Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷാ അന്ന് വാക്ക് പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിച്ചേനെ; 2019ൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ മഹാവികാസ് അഘാഡി ഉണ്ടാകില്ലായിരുന്നു; ഏക്‌നാഥ് ഷിൻഡെയെ ശിവസേന മുഖ്യമന്ത്രിയായി കണക്കാക്കില്ലെന്നും ഉദ്ധവ് താക്കറെ

അമിത് ഷാ അന്ന് വാക്ക് പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിച്ചേനെ; 2019ൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ മഹാവികാസ് അഘാഡി ഉണ്ടാകില്ലായിരുന്നു; ഏക്‌നാഥ് ഷിൻഡെയെ ശിവസേന മുഖ്യമന്ത്രിയായി കണക്കാക്കില്ലെന്നും ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് ഉദ്ധവ് താക്കറെ. 'അമിത് ഷാ എനിക്ക് നൽകിയ വാക്ക് പാലിച്ചിരുന്നെങ്കിൽ, മഹാരാഷ്ട്രയിൽ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമായിരുന്നു', ഉദ്ധവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തങ്ങളുടെ പാർട്ടിക്ക് പുറത്തുള്ള ഒരാൾക്ക് മുഖ്യമന്ത്രി പദം നൽകാൻ ബിജെപി തയ്യാറായിരുന്നെങ്കിൽ, 2019 ൽ അത് ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പല രാഷ്ട്രീയ നിരീക്ഷകരും ചോദിച്ചിരുന്നു. അതുതന്നെയാണ് ഉദ്ധവും ചോദിച്ചത്.

2019ൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ മഹാവികാസ് അഘാഡി ഉണ്ടാകില്ലായിരുന്നു. രണ്ടര വർഷം ശിവസേന മുഖ്യമന്ത്രി വേണമെന്ന ആവശ്യം ബിജെപി അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയുണ്ടാകില്ലായിരുന്നു. ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോൾ താൻ അമിത് ഷായോട് അന്നേ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. ശിവസൈനികനെന്ന് വിശേഷിപ്പിക്കുന്നയാളെയാണ് ബിജെപി മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയതെന്നും ഉദ്ധവ് പറഞ്ഞു. ഏക്‌നാഥ് ഷിൻഡെയെ തങ്ങൾ സേന മുഖ്യമന്ത്രിയായി കണക്കാക്കില്ലെന്നും സേന ഇല്ലാതെ എങ്ങനെയാണ് ഒരു സേന മുഖ്യമന്ത്രിയുണ്ടാകുക എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുമായി തെറ്റിയതോടെയാണ് 2019 ൽ 30 വർഷത്തെ ശിവസേന സഖ്യം ഉദ്ധവ് താക്കറെ അവസാനിപ്പിച്ചത്. തനിക്ക് അമിത് ഷാ വാഗ്ദാനം നൽകിയിരുന്നുവെന്ന് ഉദ്ധവ് താക്കറെ വാദിക്കുന്നുണ്ടെങ്കിലും, ബിജെപി പിന്നീട് അക്കാര്യം നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടും സീറ്റും കിട്ടിയതോടെ ബിജെപി വിലപേശലിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് താക്കറെ എൻസിപി-കോൺഗ്രസ് സഖ്യത്തിന് ഒപ്പം നീങ്ങുകയായിരുന്നു.

തന്നോടുള്ള ദേഷ്യം മുംബൈക്കാരോട് കാട്ടരുത്

തന്നോടുള്ള ദേഷ്യം മുംബൈക്കാരോട് കാണിക്കരുതെന്ന് ഏക്നാഥ് ഷിൻഡെയോട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. ആരോ കോളനിയിൽ മെട്രോ കാർ ഷെഡ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് ഉദ്ധവിന്റെ പ്രതികരണം. മെട്രോ കാർ ഷെഡ് പദ്ധതിക്ക് അനുമതി നൽകരുത്. അത് മുംബൈയുടെ പരിസ്ഥിതിയെ വച്ച് പന്താടുന്നതുപോലെയാകുമെന്നും ഉദ്ധവ് പറഞ്ഞു.

അതേസമയം, ഏക്നാഥ് ഷിൻഡെ സർക്കാർ തിങ്കളാഴ്ച സഭയിൽ വിശ്വാസവോട്ട് തേടും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ജൂലായ് മൂന്ന്, നാല് തീയതികളിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP