Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണം കൊടുത്താൽ ചന്ദ്രയാത്ര വരെ വ്യാജമാണെന്ന് തട്ടിവിടുന്ന എന്തിനും മടിയില്ലാത്ത സംഘങ്ങൾ യൂറോപ്പിൽ; വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി വിവാദത്തിന് പിന്നിൽ പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളോ? വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന യുഎസ് ഹാക്കറുടെ അവകാശവാദം തെറ്റ്; ഹാക്ക് ചെയ്യാമെങ്കിൽ സെയ്ദ് ഷൂജ എന്തുകൊണ്ട് ഡെമോ കാട്ടിയില്ല? ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തിരഞ്ഞെടുപ്പ് യന്ത്ര അട്ടിമറി വെറും പുക മാത്രമെന്ന് ഐടി വിദഗ്ദ്ധർ

പണം കൊടുത്താൽ ചന്ദ്രയാത്ര വരെ വ്യാജമാണെന്ന് തട്ടിവിടുന്ന എന്തിനും മടിയില്ലാത്ത സംഘങ്ങൾ യൂറോപ്പിൽ; വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി വിവാദത്തിന് പിന്നിൽ പ്രശസ്തിയും പണവും  ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളോ? വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന യുഎസ് ഹാക്കറുടെ അവകാശവാദം തെറ്റ്; ഹാക്ക് ചെയ്യാമെങ്കിൽ സെയ്ദ് ഷൂജ എന്തുകൊണ്ട് ഡെമോ കാട്ടിയില്ല? ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തിരഞ്ഞെടുപ്പ് യന്ത്ര അട്ടിമറി വെറും പുക മാത്രമെന്ന് ഐടി വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി വെറും പുക മാത്രമെന്ന് ഐടി വിദഗ്ദ്ധർ. ഇത്രയും കൂട്ടമായി വോട്ടിങ്ങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് ഹാക്കർ എങ്ങനെ ഹാക്ക് ചെയ്തു ന്നതിന്റെ ലൈവ് ഡെമോ കാണിക്കാത്തതെന്നുമാണ് സദാനന്ദ് കൃഷ്മൂർത്തിയെപ്പോലുള്ള ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസത്രഞ്ജനൊക്കെ ചൂണ്ടിക്കാട്ടുന്നു. പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളെന്ന് പൊതുവെ വിളിക്കുന്ന ഒരു സംഘം ഒപ്പിക്കുന്ന വേലയാണോ ഇതെന്ന് ഗാർഡിയൻ പത്രവും സംശയിക്കുന്നുണ്ട്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് വരെ വ്യാജമാണെന്ന് പറഞ്ഞ് വൻതോതിൽ പുസ്തകങ്ങളും വീഡിയോകളും വിറ്റഴിച്ച സംഘമാണിത്. ഒരു സംശയത്തെ വ്യാഖ്യാനിച്ച്് പർവതീകരിച്ച് ആളുകളെ ഭീതിയിലാഴ്‌ത്തുന്ന ഒരു രീതി വിദേശരാജ്യങ്ങളിൽ പൊതുവെയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കെന്നഡിയൊ കൊന്നത് സോവിയറ്റ് യൂണിയാനാണെന്ന 'തെളിവ്' ഉണ്ടാക്കുക പോലുള്ള നിരവധി വ്യാജ സംഭവ പരമ്പരകൾ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്നും അങ്ങനെയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന സൈബർ വിദഗ്ധൻ. ഹൈദരാബാദിൽനിന്നുള്ള ഷുജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പരിപാടിയിൽ എങ്ങനെയാണു യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വിഡിയോയിൽ കാണിച്ചില്ല. ഇതാണു സംശയങ്ങൾക്കു വഴി തുറന്നത്.

വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാൽ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാൻ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.

2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. ഇതിൽ 80 ശതമാനം പേരും എൻജിനീയർമാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിർമ്മിച്ചത് ഒരു കൂട്ടം യുവ എൻജിനീയർമാരാണ്. വോട്ടിങ് യന്ത്ര നിർമ്മാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നാണു ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്നു സ്ഥാപനം പറയുന്നത്.

2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയെന്നാണു ഷുജ ആരോപിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകൾ സംബന്ധിച്ചു പരാതികൾ ഉന്നയിക്കുന്നവർ തന്നെ ഷുജയുടെ നിലപാടുകൾ അംഗീകരിക്കാൻ തയാറായിട്ടില്ല. ഷൂജയുടെ അവകാശ വാദങ്ങളിൽ സാങ്കേതിക പരിശോധന തന്നെ നടത്തിയതായി ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ജനറൽ സെക്രട്ടറിയും ഹൈദരാബാദിലെ ഐടി വിദഗ്ധനുമായ കിരൺ ചന്ദ്ര വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 2004 മുതൽ ശബ്ദമുയർത്തുന്ന വ്യക്തിയാണ് കിരൺ. തിരിമറി നടത്താൻ സാധിക്കുമോയെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കുറിപ്പ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് വൈദ്യുത ഉപകരണവും ഹാക്ക് ചെയ്യാൻ സാധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നത് ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഷുജയുടെ അവകാശവാദങ്ങൾ സാങ്കേതികമായി അപര്യാപ്തമാണ്. ഷുജ പറയുന്നതുപോലെയാണെങ്കിൽ വോട്ടിങ് യന്ത്രങ്ങളുമായി ഇടപെടാൻ കഴിയുന്ന മിലിറ്ററി റേഡിയോ ഫ്രീക്വൻസി ആന്റിനയാണ് ഇതിനു വേണ്ടത്. കിലോമീറ്ററുകൾ താണ്ടിപോകാനുള്ള ശേഷിയും ഇവയ്ക്ക് ആവശ്യമാണ്. തിരിമറിക്കായി സെക്കന്റിൽ 100 ബിറ്റ്സ് ഡാറ്റയാണ് അയച്ചിരിക്കുക. അതനുസരിച്ചാണെങ്കിൽ 1.1 മില്യൻ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യണമെങ്കിൽ തലമുറകളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഷുജയുടെ അവകാശവാദങ്ങൾ വിഡ്ഢിത്തമാണെന്നും കിരൺ ചന്ദ്ര പറഞ്ഞു. ബിജെപിയുടെ സിഗ്നലുകൾ താൻ തടസ്സപ്പെടുത്തിയാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിയതെന്നാണു ഷുജ അവകാശപ്പെട്ടത്. സാങ്കേതികമായി ഇതെങ്ങനെയാണു നടക്കുകയെന്നും അദ്ദേഹം ചോദിച്ചു. 2014ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം തനിക്കെതിരെ ആക്രമണമുണ്ടായതിനാൽ യുഎസിൽ അഭയം പ്രാപിച്ചതെന്ന് ഷുജ പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ വ്യാജ വർഗീയ ലഹളകളുടെ പേരിൽ തന്റെ സുഹൃത്തുക്കളെ കൊന്നുകളഞ്ഞെന്നും ഷുജ പറഞ്ഞു. എന്നാൽ 2014 മുതൽ ഇതുവരെ നിരവധി പേർ മരിച്ച വർഗീയ ലഹളകൾ ഉണ്ടായിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്റെ നിലപാട്. തനിക്കു വെടിയേറ്റതുകൊണ്ടാണു രാജ്യം വിട്ടതെന്നാണ് ഷുജ പറഞ്ഞത്. എന്നാൽ ഇതിനും സ്ഥിരീകരണമൊന്നുമില്ല.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ 2014-ൽ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷനും ഫോറിൻ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ സാന്നിധ്യം ആയുധമാക്കി കോൺഗ്രസിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 2014-ൽ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് 'സൈബർ വിദഗ്ധൻ' സയീദ് ഷൂജ യുഎസിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിൽ ആരോപിച്ചിരുന്നു. ഹാക്കിങിനു സഹായിച്ചത് റിലയൻസാണെന്നും ഷൂജ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP