Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്താൽ മാത്രം മതിയോ? സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും മമത ബാനർജി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്താൽ മാത്രം മതിയോ? സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും മമത ബാനർജി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞെന്നും മമത കുറ്റപ്പെടുത്തി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അവർ പറഞ്ഞു. 'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്യുന്നു. അത് മാത്രം മതിയോ? വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകാൻ എങ്ങനെ സാധിക്കും? എല്ലാ സർക്കാരിനും പരിമിതികളുണ്ട്. അതിനാൽ കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.' മമത പറഞ്ഞു.

'കേന്ദ്ര സർക്കാരിൽ നിന്ന് പതിനായിരം വെന്റിലേറ്റർ ലഭിക്കുമെന്ന് ‍ഞങ്ങൾ കരുതി. അതുപോലെ ഓക്സിജൻ സിലിണ്ടറുകളും പ്രതീക്ഷിച്ചു. സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് കിട്ടിയത്. ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങൾ‌ ജോലി ചെയ്യുന്നത്.' മമത ബാനർജി കുറ്റപ്പെടുത്തി. 'സർക്കാർ‌ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാൽ സൗജന്യ റേഷൻ നൽകുകയും സ്കോളർഷിപ്പിനും വിവാഹത്തിനും പെൻഷനും പണം നൽകുന്ന ചെയ്യുന്ന സർക്കാരാണിത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ സാധിക്കും. സർക്കാരിനാവശ്യം ജനങ്ങളുടെ സഹകരണമാണ്.' അടുത്ത ദിവസം മുതൽ അമ്പത് ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫീസുകളിലെത്തിയാൽ മതിയെന്നും മമത പറഞ്ഞു. ജൂലൈ 31 വരെ പശ്ചിമബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. 1690 പേരാണ് പുതിയതായി കോവിഡ് ബാധിതരായിരിക്കുന്നത്. 23 പേർ മരിച്ചു. കോവിഡ് സൗഖ്യം നേടുന്നവരുടെ എണ്ണം 60 ശതമാനത്തിൽ നിന്ന് 59. 29 ശതമാനത്തിൽ താഴെയെത്തി.

കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ വീടുകളിലും വാഹനങ്ങളിലുമുള്ള വാതിലുകളും ജനലുകളും തുറന്നിട്ടാൽ വൈറസ് തനിയെ പോകുമെന്ന മമതയുടെ പ്രതിതരണം വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മമതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ' ഞാൻ കാറിൽ സഞ്ചരിച്ചാലും ഗ്ലാസ് തുറന്നിടാറുണ്ട്. വീട്ടിലും അതുപോലെ സമയം കിട്ടുമ്പോഴെല്ലാം ജനലുകൾ തുറന്നിടാറുണ്ട്. സൂര്യപ്രകാശം അകത്തു കടക്കുമ്പോഴും വായു പുറത്തേക്ക് പോകുമ്പോഴും വൈറസ് അപ്രത്യക്ഷമാകും. ജനലുകളും വാതിലുകളും തുറന്നിട്ടാൽ വൈറസ് പോകുമെന്ന കാര്യം എല്ലായ്‌പ്പോഴും ഓർക്കുകയെന്നും അവർ പറഞ്ഞു.

മാത്രമല്ല ഡോക്ടർമാർ പിപിഎ കിറ്റുകൾ ഉപയോഗിച്ച് എട്ടു മണിക്കൂറോളം ജോലി ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് അവർ പോർട്ടബിൾ എയർകണ്ടീഷണറുകൾ ഉപയോഗിക്കുകയെന്നും ഇത് നാലോ അഞ്ചോ മണിക്കൂർ വരെ ഉപയോഗിക്കാമെന്നും അവർ പറഞ്ഞു. ഇടയ്ക്ക് ഒന്നുമുതൽ ഒന്നര മണിക്കൂർ നേരമെങ്കിലും ജനലുകൾ തുറന്നിടൻ ശ്രമിക്കണമെന്നും ഇതിലൂടെ വൈറസ് പുറത്തുപോകുമെന്നുമായിരുന്നു മമതയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP