല്ല. ഇക്കാര്യം കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കും. ഇ.ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു. ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കി. ഇതോടെ ഇ.ഡി. കുരുമുളക് വള്ളി പൊട്ടിക്കാനാണ് വന്നതെന്ന് പറഞ്ഞു. ചന്ദ്രിക കേസിൽ ഹൈദരലി തങ്ങൾ നിരപരാധിയാണ്. ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കരുവാക്കി. തങ്ങൾ നിരപരാധിയെന്ന് ഇഡിക്കും അറിയാമായിരുന്നുവെന്നും ഹംസ പറഞ്ഞു.

ലീഗിന് രാഷ്ട്രീയ ജീർണതയാണെന്ന് അദ്ദേഹം വിമർശിച്ചു. സംഘടനക്ക് അകത്ത് നിന്ന് പോരാടാൻ അവസരം ഇല്ല. പാർട്ടിക്കുള്ളിൽ വിമർശനം നടത്തിയതിനാണ് നടപടി. പുതിയ കൗൺസിൽ പ്രഖ്യാപിക്കുന്ന ദിവസം പുറത്താക്കിയത് എന്തിനെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും കെ എസ് ഹംസ ആവശ്യപ്പെട്ടു.

പി കെ കുഞ്ഞാലിക്കുട്ടിക്ക് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റാണെന്നും അദ്ദേഹം ആരോപിച്ചു. എ ആർ നഗർ ബാങ്കിലെ കള്ളപ്പണം മറച്ചുവെക്കാനാണ് ഇത്. പി കെ കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്നു പാറയണം. മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് കാമ്പെയിൻ പ്രഹസനമാണ്. 200 വോട്ട് കിട്ടിയ സ്ഥലങ്ങളിൽ 500 മെമ്പർമാരെ വരെ ചേർത്തു. തന്നെ കൗൺസിലിൽ എടുക്കാൻ സാദിക്കലി തങ്ങൾക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും പക്ഷേ കുഞ്ഞാലിക്കുട്ടി എതിർക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു.

സംസ്ഥാന കൗൺസിലിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. കോടതിയെക്കാൾ വലിയ കോടതിയാണ് തങ്ങൾ. ലീഗ് സംസ്ഥാന കമ്മിറ്റി റദ്ദ് ചെയ്യാൻ കോടതിയെ സമീപിക്കുമെന്നും കെ എസ് ഹംസ പറഞ്ഞു.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ എസ് ഹംസയെ മുസ്ലിം ലീഗ് പുറത്താക്കിയത്.അച്ചടക്ക സമിതി ശുപാർശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി സിഹാബ് തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ നാലിന് ചേരാനിരുന്ന കൗൺസിൽ യോഗം കെ.എസ്. ഹംസ കോഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് നൽകിയതിനെത്തുടർന്ന് 18-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജില്ലാ കൗൺസിലുകൾ ചേരാതെ സംസ്ഥാന കൗൺസിൽ ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
നേരത്തെ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പ്രവർത്തക സമിതിയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ അദ്ദേഹത്ത പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP