Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ സാലറി ഇന്നു മുതൽ ട്രഷറി വഴി; നടപ്പാക്കുന്നത് 48 സർക്കാർ വകുപ്പുകളിൽ; സെപ്റ്റംബർ 1 മുതൽ ബാക്കി വകുപ്പുകളിലും പരിഷ്‌കാരം നടപ്പാക്കും; നാലാം തീയതി മുതൽ 18 വരെ ഇടിഎസ്ബി അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 6% പലിശ ലഭിക്കും; രണ്ടുതവണ മാറ്റിവച്ച തീരുമാനം നടപ്പാക്കുന്നത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ

സർക്കാർ സാലറി ഇന്നു മുതൽ ട്രഷറി വഴി; നടപ്പാക്കുന്നത് 48 സർക്കാർ വകുപ്പുകളിൽ; സെപ്റ്റംബർ 1 മുതൽ ബാക്കി വകുപ്പുകളിലും പരിഷ്‌കാരം നടപ്പാക്കും; നാലാം തീയതി മുതൽ 18 വരെ ഇടിഎസ്ബി അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 6% പലിശ ലഭിക്കും; രണ്ടുതവണ മാറ്റിവച്ച തീരുമാനം നടപ്പാക്കുന്നത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; 48 സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം ഇന്നു മുതൽ ട്രഷറി വഴി വിതരണം ചെയ്യും. ജീവനക്കാരുടെ പേരിൽ തുറന്ന എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലാണ് ശമ്പളം നിക്ഷേപിക്കുക. ബാങ്ക് അക്കൗണ്ടിലേക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടവരുടെ ശമ്പളം ആദ്യം ഇടിഎസ്ബിയിൽ നിക്ഷേപിച്ച ശേഷം ഉടൻ ബാങ്കിലേക്കു മാറ്റും.

ശമ്പളം ട്രഷറി വഴിയാക്കാനുള്ള തീരുമാനം രണ്ടുതവണ മാറ്റിവച്ചതിനുശേഷമാണ് സർക്കാർ നടപ്പാക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാർ ട്രഷറിയിൽ പണം ഉറപ്പാക്കുന്നതിനാണ് ശമ്പളവിതരണം ട്രഷറിവഴിയാക്കുന്നത്. 48 വകുപ്പുകളിലെ 1,13,206 ജീവനക്കാരുടെ ശമ്പളമാണ് ആദ്യഘട്ടമായി ട്രഷറി വഴി വിതരണം ചെയ്യുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരുടെയും ശമ്പളം നാളെ മുതൽ ട്രഷറിവഴിയാകും.

റവന്യു, വിദ്യാഭ്യാസം, ടൂറിസം, ജുഡീഷ്യറി, വനിതാശിശുക്ഷേമം തുടങ്ങിയവയിലെ ജീവനക്കാരുടെ ശമ്പളവും ട്രഷറി വഴിയാകും നൽകുക. ജീവനക്കാർക്ക് പണം പിൻവലിക്കുകയോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാം. പത്തുശതമാനം മുതൽ 100 ശതമാനം വരെ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം

സെപ്റ്റംബർ 1 മുതൽ ബാക്കി വകുപ്പുകളിലും പരിഷ്‌കാരം നടപ്പാക്കും. നാലാം തീയതി മുതൽ 18 വരെ ഇടിഎസ്ബി അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 6% പലിശ ലഭിക്കും. മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ സംസ്ഥാനത്തിനു കിട്ടിക്കൊണ്ടിരുന്ന കേന്ദ്രസഹായം മൂന്നാം വാരത്തിലേക്കു നീട്ടിയതിനാൽ മാസാദ്യ ചെലവുകൾക്കു പണം കണ്ടെത്തുന്നതിനാണ് ഇടിഎസ്ബി വഴിയുള്ള ശമ്പള വിതരണം നടപ്പാക്കുന്നതെന്നു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP