Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കശ്മീരി പണ്ഡിറ്റുകൾ പൂർവ്വികരായ എനിക്കോ കശ്മീരിൽ ജനിച്ച നിങ്ങൾക്കോ അവിടെ ഒരുതുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാൻ അസന്തുഷ്ടയാണ്; എന്നാൽ ഈ പ്രശ്‌നം ഇപ്പോൾ എന്റെ കൈയിൽ നിൽക്കില്ല; ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല': ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള തന്റെ നിലപാട് ഇന്ദിര ഗാന്ധി വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് രാകേഷ് കൗൾ; കോൺഗ്രസിനെതിരെ അമ്പുകളുമായി സോഷ്യൽ മീഡിയ

'കശ്മീരി പണ്ഡിറ്റുകൾ പൂർവ്വികരായ എനിക്കോ കശ്മീരിൽ ജനിച്ച നിങ്ങൾക്കോ അവിടെ ഒരുതുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാൻ അസന്തുഷ്ടയാണ്; എന്നാൽ ഈ പ്രശ്‌നം ഇപ്പോൾ എന്റെ കൈയിൽ നിൽക്കില്ല; ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല': ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള തന്റെ നിലപാട് ഇന്ദിര ഗാന്ധി വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് രാകേഷ് കൗൾ; കോൺഗ്രസിനെതിരെ അമ്പുകളുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേള. ഹൂസ്റ്റണിൽ ഒരുസംഘം കശ്മീരി പണ്ഡിറ്റുകൾ അദ്ദേഹത്തെ കാണാനെത്തി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സന്തോഷം കൊണ്ട് തുളുമ്പുകയായിരുന്നു അവർ. ഹൃദയം തുറന്ന് അവർ മോദിക്ക് നന്ദി പറഞ്ഞു. 1989-1990 ൽ തീവ്രവാദത്തിന്റെ തീവ്രത മൂലം തങ്ങളുടെ ജന്മഭൂമിയിൽ നിന്ന് ഓടി പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ മോദിയും ഹൃദയത്തോട് ചേർത്ത് വച്ചു. 'നിങ്ങൾ ധാരാളം അനുഭവിച്ചു. എന്നാൽ, ലോകം മാറുകയാണ്. പുതിയ കശ്മീർ കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിച്ച് നീങ്ങാം', മോദി അവരോട് പറഞ്ഞു. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി അവർ മോദിയുടെ കരങ്ങളിൽ ചുംബിച്ചു. കശ്മീരി പണ്ഡിററുകളുടെ ഈ വികാരം കോൺഗ്രസ് സർക്കാരുകൾ ഉൾക്കൊണ്ടിരുന്നില്ലേ? 370 ാം വകുപ്പ് റദ്ദാക്കിയതിനെ എന്തുകൊണ്ടാണ് അവർ നിശിതമായി എതിർക്കുന്നത്? വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണോ? മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരിത്ര പ്രധാനമായ ഒരുകത്ത് പുറത്തുവിട്ടുകൊണ്ട്, ഇതിന് ഉത്തരം പറയാൻ ശ്രമിക്കുകയാണ് ഐഐടി ഗോൾഡ് മെഡലിസ്റ്റും, വ്യവസായിയുമായ കശ്മീരി പണ്ഡിറ്റ് രാകേഷ് കൗൾ. ന്യൂയോർക്കിലുള്ള രാകേഷ് കൗളിന്റെ സുഹൃത്തിന് 1981 ജനുവരി 8 ന് അയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ തന്നെ കത്തിലെ ചർച്ചാവിഷയം. ആർട്ടിക്കിൾ 370 നെയും 35 എയെ കുറിച്ചുമുള്ള തന്റെ നിലപാടാണ് ഇന്ദിര ഗാന്ധി കത്തിൽ വ്യക്തമാക്കുന്നത്.

ഡോ.നിർമല മിത്രയ്ക്ക് അയച്ച കത്തിൽ ഡിസംബർ 18 ന് തനിക്ക് കിട്ടിയ കത്തിനുള്ള മറുപടിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. 'കശ്മീരിൽ ജനിച്ച നിർമല മിത്രയ്‌ക്കോ, പൂർവികർ കശ്മീരി പണ്ഡിറ്റുകളായ തനിക്കോ കശ്മീരിൽ ഒരു ചെറിയ തുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാനും അനന്തുഷ്ടയാണ്. എന്നാൽ, ഇപ്പോൾ ഈ പ്രശ്‌നം എന്റെ കൈയിൽ നിൽക്കില്ല. കാരണം ഇന്ത്യൻ മാധ്യമങ്ങളും അവർക്കൊപ്പം വിദേശ മാധ്യമങ്ങളും എന്നെ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്ന തിരക്കിലാണ്. അതുകൊണ്ട് അവശ്യ നടപടികൾ ഇപ്പോൾ സാധ്യമല്ല താനും.'

'നിങ്ങളുടെ മരുമകളുടെ കാര്യം ഞാൻ അന്വേഷിക്കാം. ഏതായാലും ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും, അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല', ഇന്ദിര ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

കശ്മീരി പണ്ഡിറ്റുകളുടെ വിഷയവുമായി ബന്ധപ്പെട്ട് ഡോ.നിർമല മിത്ര പലവട്ടം ഇന്ദിരായെ കണ്ടതായും രാകേഷ് കൗൾ തന്റെ ട്വീറ്റിൽ പറയുന്നു. ഇന്ദിരാ ഗാന്ധിക്ക് ചെയ്യാൻ കഴിയാത്തത് മോദിക്ക് ചെയ്യാൻ കഴിഞ്ഞതിൽ രാകേഷ് കൗൾ നന്ദിയും അറിയിക്കുന്നുണ്ട് തന്റെ ടീറ്റുകളുടെ സീരീസിൽ. ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസിന് നേരേ വിപരീതമായാണ് രാഹുലിന്റെ കോൺഗ്രസ് ചിന്തിക്കുന്നതെന്ന് പലരും കമന്റ് ചെയ്യുന്നു. അടിയന്തരാവസ്ഥ പോലുള്ള ബ്ലണ്ടറുകൾ കാട്ടിയെങ്കിലും ഇന്ദിരയുടെ ദേശീയബോധമാണ് അവരെ മികച്ച പ്രധാനമന്ത്രിയാക്കുന്നതെന്ന് മറ്റൊരാൾ. രാഹുലും പ്രിയങ്കയും ഈ കത്ത് വായിക്കണമെന്നും അവരുടെ സുബോധം തെളിയുമെന്നും ചിലർ ഉപദേശിക്കുന്നു. ഇന്ദിരയുടെ മരണത്തോടെ കോൺഗ്രസ് മരിച്ചുവെന്നും മറ്റുചിലർ.

കശ്മീരി പണ്ഡിറ്റുകൾ; പലായനത്തിന്റെ വേദന തിന്നവർ

1947 ൽ കശ്മീർ താഴ്‌വരയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരെയായിരുന്നു പണ്ഡിറ്റുകൾ. ഇത് 1981 ആയപ്പോഴേക്കും അഞ്ച് ശതമാനമായി ചുരുങ്ങി. നൂറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലനം അതിന്റെ പാരമ്യതയിൽ എത്തിയത് 1990 കളിലാണ്. 1990 ൽ മത മൗലികവാദികൾ കശ്മീരി പണ്ഡിറ്റുകൾ കാഫിറുകളാണെന്നു പ്രഖ്യാപിച്ചു. നിരന്തരമായി ശല്യം ചെയ്തും ബുദ്ധി മുട്ടിച്ചും പിന്നെ തോക്കിൻ മുനയിൽ നിർത്തിയും അവർ തങ്ങളുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു. ആണുങ്ങളോട് കാശ്മീരിൽ നിന്ന് പലായനം ചെയ്യുകയോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയോ വേണമെന്നായിരുന്നു കൽപ്പന. ഇല്ലെങ്കിൽ തോക്കിനു മുന്നിൽ ഇല്ലാതായിത്തീരാം. സ്ത്രീകളെ അവിടെത്തന്നെ ഉപേക്ഷിച്ചു പോവാനായിരുന്നു ആദ്യമാദ്യം കൽപ്പന. അവരെ ലൈംഗിക അടിമകളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

അങ്ങനെ അവർ തങ്ങളുടെ വീടും സർവ സ്വത്തുകളും തങ്ങളുടെ സ്വർഗ്ഗതുല്യമായ താഴ്‌വരയും ഉപേക്ഷിച്ചു ഭാരതത്തിലെ ചൂടുകൂടിയ മറ്റു ഭാഗങ്ങളിലെക്ക് പലായനം ചെയ്യേണ്ടി വന്നു. ഉദ്ദേശ്യം 350000 ത്തോളം ആളുകൾ ഇങ്ങനെ പലായനം ചെയ്യപ്പെട്ടു. ശേഷിച്ചവർ മതപരിവർത്തനത്തിന് വിധേയരായി. രണ്ടായിരത്തോളം വരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടു . സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സർവ സ്വത്തുക്കളും കവർന്നെടുക്കപ്പെട്ടു.

അങ്ങനെ പണ്ഡിറ്റുകൾ വംശീയ ഉന്മൂലനം ചെയ്യപ്പെട്ടു. ഇക്കാലയളവിൽ സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളും നീതിപാലകരും മാധ്യമ പ്രവർത്തകരും തുടങ്ങി എല്ലാവരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ നിഷ്‌കരുണം കൊലചെയ്യുകയോ ചെയ്തു. മത നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു. 400 ഓളം വിദ്യാലയങ്ങൾ തകർക്കപ്പെട്ടു. 2010 ലെ സർക്കാർ കണക്കനുസരിച്ച് 808 കുടുംബങ്ങളിലായി 3445 പണ്ഡിറ്റുകൾ മാത്രമാണ് കശ്മീർ താഴ്‌വരയിൽ അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP