Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുൽവാമ ചാവേറാക്രമണം പാഠമായി; അർദ്ധസൈനിക വിഭാഗങ്ങൾ ഇനി റോഡ് മാർഗം മാത്രം യാത്ര ചെയ്ത് കഷ്ടപ്പെടേണ്ട; കശ്മീരിൽ സൗജന്യമായി വ്യോമമാർഗം സൈനികരെ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി; സൈനിക നീക്കത്തിന് നിർണായക തീരുമാനം എടുത്തത് എയർ ട്രാൻസിററിനുള്ള സിആർപിഎഫിന്റെ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന വിവാദത്തെ തുടർന്ന്

പുൽവാമ ചാവേറാക്രമണം പാഠമായി; അർദ്ധസൈനിക വിഭാഗങ്ങൾ ഇനി റോഡ് മാർഗം മാത്രം യാത്ര ചെയ്ത് കഷ്ടപ്പെടേണ്ട; കശ്മീരിൽ സൗജന്യമായി വ്യോമമാർഗം സൈനികരെ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി; സൈനിക നീക്കത്തിന് നിർണായക തീരുമാനം എടുത്തത് എയർ ട്രാൻസിററിനുള്ള സിആർപിഎഫിന്റെ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന വിവാദത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടമായതിനെ തുടർന്ന് അർദ്ധസൈനിക വിഭാഗങ്ങൾക്ക് സൗജന്യ വിമാനയാത്ര അനുവദിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക തീരുമാനം. റോഡ് വഴിയുള്ള സൈനിക വാഹന വ്യൂഹത്തിന്റെ യാത്രയാണ് ഭീകരർക്ക് ആക്രമിക്കാൻ എളുപ്പമായതെന്നും വിമാനയാത്ര അനുവദിക്കാത്ത കേന്ദ്രസർക്കാരാണ് ഇതിന് ഉത്തരവാദികളെന്നും വിമർശനം ഉയർന്നിരുന്നു.

റോഡ് മാർഗമുള്ള യാത്ര അപകടരമാണെന്ന് മാത്രമല്ല, സമയനഷ്ടവുമുണ്ടാക്കും. വിമാനയാത്രയ്ക്ക് അനുവാദമായതോടെ അർദ്ധസൈനിക വിഭാഗങ്ങൾക്ക് വീടുകളിൽ പോകുന്നതിനോ മടങ്ങുന്നതിനോ കൂടുതൽ സൗകര്യമാകും.
. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, എഎസ്ഐ അടക്കം 7,80,000 അർദ്ധസൈനികർക്കാണ് പുതിയ തീരുമാനത്തിന്റെ പ്രയോജനം കിട്ടുക. ജമ്മു-കശ്മീരിലെ ഡ്യൂട്ടിയിലും അവധിയിലും വിമാനയാത്രാ സൗകര്യം ഉപയോഗിക്കാമെന്നതാണ് നേട്ടമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഡൽഹി-ശ്രീനഗർ. ശ്രീനഗർ -ഡൽഹി, ജമ്മു-ശ്രീനഗർ, ശ്രീനഗർ-ജമ്മു റൂട്ടുകൾക്കാണ് അംഗീകാരം. ഈ റൂട്ടുകളിൽ എയർ കുറിയർ സർവീസ് ഇപ്പോൾ നിലവിലുണ്ട്.

ആവശ്യമുള്ള സമയത്ത് അർദ്ധസൈനിക വിഭാഗങ്ങൾക്ക് വ്യോമസേനയുടെ സഹായം തേടാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 78 വാഹനങ്ങൾ അടങ്ങിയ വ്യൂഹം ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ജെയ്ഷ് മുഹമ്മദ് ഭീകരൻ കാറിടിച്ച് കയറ്റി ചാവേറാക്രമണം നടത്തിയത്. രണ്ടായിരത്തി അഞ്ഞൂറോളം സൈനികരെ ഇങ്ങനെ റോഡ് മാർഗം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിലെ അപകടം പല പ്രതിരോധ വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. വ്യോമമാർഗം സഞ്ചരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

എന്നാൽ, സൈനിക നീക്കങ്ങൾക്ക് ഇത്തരത്തിൽ റോഡ് മാർഗ്ഗമുള്ള യാത്രകൾ അനിവാര്യമെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച സ്വീകരിച്ചത്. വിമർശനങ്ങൾ ഏറിയതോടെയാണ് പുതിയ തീരുമാനം എടുത്തത്. സിആർപിഎഫിന് അത്യാവശ്യ സമയത്ത് ഉപയോഗിക്കാൻ എയർ കുറിയർ സർവീസ് നിലവിലുള്ള കാര്യവും ആഭ്യന്തര മന്ത്രാലയം പലവട്ടം എടുത്തുപറഞ്ഞിട്ടുമുണ്ട്. നേരത്തെ പുൽവാമയിൽ എയർ ട്രാൻസിറ്റിനുള്ള സിആർപിഎഫിന്റെ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയതായി വാർത്തകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP