Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ‌െന്ന് ജെ.പി.നഡ്ഡ; ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ

ഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ‌െന്ന് ജെ.പി.നഡ്ഡ; ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ‌െന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. ബംഗാളിനെ മുഖ്യധാരയിലെത്തിക്കാൻ മമതക്ക് സാധിക്കുന്നില്ലെന്നും അ​ദ്ദേഹം ആരോപിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുന്ന ദിവസം മമതാ ബാനർജി ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബിജെപി ശക്തമാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിൽ രാമക്ഷേത്രത്തിനു തറക്കല്ലിടുന്ന ഓഗസറ്റ് അഞ്ചിനു തന്നെ സംസ്ഥാനത്തു മുഖ്യമന്തി മമത ലോക്ഡൗൺ പ്രഖ്യാപിച്ചു. സാധാരണക്കാരായ ജനങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നതു തടയുന്നതിനായിരുന്നു ഇത്. എന്നാൽ ജൂലൈ 31ന് ബക്രീദിനു നിയന്ത്ര‌ണങ്ങൾ പിൻവലിച്ചിരുന്നു – ന‍ഡ്ഡ പറ‍ഞ്ഞു. സർക്കാരിന്റെ ഹിന്ദുവിരുദ്ധ മനോഭാവവും പ്രീണനരാഷ്ട്രീയവുമാണ് ഇതിലൂടെ മനസ്സിലാക്കാനാവുന്നത്.

ഓരോ തവണയും ബിെജപിയുടെ വോ‌ട്ടിങ് ശതമാനത്തിൽ വർധനയുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ മറികടക്കും. ആയുഷ്മാൻ ഭാരതിൽനിന്നു ജനങ്ങളെ പിന്തിരിപ്പിക്കാനാണു മമത ശ്രമിച്ചത്. കർഷകർക്ക് മൂന്നു ഗഡുക്കളായി 6000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽനിന്നു കർഷകരെ ഒഴിവാക്കി. യോഗ്യരായ കർഷകരുടെ പട്ടിക ബംഗാൾ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും നഡ്ഡ വിമർശിച്ചു.

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രൂപ രേഖ ബിജെപി തയാറാക്കി കഴിഞ്ഞു. 2011ൽ ബിജെപിക്ക്​ 4 സീറ്റുകളുള്ള ബംഗാളിൽ വോട്ട് വിഹതം രണ്ടു ശതമാനമായിരുന്നു. 2014 ൽ 2 സീറ്റുകളാണ്​ ലഭിച്ചതെങ്കിലും വോട്ട് വിഹിതം 18 ശതമാനമായി ഉയർന്നു. 2019ൽ അത്​ 40 ശതമാനമായി. അതേ വേഗതയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട്​ വരുന്ന തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിനെ​ പരാജയപ്പെടുത്തുമെന്നും നദ്ദ പറഞ്ഞു. വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്പസിൽ അടുത്തിടെ നടന്ന അക്രമ സംഭവം പരാമർശിച്ച നദ്ദ മമത സർക്കാർ ശാന്തി നികേതനിലെ വിശ്വഭാരതി സർവകലാശാലയിലു​ള്ള തൃണമൂൽ മാഫിയ രവീന്ദ്രനാഥ ടാഗോറി​​െൻറ പാരമ്പര്യം പോലും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും നദ്ദ ഉയർത്തി. ജനാധിപത്യത്തി​ന്റെ ചാമ്പ്യന്മാർ എന്ന പറയപ്പെടുന്നവർ നൂറിലധികം ബിജെപി പ്രവർത്തകരുടെ മരണത്തിൽ മൗനം പാലിച്ചു. സംസ്ഥാനത്ത്​ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പാർട്ടി പ്രവർത്തകർ വ്യാജമായി പ്രതിചേർക്കപ്പെടുകയും ജയിൽ അടക്കപ്പെടുകയും ചെയ്​തു. കേന്ദ്രത്തിൽ നിന്നും പണം കൈപറ്റി പല പദ്ധതികളും മമത ബാനർജി പേരുമാറ്റി നടപ്പാക്കുകയാണുണ്ടായതെന്നും നഡ്ഡ തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP