Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ്; ഒരേസമയം മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തൻ; ബിജെപിയിലെ മിതവാദി മുഖങ്ങളിൽ ശ്രദ്ധേയൻ; ആർഎസ്എസിനും സ്വീകാര്യനായി ജെ പി നഡ്ഡ വർക്കിങ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുമ്പോഴും പൂർണ്ണ കടിഞ്ഞാണുമായി ഷാ തന്നെ കളം നിറയും; ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും തുടർഭരണം ആവർത്തിച്ചാൽ നഡ്ഡ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും

വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ്; ഒരേസമയം മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തൻ; ബിജെപിയിലെ മിതവാദി മുഖങ്ങളിൽ ശ്രദ്ധേയൻ; ആർഎസ്എസിനും സ്വീകാര്യനായി ജെ പി നഡ്ഡ വർക്കിങ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുമ്പോഴും പൂർണ്ണ കടിഞ്ഞാണുമായി ഷാ തന്നെ കളം നിറയും; ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും തുടർഭരണം ആവർത്തിച്ചാൽ നഡ്ഡ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാലാവധി തീർന്നിട്ടും ആഭ്യന്തര മന്ത്രിയായ അമിത്ഷാ തന്നെ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തുടർഭരണം ലക്ഷ്യമിട്ടു കൊണ്ടാണ്. ഇവിടങ്ങളിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിയാൽ ജെ പി നഡ്ഡയെ തന്നെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. ഒരാൾ, ഒരു പദവി എന്ന വ്യവസ്ഥ പാലിക്കുന്ന ഇക്കാര്യത്തിൽ പാർട്ടി ചട്ടങ്ങളെല്ലാം തെറ്റിക്കുന്നത് മോദി-ഷാ കൂട്ടുകെട്ടിന്റെ ശക്തിപ്രകടനം കൂടിയാണ്. നിലവിൽ വർക്കിങ് പ്രസിഡന്റായാണ് ജെ പി നഡ്ഡയുടെ നിയമം.

അമിത് ഷാ അധ്യക്ഷ പദവി ഒഴിഞ്ഞ് ഇടക്കാല പ്രസിഡന്റിനെ നിയമിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാൽ, മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും സംഘടനാ തിരഞ്ഞെടുപ്പും നടക്കുന്നതിനാൽ ഈ വർഷം അവസാനം വരെ ഷാ തുടരണമെന്നായിരുന്നു പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. ഇതോടെയാണു ഷായെ സഹായിക്കാനായി ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.

ഹിമാചലിൽനിന്നുള്ള രാജ്യസഭാംഗമായ നഡ്ഡ ഒന്നാം മോദി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹത്തെ 'നിശ്ശബ്ദനായ തന്ത്രജ്ഞൻ' എന്നാണ് പാർട്ടിക്കുള്ളിൽ വിശേഷിപ്പിക്കുന്നത്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ആർ.എസ്.എസ്.-ബിജെപി. നേതൃത്വങ്ങൾക്ക് ഒരുപോലെ സ്വീകാര്യനാണ്. നേരത്തേ ഹിമാചൽപ്രദേശിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായ നഡ്ഡയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചത്.

ബിജെപി.യുടെ കേന്ദ്രതിരഞ്ഞടുപ്പു സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയാസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും നഡ്ഡയാണ്. പട്നയിൽ ജനിച്ച് അവിടെ സ്‌കൂൾ വിദ്യാഭ്യാസം നേടിയ നഡ്ഡ ഷിംല സർവകലാശാലയിൽ വിദ്യാർത്ഥിയായതോടെയാണു ഹിമാചൽപ്രദേശിലേക്കു തട്ടകം മാറ്റിയത്.

നേരത്തെ മുൻ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു ഉയർന്നപ്പോൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും ഉയർന്നിരുന്നു. നഡ്ഡയെ ഇപ്പോൾ വർക്കിങ് പ്രസിഡന്റാക്കി, ആറ് മാസം കഴിഞ്ഞ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരും. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമാകും. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാൻ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയുടെ പിന്നണിയിൽ നഡ്ഡയുണ്ടായിരുന്നു.

എബിവിപിയിലെ പ്രവർത്തന പരിചയവുമായാണ് ജെ പി നഡ്ഡ രാഷ്ട്രീയത്തിൽ തുടക്കമിടുന്നത്. അക്കാലത്ത് ഇപ്പോഴത്തെ ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരനൊപ്പം പ്രവർത്തിച്ച നേതാവാണ് നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള നേതാവ് എന്ന നിലയിലും പ്രവർത്തിച്ച വ്യക്തിയാണ് നഡ്ഡ. ബിജെപി അധ്യക്ഷൻ അമിത്ഷാ കേരളത്തിൽ പദയാത്ര നടത്തിയ വേളിയൽ അതിന്റെ ചുക്കാൻ പാർട്ടി ഏൽപ്പിച്ചതും നഡ്ഡ ആയിരുന്നു. ആർഎസ്എസിന് കൂടി അഭിമതനായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP