Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല; മോഹൻ ഭാ​ഗവതിന് മറുപടിയുമായി ഒവൈസി

തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല; മോഹൻ ഭാ​ഗവതിന് മറുപടിയുമായി ഒവൈസി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാ​ഗവതിന്റെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല. സിഎഎയും എൻആർസിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകൾകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിർക്കുമെന്നും ഒവൈസി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും മുസ്‌ലിം വിഭാഗത്തിന് എതിരായതല്ലെങ്കിൽ അവയിൽനിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

നാഗ്പൂരിൽ നടന്ന ആർഎസ്എസ് വിജയദശമി റാലിയിൽ സംസാരിക്കവെയാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് സിഎഎ, എൻആർസി എന്നിവ സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. ആർഎസ്എസ് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്‌ലിം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിച്ചു. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ കുറയ്ക്കാനാണ് സിഎഎ കൊണ്ടുവന്നതെന്ന വിമർശനം ഉയർന്നു. സിഎഎ രാജ്യത്തെ ഒരു പൗരനും ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലിം ജനസംഖ്യയെ ഇല്ലാതാക്കാനാണ് നിയമമെന്ന് അവർ തെറ്റിദ്ധരിച്ചു. അവരുടെ ഈ തെറ്റിദ്ധാരണ മുതലെടുത്ത് ചിലർ കലാപമുണ്ടാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്നും ഭാഗവത് പറഞ്ഞു. എതെങ്കിലുമൊരു ജനവിഭാഗത്തിന് എതിരല്ല സി.എ.എ. എന്നാൽ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ഇത് മുതലെടുത്ത് ചിലർ മുസ്‌ലിംകളുടെ ആശങ്കകൾക്ക് ഇന്ധനം പകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സി.എ.എ പാസാക്കിയത്. ഒരാളുടെയും പൗരത്വം നിയമം ഇല്ലാതാക്കില്ല. മതപരമായ വിവേചനം നേരിടുന്ന രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് പൗരത്വം നൽകുന്നതാണ് നിയമമെന്നും ഭാഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP