Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് പോരാടും; രണ്ടാം ഗുപ്കർ പ്രഖ്യാപനവുമായി കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ; സംയുക്ത പ്രസ്താവന വെറുമൊരു പകൽ കിനാവ് മാത്രമാണെന്ന് ബിജെപി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് പോരാടും; രണ്ടാം ഗുപ്കർ പ്രഖ്യാപനവുമായി കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ; സംയുക്ത പ്രസ്താവന വെറുമൊരു പകൽ കിനാവ് മാത്രമാണെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ച് കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം കഴിയുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്നത്. പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാൻ ദീർഘനാളായുള്ള വൈരം മറന്നാണ് പാർട്ടികൾ ഒന്നിച്ചത്.

നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, സിപിഎം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ഒരുമിച്ചു നിൽക്കുന്നത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കർ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് പാർട്ടികളുടെ പുതിയ നീക്കം. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഫാറൂഖ് അബ്ദുല്ലയുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ മെഹ്ബൂബ മുഫ്തി സന്തോഷം പ്രകടിപ്പിച്ചു.

ഗുപ്കർ പ്രഖ്യാപനം-2 എന്നാണ് ഇവരുടെ സംയുക്ത പ്രസ്താവനയെ വിശേഷിപ്പിക്കുന്നത്. ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോൺ, എം.വൈ. താരിഗാമി, മുസാഫിർ ഷാ, ജി.എ. മിർ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം സംയുക്ത പ്രസ്താവന വെറുമൊരു പകൽ കിനാവ് മാത്രമാണെന്ന് ബിജെപി പരിഹസിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരിക അസാധ്യമായ കാര്യമാണെന്നും ബിജെപി പ്രതികരിച്ചു.

മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലുള്ള ഗുപ്കർ റോഡ് വസതിയിലെത്തി കണ്ടത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിർത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാർട്ടികൾ പ്രതിജ്ഞ എടുത്തു. ഇതിൽ എല്ലാ പാർട്ടികളും ഒപ്പുവെച്ചിരുന്നു. ഇതാണ് ഗുപ്കർ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്.

ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജദ് ഗാനി ലോൺ അവാമി നാഷണൽ കോൺഫറൻസ് മേധാവി മുസഫർ ഷാ എന്നിവരായിരുന്നു പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP