Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചത് വിനാശകരമാകുക രാജ്യത്തിനും ദുർബല ജനവിഭാ​ഗത്തിനും; സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എത്രയും വേ​ഗം നടപ്പിലാക്കണം; പരിശോധനകളുടെ എണ്ണവും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണം; കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ​ഗാന്ധി

എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചത് വിനാശകരമാകുക രാജ്യത്തിനും ദുർബല ജനവിഭാ​ഗത്തിനും; സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എത്രയും വേ​ഗം നടപ്പിലാക്കണം; പരിശോധനകളുടെ എണ്ണവും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണം; കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകമാകെ കൊവിഡ്19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പം ഉറച്ച് നിൽക്കുന്നു എന്നറിയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ലോക് ഡൗൺ മൂലം കഷ്ടപ്പെടുന്ന ജനതയെ സഹായിക്കാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എത്രയും വേ​ഗം നടപ്പിലാക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെടുന്നു.

'നാം നേരിടുന്ന വലിയ മാനുഷിക പ്രതിസന്ധിയുടെ ഈ സമയത്ത് ദശലക്ഷക്കണിക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എന്റെ ഐകദാർഢ്യം ഞാൻ നിങ്ങളെ അറിയിക്കാൻ താല്പര്യപ്പെടുന്നു. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ അടിയന്തര നടപടികളെടുക്കാൻ ലോകം നിർബന്ധിതമായി. ഇന്ത്യയും 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിലാണ്. എന്നാൽ ലോക്ക്ഡൗൺ നമ്മുടെ ജനങ്ങൾക്കും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും ഏൽപിക്കാൻ പോകുന്ന വിനാശകരമായ ആഘാതത്തെ താങ്കൾ ഗൗരവത്തോടെ കാണണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.

ഇന്ത്യയുടെ അവസ്ഥ മറ്റുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ തന്ത്രം പ്രയോഗിക്കുന്ന വലിയ രാജ്യങ്ങളിൽ നിന്ന് ഭിന്നമായി വ്യത്യസ്തമായ ഒരു മാർഗം നമുക്ക് ചിലപ്പോൾ വേണ്ടി വന്നേക്കാം. കാരണം ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ ഇന്ത്യയിലുണ്ട്. ലോക്ക്ഡൗണിൽ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്.
ഇത് ഇന്ത്യയ്ക്കും രാജ്യത്തെ സാമ്പത്തികമായി ദുർബലമായ വിഭാഗത്തിനും വിനാശകരമാകും.

നമ്മുടെ രാജ്യത്തെ ജനങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള കൂടുതൽ ഫലപ്രദമായ വഴികൾ സർക്കാർ പരിഗണിക്കണം. വയോജനങ്ങളുടെ രക്ഷയായിരിക്കണം നമ്മുടെ പ്രാഥമിക കടമ. പ്രായമുള്ളവർ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് കഴിയുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട യുവജനങ്ങൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങും. അത് അവരുടെ മാതാപിതാക്കൾക്കും, മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം അസുഖം വരുന്നതിന് കാരണമാകും. ഇത് ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകും.

സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഒരു നല്ല തുടക്കമാണ്. എന്നാൽ എത്രയും വേഗം ഇത് പ്രാവർത്തികമാക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ എത്രയും പെട്ടെന്ന് സർക്കാർ പ്രസിദ്ധപ്പെടുത്തണം. കൂടുതൽ ജനങ്ങൾ വസിക്കുന്ന ഇടത്ത് അതിനുസരിച്ചുള്ള കിടക്കയും, വെന്റിലേറ്ററും ഉൾപ്പടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കണം. അതുപോലെ തന്നെ പരിശോധനകളുടെ എണ്ണവും വർധിപ്പിക്കണം. അപ്രകാരം ചെയ്താൻ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഒരു കൃത്യമായ ചിത്രം നമുക്ക് എത്രയുംപെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

സർക്കാർ അതിവേഗം കൈക്കൊണ്ട ലോക്ക്ഡൗൺ പരിഭ്രാന്തിയും ആശങ്കകളും ഉയർത്തിയിട്ടുണ്ട്. വാടക നൽകാൻ സാധിക്കാത്തതിനാൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കാൽനടയായാണ് പലരും അതിർത്തികൾ കടക്കുന്നത്. അവർക്ക് താമസസൗകര്യം ഏർപ്പാടാക്കണം. അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമെത്തിക്കണം. വരാൻ പോകുന്ന കാഠിന്യമേറിയ മാസങ്ങളെ മറികടക്കാൻ അത് അവരെ സഹായിക്കും.

സാമ്പത്തിക അടച്ചുപൂട്ടലിന്റെ ഭാഗമായി വരുന്ന ആഴ്ചകളിൽ നേരിടാൻ പോകുന്ന വെല്ലുവിളികളിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക സോത്രസ്സുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക് ഡൗണിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ രം​ഗത്ത് വന്നിരുന്നു. നോട്ട് നിരോധനം പോലെ പെട്ടെന്ന് പ്രഖ്യാപിച്ച ലോക് ഡൗണിൽ രാജ്യത്തെ സാധാരണക്കാർ കഷ്ടപ്പെടുകയാണ് എന്നായിരുന്നു തരൂരിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP