Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വാക്‌സിൻ നികുതി ഇളവിൽ തീരുമാനം ജൂൺ എട്ടോടെ; ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് ഓഗസ്റ്റ് 31 വരെ; ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവ്; ചികിത്സാ ഉപകരണങ്ങളുടെ നിരക്കിലെ ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ; ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കേരളം

കോവിഡ് വാക്‌സിൻ നികുതി ഇളവിൽ തീരുമാനം ജൂൺ എട്ടോടെ; ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് ഓഗസ്റ്റ് 31 വരെ; ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവ്; ചികിത്സാ ഉപകരണങ്ങളുടെ നിരക്കിലെ ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ; ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കേരളം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോവിഡ് വാക്സിന്റെ നികുതി ഇളവ് സംബന്ധിച്ച തീരുമാനം ജൂൺ എട്ടോടെ ഉണ്ടാവും. ഇന്ന് നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ധാരണ. ജൂൺ എട്ടിനകം തീരുമാനം പ്രഖ്യാപിക്കുമെന്നു കൗൺസിൽ യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കളുടെ ജിഎസ്ടി നികുതി ഒഴിവാക്കലിനെ കുറിച്ചായിരുന്നു മുഖ്യചർച്ച. നിലവിൽ വാക്‌സിനുകളുടെ ആഭ്യന്തര വിതരണത്തിനും വാണിജ്യ ഇറക്കുമതിക്കും അഞ്ച് ശതമാനം ജിഎസ്ടിയാണ്. കോവിഡ് മരുന്നുകൾക്കും ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്കും 12 ശതമാനമാണ് നികുതി. ഇതിൽ ഇളവ് വേണമെന്നു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിന്റെയും മരുന്നുകളുടെയും നികുതി ഒഴിവാക്കണമെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു

സിക്കിമിലെ ഫാർമസ്യൂട്ടിക്കൽ, ഊർജ മേഖലകളിൽ ചുമത്തേണ്ട കോവിഡ് സെസ് പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിക്കും. ചെറുകിട വ്യാപാരികൾക്കുള്ള ത്രൈമാസ വരുമാനം തുടരാനും ജിഎസ്ടി അടയ്ക്കാൻ വൈകിയതിനുള്ള പിഴയിൽ ഇളവ് നൽകിയെന്നും റിപ്പോർട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി നിർമ്മല സീതാരാമൻ അറിയിച്ചു. ഓഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്.

കോവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കിൽ ഇളവ് വേണമോയെന്നത് തീരുമാനിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചു. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും.
ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്.

2021-22 സാമ്പത്തിക വർഷത്തെ ആദ്യത്തെ യോഗമാണ്. ഇന്നത്തെ യോഗത്തിൽ നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ഉൾപ്പടെയുള്ളവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

യോഗത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, സംസ്ഥാന ധനമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

മദ്യത്തിനും ഇന്ധന വിലയ്ക്കും ജിഎസ്ടി; എതിർപ്പുമായി കേരളം

മദ്യ ഉത്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആൽക്കഹോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം എതിർത്തെന്ന് ധനമന്ത്രി മന്ത്രി കെഎൻ ബാലഗോപാൽ. മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് യോഗത്തിൽ ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ ഉൾപ്പെടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെു. ഈ നിർദ്ദേശങ്ങൾ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി.

ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കരുതെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP