Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യവിരുദ്ധപ്രക്ഷോഭങ്ങളുമായി യുവമോർച്ച അരങ്ങുതകർക്കുമ്പോൾ കേന്ദ്രമന്ത്രിയുടെ ഷാംപെയ്ൻ ചീറ്റൽ വിവാദത്തിൽ; പ്രകാശ് ജാവദേക്കറുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

മദ്യവിരുദ്ധപ്രക്ഷോഭങ്ങളുമായി യുവമോർച്ച അരങ്ങുതകർക്കുമ്പോൾ കേന്ദ്രമന്ത്രിയുടെ ഷാംപെയ്ൻ ചീറ്റൽ വിവാദത്തിൽ; പ്രകാശ് ജാവദേക്കറുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

തിരുവനന്തപുരം: കരി ഓയിൽ അഭിഷേകവും താഴിട്ടു പൂട്ടലുമൊക്കെയായി അരങ്ങുതകർക്കുന്ന യുവമോർച്ചയുടെ മദ്യവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തിരിച്ചടിയായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഷാംപെയ്ൻ പൊട്ടിക്കൽ. വിദ്യാർത്ഥികളോട് ആർഷ ഭാരത സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിച്ചശേഷം ഷാംപെയ്ൻ ചീറ്റുന്ന മന്ത്രിയുടെ ചിത്രങ്ങൾ ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

കുറച്ചുനാൾ മുമ്പാണ് പാർട്ടി നടന്നത്. അന്നുതന്നെ ഈ ചിത്രങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോൾ കേരളത്തിൽ ബിജെപിയുടെ മദ്യവിരുദ്ധ പ്രകടനങ്ങൾ അലയടിക്കുമ്പോഴാണ് പലരും ചിത്രങ്ങൾ വീണ്ടും നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്.

ഷാംപേൻ ചീറ്റിക്കുന്ന ജാവ്‌ദേക്കറുടെ ചിത്രം ഫേസ്‌ബുക്കിലും ട്വിറ്ററിലും പടരുകയാണ്. ഇൻഡോറിലെ വിദ്യാഭ്യാസ സൊസൈറ്റിയുടെ പരിപാടിയിലാണ് ജാവേദ്ക്കർ മദ്യം ചീറ്റിച്ച് ആഘോഷിച്ചത്. ആർഷ ഭാരത സംസ്‌കാരത്തെപ്പറ്റിയും വിദ്യാർത്ഥികൾ 'ഭാരതീയ മൂല്യങ്ങൾ' ഉയർത്തിപ്പിടിക്കേണ്ടതിനെപ്പറ്റിയും ദീർഘമായ പ്രഭാഷണം നടത്തിയശേഷമായിരുന്നു ജാവേദ്ക്കറുടെ ഷാംപെയ്ൻ ഷോ.

ഓഗസ്റ്റ് 26ന് ഇന്ദിര സ്‌കൂൾ ഓഫ് കരിയർ ഡെവലപ്‌മെന്റിലാണ് പാർട്ടി നടന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് ദേശീയ നേതൃത്വത്തെ അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ബിജെപിയുടെ സംസ്ഥാന അച്ചടക്കസമിതി പ്രസിഡന്റ് കൈലാഷ് സാരംഗ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP