Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർജിത് മാഷിയെ നുണയനെന്ന് വിളിച്ചവർക്കും കേസുകൊടുത്തവർക്കും ഇനി വായടയ്ക്കാം; കണ്ണുകെട്ടി മുട്ടുകുത്തിച്ച് നിരത്തി വെടിവച്ചപ്പോൾ രക്ഷപ്പെട്ടത് വെടിയുണ്ട തുളച്ചുകയറിയത് കാലിലായതുകൊണ്ട്; താൻ പറഞ്ഞത് കള്ളക്കഥയല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഹർജിത്; ഇറാഖിൽ ഐഎസ് ഭീകരർ നാലുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങളുടെ മുൾമുനയിൽ കേന്ദ്രസർക്കാർ

ഹർജിത് മാഷിയെ നുണയനെന്ന് വിളിച്ചവർക്കും കേസുകൊടുത്തവർക്കും ഇനി വായടയ്ക്കാം; കണ്ണുകെട്ടി മുട്ടുകുത്തിച്ച് നിരത്തി വെടിവച്ചപ്പോൾ രക്ഷപ്പെട്ടത് വെടിയുണ്ട തുളച്ചുകയറിയത് കാലിലായതുകൊണ്ട്; താൻ പറഞ്ഞത് കള്ളക്കഥയല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഹർജിത്; ഇറാഖിൽ ഐഎസ് ഭീകരർ നാലുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങളുടെ മുൾമുനയിൽ കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി; ഇറാഖിലെ മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സഥിരീകരിച്ചപ്പോൾ സത്യമായത് ഹർജിത് മാഷിയുടെ വാക്കുകൾ. ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഹർജിത് നേരത്തെ തന്നെ കൂ്ട്ടക്കൊലയുടെ കാര്യം ധരിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.ഇറാഖിൽ ഭീകരരുടെ പിടിയിൽ അകപ്പെട്ടവരുടെ ബന്ധുക്കളാകട്ടെ ഹർജിത്തിനെതിരെ കേസും നൽകിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ കൂട്ടക്കൊല സ്ഥിരീകരിച്ചതോടെ, തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ഹർജിത് ആവശ്യപ്പെടുന്നു.കൊല്ലപ്പെട്ട 39 പേർക്കൊപ്പം പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ ഹർജിത് മാഷിയും ഭീകരരുടെ പിടിയിൽ പെട്ടിരുന്നു.

സുഷമ സ്വരാജിന്റെ പ്രതികരണം ഇങ്ങനെ:

കേന്ദ്ര സർക്കാരിന് വിവരങ്ങൾ അറിയാമായിരുന്നെന്നും രാ്ഷ്ട്രീയ കാരണങ്ങളാലാണ് വെളിപ്പടുത്താതിരുന്നതെന്നുമുള്ള ഹർജിത് മാഷിയുടെ ആരോപണത്തോട് സുഷമ പ്രതികരിച്ചതിങ്ങനെയാണ്.'ഹർജിത് ഒരു വ്യക്തി മാത്രമാണ്. 39 പേരും മരിച്ചുവെന്ന് അയാൾക്ക് പറയാം. എന്നാൽ സർക്കാരിന് അത് അത്ര എളുപ്പത്തിൽ പറയാനാവില്ല. ഇക്കാര്യത്തിൽ ഉത്തരവാദിത്തത്വോടെ പെരുമാറേണ്ടത്് സർക്കാരിന്റെ ബാധ്യതയാണ്.'

മറ്റുള്ളവർക്കൊപ്പം ഹർജിത്തിനും ഭീകരരുടെ വെടിയേറ്റെങ്കിലും മരണത്തിൽ നിന്ന് ഹർജിത് തിരിച്ചുവന്നു.കൂ്ട്ടക്കൊല കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതോടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർജിത്. സർക്കാർ മരിച്ചവരുടെ ബന്ധുക്കളെ ഇതുവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഹർജിത് മാഷി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചപ്പോൾ കള്ളം പറയുകയാണെന്നും ജീവിച്ചിരിപ്പുണ്ടെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാൽ താൻ അന്നു പറഞ്ഞ കാര്യങ്ങൾ സർക്കാരിന് ഇപ്പോൾ ബോധ്യമായിരിക്കുകയാണെന്നും ഹർജിത് പറഞ്ഞു.

രാജ്യസഭയിൽ ഈ വിവരം സുഷമ സ്വരാജ് പ്രഖ്യാപിക്കുമ്പോൾ അംഗങ്ങൾ ശാന്തമായിരുന്ന് ആദരാഞ്ജലികൾ അർപ്പിച്ചുവെങ്കിലും, രാജ്യസഭയിൽ അതായിരുന്നില്ല സ്ഥിതിവിശേഷം.പ്രതിപക്ഷാംഗങ്ങൾ സുഷമയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തി.അംഗങ്ങളുടെ സമീപനം നിർഭാഗ്യകരമെന്നാണ് സ്പീക്കർ സുമിത്ര മഹാജൻ വിശേഷിച്ചത്.

പിന്നീട് വാർത്താസമ്മേളനം നടത്തിയ സുഷമ സ്വരാജ് കോൺഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിച്ചതെന്ന് ആരോപിച്ചു.ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ മരണത്തിൽ രാഷ്ട്രീയം കളിച്ചത് ദൗർഭാഗ്യകരമാണെന്നും സുഷമ പറഞ്ഞു.കാണാതായവർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാതെ സർക്കാരിന് വിശ്വസിക്കാനാവില്ല.
.വിദേശകാര്യമന്ത്രിമാരുമായി വ്യക്തിപരമായി ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. തെളിവുകൾ ഇല്ലാതെ സർക്കാരിന് ഇക്കാര്യം പ്രഖ്യാപിക്കാനാവില്ല, സുഷമ പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തിൽ വിവരം കിട്ടിയെങ്കിലും അത് ആദ്യം പാർലമെന്റിലാണ് വെളിപ്പെടുത്തേണ്ടത്.ഫയലുകൾ ക്ലോസ് ചെയ്യാൻ വേണ്ടി മാത്രം ആരുടെയെങ്കിലും മൃതദേഹങ്ങൾ സർക്കാരിന് കൈമാറാനാവില്ല.കൊല്ല്‌പ്പെട്ടവരിൽ 27 പേർ പഞ്ചാബിൽ നിന്നും, ആറുപേർ ബിഹാറിൽ നിന്നും, നാലുപേർ ഹിമാചലിൽ നിന്നും, രണ്ടുപേർ പശ്ചിമബംഗാളിൽ നിന്നുമാണ്. ഒരാളെ തിരിച്ചറിയാനുണ്ട്.

ഹർജിത് മാഷിയുടെ കഥ

ഇറാഖിലെ മൊസ്യൂളിൽ നിന്ന് 2014-ൽ ആണ് 40 തൊഴിലാളികളെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ട് പോയത്. ഇതിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഹർജിത് മാഷി.പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശിയായ ഹർജിത് മാസി കുറച്ചുകാലം ഇറാഖിലായിരുന്നു ജോലി ചെയ്്തിരുന്നത്. 2014 മെയിൽ മൊസൂൾ നഗരം ഐസിസ് കീഴടക്കിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഹർജിത്തടക്കമുള്ള ഇന്ത്യക്കാർ ഇവിടെയുള്ള ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള തൊഴിലാളികളെയെല്ലാം വൈകാതെ തന്നെ ഭീകരർ ബന്ദികളാക്കി. പിന്നീട് തങ്ങളുടെ കണ്ണുകെട്ടി അജ്ഞാതമായ സ്ഥലത്തെത്തിച്ചെന്ന് ഹർജിത് പറയുന്നു

തുടർന്ന് നിലത്ത് മുട്ടുകുത്തിച്ച് നിർത്തി. ഇതിന് ശേഷം നിരത്തി വെടിവെക്കുകയായിരുന്നുവെന്ന് ഹർജിത് പറയുന്നു. വലതുകാലിൽ വെടിയേറ്റതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് ഹർജിത്ത് പറയുന്നു. തന്റെ കൂടെയുള്ളവരെല്ലാം കൊല്ലപ്പെട്ടെന്ന് ഹർജിത് പറയുന്നു. താൻ മരിച്ചു എന്ന് കരുതിയാണ് അവർ ഫാക്ടറിയിൽ ഉപേക്ഷിച്ചത് അല്ലായിരുന്നുവെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നെന്ന് ഹർജിത് പറഞ്ഞു.

വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്ന് ഹർജിത് പറയുന്നു. വെടിയേറ്റ് ബോധം പോയ താൻ പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടു. പിന്നീട് ഇവിടെ നിന്ന് വളരെ ബുദ്ധിമുട്ടി ഒരു ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപിലെത്തി. ഇവിടെ നിന്നാണ് താൻ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഹർജിത്ത് പറഞ്ഞു. തുടർന്ന് ഒരാഴ്‌ച്ച കഴിഞ്ഞാണ് ഇന്ത്യയിലെത്തിയതെന്ന് ഹർജിത്ത് വ്യക്തമാക്കി.

ബംഗ്ലാദേശികൾക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാൻ വരുന്നവരുടെ സഹായത്തോടെ അലി എന്ന മുസ്ലിം പേരിലൂടെയാണ് താൻ രക്ഷപ്പെട്ടതെന്ന് ഹർജിത് പറയുന്നു. എന്നാൽ ഹർജിത്ത് നുണ പറയുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ പറഞ്ഞത്.. ഹർജിത്തിനെ രക്ഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്‌പോൺസറും കമ്പനിയിലെ പാചകക്കാരനും ചേർന്നാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.അതേസമയം സംഭവത്തിൽ കള്ളക്കഥ ഉണ്ടാക്കിയെന്ന് കാണിച്ച് മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കൾ ഹർജിത്തിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സുഷമയുടെ വാദത്തോടെ ഈ കേസും പിൻവലിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP