Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പിതൃസഹോദരന്റെ മരണം അന്വേഷിക്കുന്നതിൽ ജഗൻ മോഹൻ റെഡ്ഡിക്ക് ശുഷ്‌കാന്തിയില്ല; വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിൽ കഡപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയെയും അദ്ദേഹത്തിന്റെ അച്ഛൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെയും സംശയമുണ്ടെന്ന് മകൾ സുനിത നാർ റെഡ്ഡി; സ്വന്തം കുടുംബത്തിൽ നിന്നുയരുന്ന ആരോപണങ്ങളെ അതിജീവിക്കാൻ മുഖ്യമന്ത്രിക്കാകുമോ എന്നുറ്റുനോക്കി ആന്ധ്ര

പിതൃസഹോദരന്റെ മരണം അന്വേഷിക്കുന്നതിൽ ജഗൻ മോഹൻ റെഡ്ഡിക്ക് ശുഷ്‌കാന്തിയില്ല; വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിൽ കഡപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയെയും അദ്ദേഹത്തിന്റെ അച്ഛൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെയും സംശയമുണ്ടെന്ന് മകൾ സുനിത നാർ റെഡ്ഡി; സ്വന്തം കുടുംബത്തിൽ നിന്നുയരുന്ന ആരോപണങ്ങളെ അതിജീവിക്കാൻ മുഖ്യമന്ത്രിക്കാകുമോ എന്നുറ്റുനോക്കി ആന്ധ്ര

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃസഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മകൾ കോടിയെ സമീപിച്ചു. സംസ്ഥാന പൊലീസിന്റെ അന്വേഷണം സുതാര്യമല്ലെന്നും ജഗൻ റെഡ്ഡി മുഖ്യമന്ത്രിയായ ശേഷം വാക്ക് മാറ്റിയെന്നും ഇതിൽ സംശയമുണ്ടെന്നും കൊല്ലപ്പെട്ട വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ മകൾ സുനിത നാർറെഡ്ഡി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തെ അതിജീവിക്കാൻ ജഗൻ മോഹൻ റെഡ്ഡിക്കാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജഗൻ റെഡ്ഡിയുടെ പിതൃസഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ എംപിയുമായ വിവേകാനന്ദ റെഡ്ഡിുടെ മൃതദേഹം പുലിവെന്തുലയിലെ വീട്ടിലെ കുളിമുറിയിലാണ് കണ്ടെത്തിയത്. റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടിൽ താമസം. കടപ്പയിൽ നിന്ന് രണ്ട് തവണ എംപി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു മരണം.

ഈ സംഭവത്തിൽ കുടുംബത്തിലെ ചിലർക്ക് ബന്ധമുണ്ടെന്ന് സുനിത ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കഡപ്പയിലെ വീട്ടിൽ വച്ചാണ് വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെട്ടത്. ഇതിൽ കുടുംബത്തിലെ ചിലർക്ക് പങ്കുണ്ടെന്ന് വിവേകാനന്ദ റെഡ്ഡിയുടെ മകൾ സുനിത ആരോപിക്കുന്നു. ബന്ധുക്കളായ കഡപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയെയും അദ്ദേഹത്തിന്റെ അച്ഛൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെയും സംശയമുണ്ടെന്ന സുനിത ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. എന്തുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും സുനിത ചോദിച്ചു.

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ജഗൻ റെഡ്ഡി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി അംഗങ്ങളാണെന്നും അതുകൊണ്ടുതന്നെ ആന്ധ്ര പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും ജഗൻ അന്ന് പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ ശേഷം ജഗൻ അമ്മാവന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറിയില്ല. മാത്രമല്ല, നേരത്തെ എഡിജിപി റാങ്കിലുള്ള പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് നേരത്തെ അന്വേഷണം നടന്നിരുന്നത്. ജഗൻ മുഖ്യമന്ത്രിയായ ശേഷം അന്വേഷണ സംഘത്തെ മാറ്റി എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.

നേരത്തെ അന്വേഷിച്ച എഡിജിപി അവധിയിൽ പോയിരിക്കുകയാണ്. അദ്ദേഹത്തേക്കാൾ പദവി താഴ്ന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പലതും ഒളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും സുനിത നർറെഡ്ഡി പറഞ്ഞു. അന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട സുനിത പറയുന്നു.

നേരത്തെ കേസ് അന്വേഷിച്ച എഡിജിപി അഭിഷേക് മൊഹന്തി ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒട്ടേറെ ദുരൂഹതകൾ കേസിലുണ്ടെന്ന് സുനിത പരാതിയിൽ ബോധിപ്പിക്കുന്നു. 68കാരനായ വിവേകാനന്ദ റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട ജഗൻ റെഡ്ഡി ഒരു പരാതി കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ സുനിതയുടെ അമ്മ വൈഎസ് സൗഭാഗ്യയമ്മയും ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജികൾക്കൊപ്പം സുനിതയുടെ ഹർജിയും ഹൈക്കോടതി പരിഗണിക്കും. ഏറെ വിവാദമായേക്കാൻ സാധ്യതയുള്ള കേസാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP