Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭയിലേക്ക് ബിജെപിയുടെ സഖ്യ കക്ഷിയാകാൻ ദേവഗൗഡയും മകനും ചർച്ചകളിൽ; അമിത് ഷായുമായി നേരിട്ട് കൂടിയാലോചനകൾക്ക് കർണ്ണാടകയിലെ 'ദേശീയ നേതൃത്വം'; ബിജെപിയുമായി ജെഡിഎസ് അടുത്താൽ പ്രതിസന്ധിയിലാകുക മന്ത്രി കൃഷ്ണൻകുട്ടിയും മാത്യൂ ടി തോമസും; ശ്രേയംസ് കുമാർ ലയനത്തിനും ഇല്ല; ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്കോ?

ലോക്‌സഭയിലേക്ക് ബിജെപിയുടെ സഖ്യ കക്ഷിയാകാൻ ദേവഗൗഡയും മകനും ചർച്ചകളിൽ; അമിത് ഷായുമായി നേരിട്ട് കൂടിയാലോചനകൾക്ക് കർണ്ണാടകയിലെ 'ദേശീയ നേതൃത്വം'; ബിജെപിയുമായി ജെഡിഎസ് അടുത്താൽ പ്രതിസന്ധിയിലാകുക മന്ത്രി കൃഷ്ണൻകുട്ടിയും മാത്യൂ ടി തോമസും; ശ്രേയംസ് കുമാർ ലയനത്തിനും ഇല്ല; ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കേരളത്തിലെ ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്ക് എന്ന് സൂചന. പിണറായി മന്ത്രിസഭയിൽ അംഗമായ പാർട്ടിയാണ് ദേശീയ തലത്തിൽ ബിജെപിയുമായി സഹകരിക്കാൻ ഒരുങ്ങുന്നത്. ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ജെഡിഎസ് നേതൃത്വം ചർച്ച നടത്തിയേക്കും. ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.

കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ് ജെഡിഎസ്. കെ കൃഷ്ണൻകുട്ടി മന്ത്രിയുമാണ്. കേരളത്തിൽ ജെഡിഎസും ശ്രേയംസ് കുമാറിന്റെ എൽജെഡിയും തമ്മിൽ ലയന ചർച്ചയും നടക്കുന്നു. മാത്യൂ ടി തോമസാണ് ജെഡിഎസിന്റെ കേരളാ അധ്യക്ഷൻ. ശ്രേയംസിനെ ജെഡിഎസിലേക്ക് കൊണ്ടു വരാൻ മുന്നിൽ നിൽക്കുന്നതും മാത്യു ടി തോമസാണ്. മന്ത്രി കൃഷ്ണൻകുട്ടിയും അനുകൂലം. ഇതിനിടെയാണ് ജെഡിഎസ് ദേശീയ തലത്തിൽ ബിജെപിയുമായി സഹകരിക്കുന്നത്. ഇതോടെ ജെ ഡി എസിന്റെ നിയമസഭയിലെ എംഎൽഎമാരടക്കം പ്രതിസന്ധിയിലാകും. കേരളത്തിലെ സാഹചര്യത്തിൽ ഇടതുപക്ഷത്ത് നിൽക്കാൻ ജെ ഡി എസുമായുള്ള ബന്ധം മാത്യു ടി തോമസിനും കൂട്ടർക്കും വിച്ഛേദിക്കേണ്ടി വരും.

കർണാടകയിൽ നിന്ന് നാല് ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് നീക്കം. എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും. 12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിനും മുൻ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ പങ്കെടുത്തിരുന്നു. പ്രതിപക്ഷം ഈ ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പമാണ് ഇവരുടെ മനസ്സെന്ന് വിലയിരുത്തലുകളെത്തി. ഇത് ശക്തമാകുന്ന തരത്തിലാണ് പുതിയ ചർച്ചകൾ.

ഒഡിഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അശ്വിനി വൈഷ്ണവ് രാജി വയ്‌ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു. ദുരന്തമുണ്ടായപ്പോൾ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മന്ത്രി അഭിനന്ദനാർഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറഞ്ഞു. എൻഡിഎ സഖ്യത്തിലേക്ക് പോവുകയാണെന്ന് ദേവഗൗഡ പ്രഖ്യാപിച്ചാൽ കേരളത്തിൽ എൽഡിഎഫിനൊപ്പമുള്ള ജെഡിഎസ് എന്ത് ചെയ്യുമെന്നത് നിർണായകമാണ്. അയോഗ്യതാ ഭീഷണി കേരളത്തിലെ ജെഡിഎസ് എംഎൽഎമാർക്ക് ദേശീയ നേതൃത്വത്തെ എതിർത്താൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ദേവഗൗഡയുടെ മകൻ കൂടിയായ കുമാര സ്വാമി സിംഗപ്പൂരിൽ പോയിരുന്നു. സിംഗപ്പൂർ യാത്രയ്ക്ക് ശേഷമാണ് ജെഡിഎസിന് ബിജെപിയോട് കൂടുതൽ താൽപ്പര്യം തുടങ്ങിയത്. കർണ്ണാടകയിലെ പരമാവധി ലോക്‌സഭാ സീറ്റുകളിൽ ജയിക്കാൻ ജെ ഡി എസ് പിന്തുണ സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

സിപിഎമ്മിന്റെ അന്ത്യശാസനം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ജെഡിഎസ-്എൽജെഡി ലയന സാധ്യത അടഞ്ഞു എന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ടു ചേർന്ന എൽജെഡി നേതൃയോഗം ലയന ചർച്ചകൾക്കു വിരാമമിടാൻ ഏകദേശ ധാരണയിലെത്തിയിരുന്നു. 30നു തിരുവനന്തപുരത്തു ജെഡിഎസ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ലയന ചർച്ചകൾ അവസാനിപ്പിക്കാൻ യോഗം തീരുമാനമെടുക്കുമെന്നാണു വിവരം.

ലയിച്ചാൽ ഇരു കൂട്ടർക്കും ലഭിക്കുന്ന പദവികളെയും ജില്ലകളെയും സംബന്ധിച്ചു നേരത്തേ ധാരണയിലെത്തിയിരുന്നു. ധാരണയ്ക്കു വിരുദ്ധമായി ജെഡിഎസിന്റെ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണു പുതിയ പ്രശ്‌നം ഉടലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ മാത്രമായിരുന്നു കേരളത്തിൽനിന്നു ജെഡിഎസിന്റെ ദേശീയ ഭാരവാഹി.

എന്നാൽ രണ്ടുമാസം മുൻപു സി.കെ.നാണുവിനെ വൈസ് പ്രസിഡന്റായും ജോസ് തെറ്റയിൽ, സഫറുള്ള എന്നിവരെ ദേശീയ സെക്രട്ടറിമാരായും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ലയനത്തിനുശേഷം എം വിശ്രേയാംസ്‌കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കാം എന്നായിരുന്നു വാഗ്ദാനം. കൂടുതൽ ഭാരവാഹികളെ കേരളത്തിൽനിന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനത്തിന്റെ പ്രാധാന്യം കുറയുമെന്ന് എൽജെഡി കരുതുന്നു. ഇതിനൊപ്പം കർണ്ണാടകയിലെ സംശയങ്ങളും എൽജെഡിയെ പിന്തിരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP