Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിലെ കുടുംബവാഴ്ചയെ വിമർശിച്ച് ജയറാം രമേഷ് രംഗത്ത്; മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനു പാർട്ടി വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി

കോൺഗ്രസിലെ കുടുംബവാഴ്ചയെ വിമർശിച്ച് ജയറാം രമേഷ് രംഗത്ത്; മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനു പാർട്ടി വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി

ന്യൂഡൽഹി: കുടുംബവാഴ്ചയാണു കോൺഗ്രസിലെന്നു പരോക്ഷമായി സൂചിപ്പിച്ച് മുൻ കേന്ദ്രമന്ത്രി ജയറാം രമേഷ് രംഗത്ത്. പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവിനു കോൺഗ്രസ് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിലെ കുടുംബവാഴ്ചയെ പരോക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി ജയറാം രമേഷ്. അന്തരിച്ച മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കോൺഗ്രസ് മതിയായ പരിഗണന നൽകിയിരുന്നില്ലെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി. ടു ദ ബ്രിങ്ക് ആൻഡ് ബാക്ക് എന്ന പുതിയ പുസ്തകത്തിലാണ് ജയറാം രമേഷിന്റെ വിവാദ പരാമർശം.

രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ നരസിംഹറാവു ഏറെ നിപുണനായിരുന്നു. എന്നിട്ടും നെഹ്‌റു കുടുംബത്തിന് കീഴിലെ കോൺഗ്രസ് ഒരിക്കലും നരസിംഹ റാവുവിന് മതിയായ പ്രധാന്യം നൽകിയിരുന്നില്ലെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തുന്നു.

കോൺഗ്രസിലെ കുടുംബാധിപത്യത്തിന് എതിരെയുള്ള ശക്തമായ വിമർശനമായാണ് ജയറാം രമേഷിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വിലയിരുത്തപ്പെടുന്നത്.

നരസിംഹ റാവു സാമ്പത്തിക വിഷയങ്ങളിലും പ്രതിസന്ധികൾ നേരിടുന്നതിലും അഗ്രഗണ്യനാണെന്നും പുസ്തകത്തിൽ വിലയിരുത്തുന്നു. തൊണ്ണൂറുകളിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത് നരസിംഹ റാവുവിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു.

ഗ്രീസ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായിരുന്നു തൊണ്ണൂറുകളിൽ ഇന്ത്യയിലെ സാഹചര്യം. രൂപയുടെ മൂല്യത്തകർച്ച മറികടക്കാൻ പി ചിദംബരം രൂപം നൽകിയ സാമ്പത്തിക നയത്തിന് പത്ത് മണിക്കൂർ കൊണ്ടാണ് നരസിംഹ റാവുവും മന്മോഹൻ സിങ്ങും അനുമതി നൽകിയതെന്നും പുസ്തകത്തിൽ ജയറാം രമേഷ് വിവരിക്കുന്നു.

അന്നത്തെ സാമ്പത്തിക നയത്തിന് മാധവ് സിങ് സോളങ്കി, അർജുൻ സിങ് തുടങ്ങിയ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം എതിരായിരുന്നു. ചൈനയിലെ സാമ്പത്തിക പരിഷ്‌കർത്താവ് ഡെങ് സിയാവോ പിങ്ങിനെയാണ് നരസിംഹ റാവുവുമായി ഉപമിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP