Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിസന്ധികളെ അതിജീവിച്ച് ഹരിയാനയിൽ കോൺഗ്രസ് ശക്തിപ്രാപിക്കുന്നു; അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലേക്ക് ചേക്കേറി കൂടുതൽ നേതാക്കൾ; ഇന്ന് കോൺഗ്രസിലെത്തിയവരിൽ സ്വതന്ത്ര എംഎൽഎയും ഐൻഎൽഡി നേതാക്കളും

പ്രതിസന്ധികളെ അതിജീവിച്ച് ഹരിയാനയിൽ കോൺഗ്രസ് ശക്തിപ്രാപിക്കുന്നു; അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലേക്ക് ചേക്കേറി കൂടുതൽ നേതാക്കൾ; ഇന്ന് കോൺഗ്രസിലെത്തിയവരിൽ സ്വതന്ത്ര എംഎൽഎയും ഐൻഎൽഡി നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ഛണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാനയിൽ കോൺഗ്രസിലേക്ക് എത്തിയത് സ്വതന്ത്ര എംഎൽഎ അടക്കം അഞ്ച് പേർ. നിയമസഭയിലെ സ്വതന്ത്ര അംഗമായ ജയ്പ്രകാശ്, ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കളായ അശോക് അറോറ, സുഭാഷ് ഗോയൽ, പ്രദീപ് ചൗധരി, ഗഗൻജിത് സന്ധു എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ഈ വർഷം അവസാനമാണ് ഹരിയാനയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയിൽ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 47 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ സർക്കാർ രൂപീകരിച്ചത്.

ജാട്ട് ഇതര വിഭാഗങ്ങളുടെയും സിഖ് വിഭാഗത്തിന്റെയും വോട്ട് നേടിയാണ് കഴിഞ്ഞ തവണ ബിജെപി ഹരിയാനയിൽ അധികാരത്തിൽ വന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടി ഹരിയാനയിൽ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുത്തിയുള്ള കോൺഗ്രസിന്റെ പരീക്ഷണം. ഹരിയാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അശോക് തൻവാറും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും തമ്മിലുള്ള പോര് മുറുകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തൻവാറിനെ മാറ്റി പകരം കുമാരി ഷെൽജയെ നിയമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ആറംഗ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രിയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ കുമാരി സെൽജ, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവരാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച പാനലിലെ അംഗങ്ങൾ. കോൺഗ്രസ് നേതാക്കളായ ദീപ ദാസ്മുൻസി, ദേവേന്ദർ യാദവ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP