Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിനെ വിമർശച്ചും മോദിയെ അഭിനന്ദിച്ചും കോൺഗ്രസ് എംഎൽഎയുടെ രാജി; രാഹുൽ ഗാന്ധിയുടെ നേതൃത്വം പരാജയം; സംസ്ഥാനത്ത് നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ചത് ഗുജറാത്തിലെ വനിത എംഎൽഎ

രാഹുലിനെ വിമർശച്ചും മോദിയെ അഭിനന്ദിച്ചും കോൺഗ്രസ് എംഎൽഎയുടെ രാജി; രാഹുൽ ഗാന്ധിയുടെ നേതൃത്വം പരാജയം; സംസ്ഥാനത്ത് നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ചത് ഗുജറാത്തിലെ വനിത എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന് ആരോപിച്ച് ഗുജറാത്തിലെ വനിതാ എംഎ‍ൽഎ രാജിവച്ചു. ഉൻജ മണ്ഡലത്തിലെ കോൺഗ്രസ് എംഎ‍ൽഎ ആയ ആശാ പട്ടേലാണ് രാജിവെച്ചത്. അതേസമയം രാജി പരാമർശിക്കുന്ന കത്തിൽ അവർ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം കൊണ്ടുവന്ന നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ കത്തിൽ അഭിനന്ദിക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാ എംഎൽഎയുടെ രാജി കോൺഗ്രസ് നേതൃത്വത്തിന് എറ്റ തിരിച്ചടിയാണ്. രാജിവച്ച ആശ പട്ടേലിന് പ്രവർത്തകർക്കിടയിലുള്ള സ്വാധീനവും കോൺഗ്രസിന് വലയ്ക്കുന്ന ഒരു ഘടകമാണ്.സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്നുവെന്നും എംഎ‍ൽഎ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വം പരാജയമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷനയച്ച കത്തിൽ ആശ പട്ടേൽ ആരോപിച്ചു.സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ കലഹം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആശ കത്തിൽ പറയുന്നു. അതേസമയം 2017 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴുവണ തുടർച്ചയായി ജയിച്ചിരുന്ന മുൻ മന്ത്രി നാരായണ പട്ടേലിനെ തോൽപ്പിച്ചാണ് ആശാ പട്ടേൽ ഇവിടെ അട്ടിമറി വിജയം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP